സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സൈനിക സേവനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ.

ന്യൂഡല്‍ഹി: സംസ്ഥാന, കേന്ദ്ര സര്‍വീസുകളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെക്കണമെന്നും പാര്‍ലമെന്ററി കമ്മറ്റി നിര്‍ദേശിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സൈന്യത്തിലെ ആള്‍ക്ഷാമം കുറയ്ക്കാനാവുമെന്നാണ് കമ്മറ്റിയുടെ നിരീക്ഷണം. നിലവില്‍ 7000  ഉദ്യോഗസ്ഥരുടെയും 20000 സൈനികരുടെയും കുറവ് സൈന്യത്തിലുണ്ട്. നാവിക സേനയില്‍ 150  ഉദ്യോഗസ്ഥരുടെയും 15000 നാവികരുടെയും കുറവുണ്ട്. വ്യോമസേനയിലും 150 ഉദ്യോഗസ്ഥരുടെയും 15000 സൈനികരുടെയും കുറവുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം പാര്‍ലമെന്ററി…

Read More
Click Here to Follow Us