ബെംഗളൂരു: മംഗളൂരുവിനടുത്ത വിട്ട്ല ടൗണില്‍ ഇന്നലെ ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. പെറാജെയിലെ ബജ്റംഗദള്‍ ഓര്‍ഗനൈസര്‍ മഹേന്ദ്ര, ബി.ജെ.പി പ്രവര്‍ത്തകൻ പ്രശാന്ത് നായ്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മഹാലിംഗ നായക് എന്നിവരെ പരിക്കുകളോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമരംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാള്‍ ഉപയോഗിച്ചാണ് അക്രമം എന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത് നിഷേധിച്ച പോലീസ് വടിയാണ് ഉപയോഗിച്ചതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പുത്തൂര്‍ മേഖലയില്‍ ബി.ജെ.പിയില്‍ രൂപപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ബജ്റംഗദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതെന്നാണ് സൂചന.
Read MoreTag: കോൺഗ്രസ്
കോൺഗ്രസിനെ ഇനി ഖർഗേ നയിക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയതാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. അതിൽ 416 വോട്ടുകൾ അസാധുവായി.
Read Moreനേരാവണ്ണം റോഡിലിറങ്ങി നടക്കുമെന്ന് കരുതേണ്ട, മുന്നറിയിപ്പുമായി സിദ്ധരാമയ്യ
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കാനിരിക്കെ കഴിഞ്ഞ ദിവസം പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും ബാനറുകളും തകർത്തതിൽ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വരവേൽക്കാൻ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി ജെ പി പ്രവർത്തകർ നശിപ്പിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. ഇനിയും ഇതേ പ്രവൃത്തി തുടരാനാണ് തീരുമാനമെങ്കിൽ ബി ജെ പിക്ക് തക്ക മറുപടി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തങ്ങൾ സ്ഥാപിച്ച പോസ്റ്റുകളും ഫ്ലെക്സുകളും ബി ജെ പിക്കാർ നശിപ്പിക്കുകയാണെന്നും ഇത് തുടരാനാണ് തീരുമാനമെങ്കിൽ സ്വതന്ത്രമായി ഇതിലൂടെ…
Read More