ബെംഗളൂരു: ബെംഗളൂരു മ്യൂസിക് കഫേ സംഘടിപ്പിച്ച ‘ഗ്ലോറിയ-18’ ക്രിസ്‌മസ് കാരൾ ഗാനമത്സരം ഫാ. ഷിന്റോ മംഗലത്ത് ഉദ്ഘാടനംചെയ്തു. മത്സരത്തിൽ ബെംഗളൂരുവിലെ 18-ലധികം ഗായകസംഘങ്ങൾ പങ്കെടുത്തു. ബാനസവാടി സെയ്ന്റ് തോമസ് ഓർത്തഡോക്സ് മഹാ ഇടവക ഒന്നാംസ്ഥാനവും ഹൊസൂർ റോഡ് സെയ്ന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാംസ്ഥാനവും എസ്.ജി. പാളയ സെയ്ന്റ് തോമസ് ഫൊറോന ദേവാലയം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
Read More