പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തത്. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. 43-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് നെയ്മർ ഗോൾ നേടിയത്. പുതുമുഖം റെനറ്റോ സാഞ്ചസ്, സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ എന്നിവരും പി.എസ്.ജിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഫലായി സാക്കോയുടെ സെല്‍ഫ് ഗോളും ടീമിനെ സഹായിച്ചു. മോണ്ട് പെല്ലിയറിനായി വഹ്ബി ഖാസ്രിയും എന്‍സോ ജിയാനി ടാറ്റോ എംബിയായിയും സ്‌കോര്‍ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയ പി.എസ്.ജിക്ക് വേണ്ടി നെയ്മർ-മെസി-എംബാപ്പെ…
Read MoreCategory: SPORTS
ലാലിഗ: ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില
ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ മത്സരം കളിച്ച ബാഴ്സലോണയ്ക്ക് സമനിലയോടെ തുടക്കം. റയോ വയ്യെക്കാനോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ പുതിയ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റാഫിന്യ, ക്രിസ്റ്റ്യന്‍സണ്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. പകരക്കാരനായി ഫ്രാങ്ക് കെസിയും എത്തി. ബാഴ്‌സ രണ്ട് തവണ ഗോള്‍വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടിയില്ല. നായകനും മധ്യനിരതാരവുമായ…
Read Moreപ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ ആഴ്സണൽ 2-4ന് മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. ലീഗിൽ ഇരുടീമുകളുടെയും തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം മത്സരത്തിലും ചാമ്പ്യൻമാർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിൽ ലീഗിലേക്ക് യോഗ്യത നേടിയ ബോൺമൗത്തിനെതിരെ സിറ്റി തകർപ്പൻ ജയമാണ് നേടിയത്. 19-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഇക്കായി ഗുണ്ടോഗനിലൂടെ സിറ്റിയുടെ ആദ്യ ഗോൾ പിറന്നു. 31-ാം മിനിറ്റിൽ കെവിന്‍ ഡിബ്രുയിന്‍…
Read Moreബ്രെന്റ്ഫോർഡിനോട് ദയനീയമായി പരാജയപ്പെട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. താരതമ്യേന ദുർബലമായ ബ്രെന്റ്‌ഫോര്‍ഡാണ് യുണൈറ്റഡിനെ തോൽപിച്ചത്.എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി. ബ്രെന്റ്‌ഫോര്‍ഡിനുവേണ്ടി ജോഷ് ഡാസിൽവ, മത്തിയാസ് യെൻസൺ, ബെൻ മീ, ബ്രയാൻ എംബിയോമോ എന്നിവർ സ്കോർ ചെയ്തു. ആദ്യ 35 മിനിറ്റിനുള്ളിൽ തന്നെ യുണൈറ്റഡ് തോൽവി സമ്മതിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രിസ്റ്റ്യൻ എറിക്സൺ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം മത്സരരംഗത്തുണ്ടായിരുന്നെങ്കിലും യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാനായില്ല. യുണൈറ്റഡിന്‍റെ പ്രതിരോധ പിഴവുകളാണ് ഗോളുകളിലേക്ക് നയിച്ചത്. മത്സരം തുടങ്ങി 10-ാം മിനിറ്റിൽ…
Read Moreഡക്കായതിന് മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍
വെല്ലിങ്ടന്‍: ഈ ആഴ്ച പുറത്തിറക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ ആത്മകഥയിൽ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ അന്നത്തെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം രാജസ്ഥാൻ ടീമിന്‍റെ ഉടമകളിൽ ഒരാൾ തന്‍റെ മുഖത്ത് 3-4 തവണ അടിച്ചതായി ടെയ്ലർ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തി. അവ അത്രയ്ക്ക് കഠിനമായ അടികളായിരുന്നില്ല എങ്കിലും അയാളത് തമാശരൂപേണ ചെയ്തതായിരുന്നുവെന്ന് തോന്നുന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കി “രാജസ്ഥാന്‍ റോയല്‍സ്-കിങ്‌സ് ഇലവന്‍ മത്സരത്തിനിടെ അവരുടെ…
Read Moreസിൻസിനാറ്റി ഓപ്പണിൽ സെറീനയും എമ്മ റാഡുക്കാനുവും ഏറ്റുമുട്ടും
ഒഹിയോ: സിൻസിനാറ്റി ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു സെറീന വില്യംസിനെ നേരിടും. സിൻസിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 കളിക്കാരിൽ ലോക ഒന്നാം നമ്പർ താരം ഇഗാ ഷ്വാന്‍ടെക് ആണ് ടോപ് സീഡ്. ഓഗസ്റ്റ് 15നാണ് സിൻസിനാറ്റിയിൽ സെറീന വില്യംസിന്‍റെ ആദ്യ മത്സരം. ഇതാദ്യമായാണ് സെറീനയും 19 കാരിയായ എമ്മ റാഡുക്കാനുവും നേർക്കുനേർ വരുന്നത്. നാഷണൽ ബാങ്ക് ഓപ്പണിൽ രണ്ടാം റൗണ്ടിൽ സെറീന വീണിരുന്നു. ഈ വർഷം മൂന്ന് മത്സരങ്ങളാണ് സെറീന കളിച്ചത്. 12 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വൈൽഡ്…
Read Moreകളിക്കിടെ മൊബൈൽ നോക്കിയാൽ 20 ലക്ഷം പിഴ: നിയന്ത്രണങ്ങളുമായി പാക്ക് ക്രിക്കറ്റ് ബോർഡ്
ഇസ്‍ലാമബാദ്: ക്രിക്കറ്റ് താരങ്ങൾക്കുള്ള കരാറിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിഴവുകൾക്കു കനത്ത പിഴയാണ് പിസിബി ചുമത്തിയിട്ടുള്ളത്. മത്സരങ്ങൾക്ക് വിലക്കും ഒപ്പം നേരിടേണ്ടി വരുമെന്നു കരാറിൽ പറയുന്നു. ബാബർ അസം ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിനെ ചോദ്യം ചെയ്തെങ്കിലും അവരും ചെറിയ മാറ്റങ്ങളോടെ കരാർ ഒപ്പിട്ടെന്നാണ് വിവരം. അവരുടെ അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് ദേശീയ സീനിയർ ടീമിലെ കളിക്കാർ കരാറിൽ ഒപ്പിട്ടത്. പുതിയ നിയമങ്ങൾ അനുസരിച്ച്, കളിക്കിടെ മൊബൈൽ നോക്കിയാൽ പിഴ 20 ലക്ഷമാണ്. ഓഫ്-ദി-ഫീൽഡ് ഇവന്‍റുകളിൽ ഡ്രസ് കോഡ് പാലിച്ചില്ലെങ്കിൽ…
Read More‘കോഹ്‌ലിയെ പോലെ മോശം അവസ്ഥ ബാബര്‍ അസമിന് ഉണ്ടാവില്ല’
ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പോലെ മോശം അവസ്ഥ പാക് നായകന്‍ ബാബര്‍ അസമിന് ഉണ്ടാവില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ആക്വിബ് ജാവേദ്. കാരണം ബാബർ സാങ്കേതികമായി മികച്ച് നില്‍ക്കുന്നു എന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. “രണ്ട് തരത്തിലുള്ള മഹത്തായ കളിക്കാരാണ് ഉള്ളത്. ചിലര്‍ മോശം ഫോമില്‍ ഒരുപാട് നാള്‍ തുടരും. എന്നാല്‍ സാങ്കേതികമായി മികച്ച് നില്‍ക്കുന്നവര്‍ക്ക് ഈ മോശം അവസ്ഥ അധിക നാള്‍ നീണ്ടുനില്‍ക്കില്ല. ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെ പോലെ. ഇവരുടെ ദൗര്‍ബല്യം…
Read Moreകോമൺവെൽത്ത് ഗെയിംസിനെത്തിയ പാക്കിസ്ഥാന്റെ ബോക്സിങ് താരങ്ങളെ കാണാതായി
ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനായി യുകെയിലെത്തിയ രണ്ട് പാകിസ്ഥാൻ കായിക താരങ്ങളെ കാണാനില്ല. കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചതിന് പിന്നാലെയാണ് രണ്ട് കളിക്കാരെയും കാണാതായതെന്ന് പാകിസ്ഥാൻ കായിക വിഭാഗം അധികൃതർ വെളിപ്പെടുത്തി. ടീം ഇംഗ്ലണ്ട് വിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബോക്സിങ് താരങ്ങളായ സുലൈമാൻ ബലോച്, നസീറുല്ലാ ഖാൻ എന്നിവരെ ആണ് കാണാതായത്. ബോക്സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്പോർട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാൻ ബോക്സിങ് ഫെഡറേഷൻ സെക്രട്ടറി നസീർ താങ് പ്രതികരിച്ചു.കോമൺവെൽത്ത് ഗെയിംസ് തിങ്കളാഴ്ച ആണ് അവസാനിച്ചത്. കളിക്കാരെ കാണാതായ വിവരം യുകെയിലെ പാക് ഹൈക്കമ്മീഷനെ…
Read Moreഫോം കണ്ടെത്തണം ; കോഹ്ലി പരിശീലനം ആരംഭിച്ചു
മുംബൈ: 2019ലെ ഏഷ്യാ കപ്പിന് മുന്നോടിയായി വിരാട് കോഹ്ലി പരിശീലനം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷം കോഹ്ലി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ഇൻഡോർ ക്രിക്കറ്റ് അക്കാദമിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പരിശീലനം നടത്തുന്നത്. ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറാണ് കോഹ്ലിയെ പരിശീലിപ്പിക്കുന്നത്. സമീപകാലത്തായി മോശം ഫോമിലുള്ള കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏഷ്യാ കപ്പ് നിർണായകമാണ്. ഏഷ്യാ കപ്പിലും കോഹ്ലി ഫോം കണ്ടെത്തിയില്ലെങ്കിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ…
Read More