വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേജസ് കോച്ചുകള്‍ ഉടന്‍ പാളത്തിലൂടെ കൂകി വിളിച്ച് പായും. ചെെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ പുതു മോഡല്‍ തീവണ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 23 കോച്ചുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത് . 23 കോച്ചുകളിലായി 18 ചെയര്‍കാര്‍ കോച്ചുകളും രണ്ട് എക്സിക്യുട്ടീവ് ചെയര്‍ കാറും മൂന്ന് പവര്‍ കാര്‍ കോച്ചുകള്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ചെയര്‍ കാറില്‍ 3+2 സീറ്റുകളും എക്സിക്യുട്ടീവ് ചെയര്‍ കാറില്‍…
Read MoreCategory: TRAVEL
എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ. നിരഞ്ജന്‍ ജയന്തിനാണ് സിംഗപ്പൂര്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി നടപടി. വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഒരു കുറ്റത്തിന്‍റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സിഡ്‌നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നിരഞ്ജന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തില്‍ വെച്ച് 25 കാരിയായ സിംഗപൂര്‍ യുവതിയോട് നിരഞ്ജന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തു. എന്നാല്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന…
Read Moreമദ്യപിച്ച് ഫിറ്റായ പൈലറ്റിനെ അധികൃതർ പുറത്താക്കി.
ഡൽഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റിനെ അധികൃതർ പുറത്താക്കി. മദ്യപിച്ച് ഫിറ്റായ പൈലറ്റ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയ ശേഷമാണ് വിമാനം പറന്നത്. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ വിഭാഗം മേധാവിയാണ് തുടര്‍ച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞത്. ഇതേ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ എ.കെ.കാഠ്പാലിക്കെതിരെ നടപടി എടുത്ത് ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തി. സംഭവത്തെ തുടർന്ന് വിമാനം ഒരുമണിക്കൂർ വൈകുകയും ചെയ്തു.ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന എഐ111 വിമാനത്തിലെ പൈലറ്റായിരുന്നു കാഠ്പാലി. വിമാനം പുറപ്പെടുന്നതിന് 12…
Read Moreഎയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും
ബെംഗളൂരു: എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും. നവംബര്‍ 30 മുതലാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതില്‍ യാത്ര ചെയ്യാനാകും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വീസ്. ഡല്‍ഹി-ഗോവ-ഡല്‍ഹി, ഡല്‍ഹി-കോയന്പത്തൂര്‍-ഡല്‍ഹി, ബംഗളൂരു-അഹമദാബാദ്-ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്.ഡല്‍ഹിയില്‍നിന്ന് എഐ 883 വിമാനം രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയില്‍ എത്തും. തിരിച്ച് ഗോവയില്‍ നിന്നും എഐ 884 വിമാനം പുലര്‍ച്ചെ 1.15ന്…
Read Moreശതാബ്ദി ട്രെയിനുകളെ പിന്തള്ളാന്‍ ‘ട്രെയിന്‍ 18’ !!
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പോന്‍ തൂവല്‍ കൂടി! ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനില്ലാ ഹൈ സ്പീഡ് ട്രെയിന്‍ അടുത്തയാഴ്ച്ച പരീക്ഷണ ഓട്ടം നടത്തും. ‘ട്രെയിന്‍ 18’ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ ഒക്ടോബര്‍ 29ന് പരീക്ഷണ ഓട്ടം നടത്തും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശതാബ്ദി ട്രെയിനുകളെ പിന്തള്ളിയാവും ‘ട്രെയിന്‍ 18’ മുന്നേറുക. 2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി…
Read Moreകാടിനുള്ളിലൂടൊരുദിവസം-ബി.ആര്‍.ഹില്‍സ്
ഒരു രണ്ടു വർഷം പഴക്കമുള്ളയാത്രയായിരുന്നു അത്, ബംഗളൂരുവിൽ നിന്നും ഏകദേശ ദൂരം: 189km ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് എത്ര ചുരുക്കാൻ ശ്രമിച്ചാലും ഇര വിഴുങ്ങിയ പെരുമ്പാമ്പിനേപ്പോലതു നീണ്ടു നിവർന്നങ്ങനെ കിടക്കും അതുകൊണ്ട് നീളത്തെ ക്ഷമിക്കുക.. വൈകി എണീറ്റ് വൈകി ഭക്ഷണം കഴിച്ച് ഉറങ്ങിത്തീർക്കുന്ന ഞായറുകളിൽ നിന്നും ഉറക്കമില്ലാതെയും ഭക്ഷണo ബിസ്ക്കറ്റിൽ ഒതുങ്ങിയതുമായി, ആഴ്ചയിലെ ഏറ്റവും നീളം കൂടിയ ദിനമായുള്ള ഞായറിന്റെ മാറ്റത്തിനു പിന്നിൽ ഒരേ ഒരു വികാരമേയുള്ളു, യാത്രകൾ! എത്തവണത്തെയും പോലെ യാത്രകളുടെ തലേരാത്രികൾ ഉറക്കം, ഒരു നടക്കാത്ത സ്വപ്നമാണ്. പോകുന്നിടത്തേക്ക് ലക്ഷ്യം,…
Read Moreദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി.
ബെംഗളൂരു: തീവണ്ടിയാത്രയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി. ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു. ആപ്പിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ആർ.പി.എഫ്., റെയിൽവേ പോലീസ്, ഇ-കാറ്ററിങ്, വിജിലൻസ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വനിത ഹെൽപ്പ് ലൈൻ തുടങ്ങി 20 ഹെൽപ്പ് ലൈനുകളിലേക്ക് ആപ്പിൽനിന്ന് വിളിക്കാം. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകളുമുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, റിസർവേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ ടിക്കറ്റിങ്, ലഗേജ്,…
Read Moreചിറക് വിരിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന തിയതി നിശ്ചയിച്ചത്. എന്നാല്‍ ആര് ഉദ്ഘാടനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. നിലവിലുള്ള 3,050 മീറ്റര്‍ റണ്‍വേ 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ്…
Read Moreനീലക്കുറിഞ്ഞി കാണാന്‍ തത്കാലം മൂന്നാറിലേയ്ക്ക് പോവേണ്ട…
മൂന്നാര്‍: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായി. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മൂന്നാര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിന്നിടെയാണ് വീണ്ടും മഴയെത്തിയത് . മഴ കനത്തതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടര്‍ അറിയിച്ചു. നീലക്കുറിഞ്ഞി പൂത്തതോടെ വിനോദസഞ്ചാരികള്‍ കൂട്ടമായി മൂന്നാറില്‍ എത്താന്‍ ആരംഭിച്ച ഘട്ടത്തിലാണ് വില്ലനായി മഴയെത്തിയത്. ഇതോടെ മൂന്നാറിലേക്കുള്ള…
Read Moreപൂജ അവധി: പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്ത് മലയാളി യാത്രക്കാർ
ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്ത് മലയാളി യാത്രക്കാർ. തിരക്ക് കൂടുതലുള്ള ഒക്ടോബർ 17-ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഭൂരിഭാഗം ബസുകളുടെയും ടിക്കറ്റ് തീർന്നു. കണ്ണൂർ, പയ്യന്നൂർ, ചെറുപുഴ ഭാഗങ്ങളിലേക്ക് ഈ ദിവസം ടിക്കറ്റ് തീരെ ലഭ്യമല്ല. പയ്യന്നൂർ, ചെറുപുഴ ഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി.യുടെ സർവീസുകളില്ലാത്തതിനാൽ ഇവിടെയുള്ളവർ കേരള ആർ.ടി.സി.യെയാണ് കൂടുതലായി ആശ്രയിക്കുന്നത്. അതിനാൽ എത്രയും വേഗം പ്രത്യേക ബസുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീവണ്ടികളും കർണാടക ആർ.ടി.സി. ബസുകളും ഉണ്ടെങ്കിലും നല്ലൊരു…
Read More