കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടര്‍ന്നതും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു.…
Read MoreCategory: TRAVEL
കൊച്ചി വിമാനത്താവളം 29ന് തുറക്കും
കൊച്ചി: പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നടത്തിയ അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളും അറിയിച്ചു. പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ…
Read Moreനെടുമ്പാശേരിയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റാന്‍ ശ്രമം
റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്. നിലവിലെ കാലാവസ്ഥയില്‍ സര്‍വീസ് തടസ്സപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. അങ്ങനെ ഉണ്ടായാല്‍ അനേകം തീര്‍ത്ഥാടകരെ അത് ബാധിക്കും. ഇതൊഴിവാക്കാനാണു നടപടി വേഗത്തിലാക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍…
Read Moreഅഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്
ന്യൂഡല്‍ഹി: അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആഗസ്റ്റ് ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, ദേശസാല്‍കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങൾ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോമൊബൈൽ വർക്ക്ഷോപ്, സ്പെയർ പാർട്സ് വിപണന ശാലകൾ, ഡ്രൈവിംഗ് സ്കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ…
Read Moreപ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ
ദുബൈ: അസുഖ ബാധിതരായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ഉയര്‍ത്തിയാണ് എയര്‍ ഇന്ത്യ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. നേരത്തെ 7,500 മുതല്‍ പതിനായിരം ദിര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇത് അസുഖ ബാധിതരായി നാട്ടില്‍…
Read Moreയുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് വിസ വേണ്ട.
ദുബായ്: യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് ഇനി വിസ വേണ്ട. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിസ സൗജന്യമായി നല്‍കാനാണ് യുഎഇ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനായി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസില്‍ ഇളവ് നല്‍കാനും തീരുമാനമുണ്ട്. പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ യുഎഇ സന്ദര്‍ശിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48…
Read Moreഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരൂ: ബംഗളൂരൂവില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 328 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നില്‍ 162 ഉം മറ്റേതില്‍ 166 ഉം യാത്രക്കാരുമായിരുന്നു. ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ലഭിച്ച സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനമായ 6E779 ഉം ബംഗളൂരൂ-കൊച്ചി വിമാനമായ 6E6505 ഉം ആറു കിലോമീറ്ററോളം ദൂരെ മുഖാമുഖം വരികയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പെട്ടെന്നുള്ള മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണ് വന്‍ അപകടം ഒഴിവായത്. എയര്‍…
Read Moreതീർഥാടന ടൂറിസവുമായി ശ്രീ രാമായണ എക്സ്പ്രസ്
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ തീർഥാടനടൂറിസം ലക്ഷ്യമാക്കി രാമായണ എക്സ്പ്രസ് വരുന്നു. രാമായണത്തിൽ പരാമർശിച്ച പ്രധാന സ്ഥലങ്ങളിലൂടെ തീർഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് യാത്ര. അയോധ്യ, രാമേശ്വരം, ശ്രീലങ്ക എന്നിവിടങ്ങളാണ് പ്രധാനം. ഡൽഹിയിലെ സഫ്ദർജംഗിൽനിന്ന് നവംബർ 14-ന് വൈകീട്ട് നാലരയ്ക്ക് യാത്രതുടങ്ങും. 16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്കാണ് രാമായണ എക്‌സ്പ്രസില്‍ യാത്രസൗകര്യം ഉണ്ടാവുക. അയോധ്യയിലാണ് ആദ്യ സ്റ്റോപ്പ്. അവിടെ സഞ്ചാരികൾക്ക് ഹനുമാൻഘട്ട്, രാംകോട്ട്, കണകഭഗവൻ ക്ഷേത്രം എന്നിവ സന്ദർശിക്കാം. തുടർന്ന്,…
Read Moreട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇനി ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ ഓര്‍ത്ത് ആരും ഭയപ്പെടേണ്ട. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ സംവിധാനം അവലോകന യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കായ www.irctc.co.in ല്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. രാജ്യത്തിന്‍റെ…
Read Moreഹൈന്ദവ ഭക്ഷണം ഒഴിവാക്കി എമിരേറ്റ്സ്
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സില്‍ ഇനി മുതല്‍ ഹൈന്ദവ ഭക്ഷണം ലഭിക്കില്ല. എമിരേറ്റ്സ് നല്‍കുന്ന ഭക്ഷണ സേവനങ്ങളുടെ പ്രത്യേക അവലോകനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഹൈന്ദവ ഭക്ഷണം ഒഴിവാക്കിയെങ്കിലും വെജിറ്റേറിയന്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, നോണ്‍-ബീഫ് നോണ്‍-വെജിറ്റേറിയന്‍ എന്നിവ ഹിന്ദു യാത്രക്കാര്‍ക്ക് ലഭ്യമാകും. As part of our continuous review of the products & services available to customers, Emirates can confirm that it will discontinue the 'Hindu' meal…
Read More