ബെംഗളൂരു : ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ശനിയാഴ്ച ബെംഗളൂരു എഫ്.സി. ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരം നടക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തെ മഞ്ഞപ്പട്ടുടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്. മുൻ സീസണുകളിലേതു പോലെ ഇത്തവണയും സ്‌റ്റേഡിയത്തെ മഞ്ഞ പുതപ്പിക്കുമെന്നു ആരാധകരുടെ സംഗമം കോ-ഓർഡിനേറ്റ് ചെയ്യുന്ന ഡോ. നയീം പറഞ്ഞു. കളിക്കാർക്ക് ആവേശം പകരാൻ മഞ്ഞപ്പട ബെംഗളൂരു വിങ് കൂറ്റൻ റ്റിഫൊ ഒരുക്കുന്നുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ടീമിന് മഞ്ഞപ്പട സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം അമ്പാടിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി. പ്രശസ്ത…
Read MoreCategory: SPORTS
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കോഹ്ലിയും അനുഷ്കയും
വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നത്. അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈക്കാര്യം പുറത്തു വിട്ടത്.
Read Moreകേരള ബ്ലാസ്റ്റേഴ്സ് മൽസരം;ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : ഐ.എസ്.എൽ ലീഗ് മൽസരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളുരു എഫ്സിയും തമ്മിലുള്ള മൽസരം കണ്ഠി രവ സറ്റേഡിയത്തിൽ മാർച്ച് 2ന് നടക്കും, അതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്, കഴിഞ്ഞ സീസണിലെ ലീഗ് മൽസരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ഥ സ്റ്റാൻ്റുകളിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്, തുടർന്ന് സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചു വിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായി. പേടിഎം ഇൻസൈഡർ വഴി മൽസരം…
Read Moreആരാധകനെ പിന്തുടര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കി സച്ചിന്‍; വൈറല്‍ വീഡിയോ കാണാം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്രമേല്‍ ആവേശവും വികാരവുമാണ് ആരാധകര്‍ക്ക് സച്ചിന്‍. അത്തരത്തില്‍ ഒരു ആരാധകനുമൊത്തുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വീഡിയോ സച്ചിന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടു. സാധാരണ പതിവ് ആരാധകര്‍ സച്ചിനെ തേടിപ്പോവുകയാണെങ്കില്‍ ഇവിടെ സച്ചിന്‍ തന്നെ ആരാധകനെ തേടിപ്പോകുകയായിരുന്നു. Sachin meets TENDULKAR. 😋 It fills my heart with joy when I see so much love showered on me. It is the love from the people that keeps…
Read Moreമായങ്ക് അഗർവാൾ ആശുപത്രി വിട്ടു
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടകയുടെ രഞ്‌ജി ടീം നായകനുമായ മായങ്ക് അഗര്‍വാള്‍ ആശുപത്രി വിട്ടു. അഗര്‍ത്തലയില്‍നിന്ന് ഡല്‍ഹി വഴി സൂറത്തിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റ് വിമാനത്തില്‍ വച്ച് വെള്ളമെന്ന് കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ചാണ് അഗര്‍വാള്‍ ആശുപത്രിയിലായത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന താരം ഇന്നലെ ആശുപത്രി വിടുകയും ബംഗളുരുവിലേക്കു യാത്ര തിരിക്കുകയും ചെയ്‌തു. തനിക്കു സുഖമാണെന്ന് കാണിച്ച് അഗര്‍വാള്‍ ഐ.സി.യുവില്‍ കിടക്കുന്ന ചിത്രം എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. താരത്തിന്റെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായി ത്രിപുര പോലീസ് വ്യക്‌തമാക്കി.…
Read Moreസാനിയ മിർസ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വാർത്തകൾക്ക് പിന്നിൽ….
സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയിൽ ഇപ്പോൾ ചർച്ച വിഷയമാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം…
Read Moreതാൻ വിരമിക്കുന്നില്ല; ഇന്ത്യൻ ബോക്സിങ് ഇതിഹാസതാരം മേരികോം വിരമിച്ചെന്ന വാർത്തയിൽ ട്വിസ്ററ്; വായിക്കാം
വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു . ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് . ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു . തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.…
Read Moreഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ 41കാരിയായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു. ‘ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു.…
Read Moreഷൊയ്ബിന്റെത് മൂന്നാം വിവാഹം; സാനിയയുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങൾ പുറത്ത്
ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചർച്ച. ഇപ്പോഴിതാ ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയാറായതെന്നാണ് പാക് മാധ്യമങ്ങളില്‍ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍. ഷൊയ്ബിന്‍റെ മൂന്നാം വിവാഹത്തിന് കുടുംബം പോലും എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ്…
Read Moreസാനിയ നേരത്തെ തന്നെ ഖുല നടപടികൾ പ്രകാരം വിവാഹമോചനം നേടിയിരുന്നതായി പിതാവ്
ഹൈദരാബാദ്: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിലൂടെ ഭാര്യക്ക് ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം. സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. വിവാഹമോചനം തേടയിതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്-…
Read More