ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ

ഐസിസിയുടെ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. സൂര്യകുമാറിന് 805ഉം ബാബർ അസമിന് 818ഉം റേറ്റിംഗുണ്ട്. മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 44-ാം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 87-ാം റാങ്കുകാരനായ കുൽദീപ് നിലവിൽ ഏറ്റവും പുതിയ റാങ്കിംഗിൽ 58-ാം സ്ഥാനത്താണ്. ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടണമെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനി ദേവിയ്ക്ക് സ്വര്‍ണം

ലണ്ടന്‍: 2022 കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് സ്വർണ്ണം. വനിതകളുടെ ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ പരാജയപ്പെടുത്തിയാണ് ഭവാനി ദേവി സ്വർണം നേടിയത്. വൻ അട്ടിമറിയിലൂടെയാണ് ഭവാനി ദേവി വിജയിച്ചത്. ടൂർണമെന്‍റിൽ 42-ാം റാങ്കുകാരിയായ ഭവാനി രണ്ടാം സീഡായ വെറോണിക്കയ്ക്കെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 15-10. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഭവാനി ദേവി. ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായ ഭവാനി ദേവി തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിനിയാണ്. കിരീടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഭവാനി ദേവി പറഞ്ഞു.…

Read More

മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മെഗ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുക്കുന്നു. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനം. എത്ര കാലത്തേക്കാണ് ലാനിങ്ങ് ഇടവേള എടുത്തതെന്ന് വ്യക്തമല്ല അടുത്തിടെ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ ചാമ്പ്യൻമാരാക്കിയ ശേഷമാണ് ലാനിങ്ങ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നത്. ദി ഹണ്ട്രഡിൽ ട്രെന്റ് റോക്കേഴ്സിന് വേണ്ടി കളിക്കുവാനിരുന്ന താരം ഈ ടൂര്‍ണ്ണമെന്റിനും കാണില്ല. ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 152…

Read More

2022 ഫുട്‌ബോള്‍ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

സൂറിച്ച്: 2022ലെ ഫുട്ബോൾ ലോകകപ്പ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കായിക മേളയാണ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബർ 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്. എന്നാൽ 21ന് മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷെഡ്യൂൾ ചെയ്ത തീയതിക്ക് ഒരു ദിവസം മുമ്പ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇതുവരെ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ആസൂത്രണം ചെയ്തതുപോലെ ഗ്രൂപ്പ് എയിൽ നെതർലൻഡ്സും സെനഗലും തമ്മിലാണ്…

Read More

ബോക്‌സിങ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് നടക്കും

ജിദ്ദ: ബോക്സിംഗ് പ്രേമികൾ കാത്തിരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബോക്സിംഗ് “ചെങ്കടൽ പോരാട്ടം” ഈ മാസം 20ന് ജിദ്ദയിൽ നടക്കും. സൗദി ബോക്സിംഗ് ഫെഡറേഷനുമായി സഹകരിച്ച് കായിക മന്ത്രാലയമാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ലോക ഹെവിവെയ്റ്റ് ജേതാവായ യുക്രെയ്‌നിന്റെ ഒലെക്‌സാണ്ടർ ഉസിക്കും ബ്രിട്ടന്റെ ആന്റണി ജോഷ്വയുമാണ് ഏറ്റുമുട്ടുക. 2021 സെപ്റ്റംബറിൽ ലണ്ടനിലെ ടോട്ടൻഹാം സ്റ്റേഡിയത്തിലെ പരാജയത്തിന് പ്രതികാരം ചെയ്യാൻ ജോഷ്വ ശ്രമിക്കുന്ന ഈ പോരാട്ടം ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലാണ് നടക്കുന്നത്. ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യൻ എന്ന പട്ടം സ്വന്തം മണ്ണിൽ ഉറപ്പിക്കുന്നതിനുള്ള…

Read More

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി പുറത്തിറക്കി ബ്രസീൽ

ഖത്തർ ലോകകപ്പിനുള്ള ജേഴ്സി ബ്രസീൽ പുറത്തിറക്കി. മഞ്ഞ, നീല തുടങ്ങിയ പരമ്പരാഗത നിറങ്ങളിലാണ് ജേഴ്സികൾ. ഹോം ജേഴ്സി മഞ്ഞയും എവേ ജേഴ്സി നീലയുമാണ്. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ നൈക്കിയാണ് ജേഴ്സിയുടെ നിർമ്മാതാവ്. സെപ്റ്റംബർ 15 മുതൽ ആരാധകർക്ക് നൈക്കി സ്റ്റോറുകൾ വഴി ജേഴ്സി വാങ്ങാൻ കഴിയും. കഴിഞ്ഞ മാസം ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചിരുന്നു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ ബ്രസീൽ ജി ഗ്രൂപ്പിലും അർജൻ്റീന സി ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്,…

Read More

ശ്രീശങ്കറിന്റെ ആദ്യ മൊണാക്കോ ഡയമണ്ട് ലീഗ് മത്സരം ഇന്ന്

മൊണാക്കോ: മലയാളി ലോംഗ് ജമ്പർ എം ശ്രീശങ്കർ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് മത്സരം ഇന്ന് കളിക്കും. മൊണാക്കോ ഡയമണ്ട് ലീഗിലെ ശ്രീശങ്കറിന്‍റെ ലോംഗ് ജംപ് മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഈ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റ് കൂടിയാണ് ശ്രീശങ്കർ.

Read More

ബാറ്റുകള്‍ നല്‍കിയെങ്കിലും സഹായിക്കൂ; സച്ചിനോട് സഹായമഭ്യര്‍ഥിച്ച് മുന്‍ വിന്‍ഡിസ് താരം 

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പഴയപടിയാക്കാൻ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ളവരുടെ സഹായം തേടി മുൻ വെസ്റ്റ് ഇൻഡീസ് പേസർ വിൻസ്റ്റൺ ബെഞ്ചമിൻ. വിൻഡീസിന് താഴേത്തട്ട് മുതൽ നന്നായി പരിശീലനം നൽകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളില്ല. ഇതിനാൽ സച്ചിനോട് ബാറ്റെങ്കിലും നൽകി തന്നെ സഹായിക്കണമെന്ന് ബെഞ്ചമിൻ പറഞ്ഞു. അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ക്രിക്കറ്റ് കിറ്റ് നൽകിയിരുന്നു.  വിൻസ്റ്റൺ ബെഞ്ചമിൻ 1986 മുതൽ 1995 വരെ വെസ്റ്റ് ഇൻഡീസിനായി 21 ടെസ്റ്റുകളും 85 ഏകദിനങ്ങളും കളിച്ചു. 161…

Read More

ചെസ് ഒളിമ്പ്യാഡ് സമാപിച്ചു; നിഹാൽ സരിന് സ്വർണം

മഹാബലിപുരം : 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മലയാളത്തിന്‍റെ പ്രിയതാരം നിഹാൽ സരിൻ, ഡി.ഗൂകേഷ് എന്നിവർ സ്വർണം നേടി. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവർ വെങ്കലം നേടി. ടീം ഇനത്തിൽ ഇന്ത്യ രണ്ട് വെങ്കല മെഡലുകൾ നേടി. ഓപ്പൺ വിഭാഗത്തിൽ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമും വെങ്കലം നേടി. വനിതാ വിഭാഗത്തിൽ ഉക്രൈൻ സ്വർണവും ജോർജിയ വെള്ളിയും…

Read More

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച വോഗ് മാസികയുടെ സെപ്തംബർ പതിപ്പിലാണ് 40കാരിയായ വില്യംസ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 23 തവണ ഗ്രാൻഡ്സ്ലാം നേടിയ താരം ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ തന്റെ അവസാന മത്സരം കളിക്കും.

Read More
Click Here to Follow Us