ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ വീണ്ടും പാസാക്കി കർണാടക സർക്കാർ. ഗവർണറുടെ അനുമതി തേടിയ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ ഇത് നിയമമായി മാറും. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമനിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൂടുതൽ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് വീണ്ടും കൗൺസിലും ബിൽ പാസാക്കിയത്.
Read More