ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ മുസ്ലിം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫേസ അഹ്മദിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്…
Read MoreTag: 10 students
സ്കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്
ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൾ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. കൊടും വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടു നിന്നവർ വിവരിക്കുന്നു . ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ ഒരു അധ്യാപകനും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുലിക്കൽ വില്ലേജിലെ മാനസ ഗംഗോത്രി വിദ്യാലയത്തിലെ ബസ് ഡ്രൈവർ രംഗനാഥാണ് ഓടിച്ചിരുന്നത്.…
Read More