ബെംഗളൂരു: വെള്ളപ്പൊക്കം തടയാൻ 6 തടാകങ്ങളിൽ തടയണകൾ നിർമിക്കാൻ ഒരുങ്ങി ബിബിഎംപി. കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങുന്ന വലിയ തടാകങ്ങളിൽ തടയണകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് നടപടി. റേച്ചനഹള്ളി, ജക്കൂർ, കൽക്കരെ, രാംപുര എന്നീ 6 തടാകങ്ങളിലാകും തടയണകൾ നിർമിക്കുക. ഇവിടങ്ങളിൽ മഴയെത്തുടർന്ന് തടാകം നിറഞ്ഞൊഴുകി കനത്ത നാശനഷ്ടത്തിനു കാരണമായിരുന്നു.
Read MoreTag: ബിബിഎംപി
കനത്ത മഴയെ തുടർന്ന് റോഡിൽ വീണ്ടും അപകട കുഴികൾ, പരാതികളും കൂടുന്നു
ബെംഗളൂരു∙ മഴയ്ക്കു പിന്നാലെ നഗരത്തിൽ വീണ്ടും അപകടക്കുഴികളുടെ എണ്ണം കൂടുന്നു . നേരത്തെ അടച്ച കുഴികൾ ടാറിങ് പൊളിഞ്ഞു വീണ്ടും കുഴിയായി. നിർത്താതെയുള്ള മഴകാരണം കുഴിയടപ്പ് ബിബിഎംപി നിർത്തിവച്ചിരിക്കുകയാണ്. ട്രാഫിക് പോലീസ് ബാരിക്കേഡുകൾ വച്ചും ടയറുകൾ നിരത്തിയുമാണ് അപകടക്കുഴികളെ സംബന്ധിച്ച് താൽക്കാലിക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താത്ത കരാറുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും ബിബിഎംപി നടപടിയെടുക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഗുണനിലവാരം പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ചാറ്റൽമഴയിൽ തന്നെ ടാറും മെറ്റലും ഒലിച്ചുപോകുന്നതോടെ റോഡിലെ കുഴികൾ മരണക്കെണിയായി മാറുകയാണ്.
Read More