ടി-20കളിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് മാർട്ടിൻ ഗപ്റ്റിലിന്

ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വീണ്ടും മാർട്ടിൻ ഗപ്റ്റിലിന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഗപ്റ്റിൽ ഈ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. . മത്സരത്തിൽ 15 റൺസ് നേടാൻ താരത്തിനു സാധിച്ചു. നിലവിൽ രോഹിത്തിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 64 റൺസ് നേടിയാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമതെത്തിയത് .

Read More

ഫിഫ ലോകകപ്പ്: 60 ശതമാനം മാലിന്യവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. ടൂർണമെന്റ് സമയത്തെ മാലിന്യങ്ങളിൽ 60 ശതമാനം പുനരുൽപാദിപ്പിക്കും ശേഷിക്കുന്ന 40 ശതമാനത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. മാലിന്യത്തിന്‍റെ 60 ശതമാനവും പുനരുപയോഗത്തിനായി വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചതായി മന്ത്രാലയത്തിന്‍റെ മാലിന്യ സംസ്കരണ, പുനരുപയോഗ വിഭാഗം ഡയറക്ടർ എഞ്ചിനീയർ ഹമദ് അൽ ബാഹർ പറഞ്ഞു. മാലിന്യങ്ങൾ വേർതിരിക്കുന്നത്, പുനരുൽപാദിപ്പിക്കുന്ന…

Read More

പിഎസ്ജിയിൽ നെയ്മർ- എംബാപ്പെ ശീതയുദ്ധം രൂക്ഷമാകുന്നു

ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമനിൽ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിലേക്കുള്ള കരാർ നീട്ടിയപ്പോൾ എംബാപ്പെയ്ക്ക് ക്ലബ്ബിൽ കൂടുതൽ സ്വാധീനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇത് ഇപ്പോൾ കൂടുതൽ തീവ്രമാകുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മോണ്ട്‌പെലിയെറുമായുള്ള മത്സരത്തിനിടെ ആദ്യം ലഭിച്ച പെനൽറ്റി എംബാപ്പെ നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം പെനൽറ്റി വന്നപ്പോൾ നെയ്മറാണ് അതെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ, താൻ തന്നെ പെനൽറ്റിയെടുക്കാമെന്ന് പറഞ്ഞ എംബാപ്പെ അതിൽ ഗോൾ നേടുകയും ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഡ്രസിംഗ് റൂമിൽ വച്ച്…

Read More

കേരള വോളി തർക്കം ; സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ

കോട്ടയം: ദേശീയ ഗെയിംസ് വോളിബോൾ ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഡൽഹിയിൽ. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ് എന്നിവർ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുമായും കേന്ദ്ര കായിക മന്ത്രാലയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ദേശീയ ഗെയിംസിലെ വോളിബോളിൽ കേരളത്തിന്‍റെ ഔദ്യോഗിക ടീം സ്പോർട്സ് കൗൺസിൽ സെലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് അറിയിക്കാനായിരുന്നു ഇത്. സമാന്തരമായി കേരള വോളിബോൾ അസോസിയേഷനും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഒഎ തീരുമാനിക്കുന്ന ടീമിനേ ഗെയിംസിൽ കളിക്കാൻ കഴിയൂ. എന്നാൽ, ദേശീയ ഗെയിംസ്…

Read More

ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ജഡേജ?

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2012 മുതൽ ചെന്നൈയിൽ കളിക്കുന്ന ജഡേജ 2018 ലും 2021 ലും ഐപിഎൽ നേടിയ ടീമുകളിൽ അംഗമായിരുന്നു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജഡേജയ്ക്കു കീഴിൽ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് എം.എസ്. ധോണിയെ തന്നെ വീണ്ടും ചെന്നൈ ക്യാപ്റ്റനാക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹവും സിഎസ്കെയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ താരവുമായുള്ള പ്രശ്നങ്ങളൊന്നും ചെന്നൈ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ,…

Read More

സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സി യിൽ

ബെംഗളൂരു: ഐഎസ്‌എല്ലിൽ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സിയിൽ. എ ടി കെ മോഹൻ ബഗാൻ വിട്ട താരത്തിന് വിദേശത്ത് നിന്ന് അടക്കം ധാരാളം ഓഫറുകൾ വരുന്നു, എന്നാൽ ജിങ്കൻ ബെംഗളൂരു എഫ് സി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വർഷത്തെ കരാറിനാണ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തുവിട്ടു. ജിങ്കൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരുവിന് ഒപ്പം ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ജിങ്കന്റെ പ്രകടനങ്ങളിൽ കോച്ച് ഫെറാന്റോ തൃപ്തനല്ല എന്നതിനാലായിരുന്നു ജിങ്കനെ മോഹൻ ബഗാൻ…

Read More

അവധിയില്ല ; യുണൈറ്റഡ് താരങ്ങളെ നിർത്താതെ ഓടിച്ച് ടെൻ ഹാ​ഗ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത തോൽവിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. ബ്രെന്‍റ്ഫോർഡിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റണോടും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ബ്രെന്‍റ്ഫോർഡിനെതിരെ ആദ്യ പകുതിയിൽ യുണൈറ്റഡ് നാല് ഗോളുകളും വഴങ്ങി. ഇവയിൽ മൂന്നെണ്ണം യുണൈറ്റഡ് കളിക്കാരുടെ വ്യക്തമായ തെറ്റുകളിൽ നിന്നാണ് ജനിച്ചത്. കോച്ച് എറിക് ടെൻ ഹാഗ് യുണൈറ്റഡിന്‍റെ ദയനീയ പ്രകടനത്തിൽ നിരാശപ്പെടുക മാത്രമല്ല, അസ്വസ്ഥനാവുകയും ചെയ്തു. കനത്ത തോൽവിക്ക് ശേഷം ടെൻ ഹാഗ് ചില അടിയന്തര നടപടികൾ സ്വീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ…

Read More

പിഎസ്ജിയിൽ അസ്വസ്ഥത പുകയുന്നു

ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പി.എസ്.ജിയിൽ അസ്വസ്ഥത പടരുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായ നെയ്മറും കൈലിയൻ എംബാപ്പെയും തമ്മിലുള്ള ബന്ധം വഷളായതായാണ് സൂചനകൾ. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സീസണിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് എംബാപ്പെ കൂടുമാറുമെന്ന് സൂചനകൾ അതിശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം എല്ലാം മാറി മറിഞ്ഞു. എംബാപ്പെയെ നിലനിർത്താൻ പി.എസ്.ജിക്ക് സാധിച്ചു. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പുതിയ കരാർ അംഗീകരിക്കുന്നതിനായി എംബാപ്പെയ്ക്ക് മുന്നിൽ ഏത് വിട്ടുവീഴ്ചയ്ക്കും പി.എസ്.ജി തയ്യാറാണെന്നാണ് സൂചന. പുതിയ കരാർ പ്രകാരം, ക്ലബിൽ…

Read More

കോമൺ വെൽത്ത് ഗെയിംസിലെ അഭിമാനതാരങ്ങൾക്ക് സ്വീകരണം നൽകി

ബെംഗളൂരു: കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നാടിന്റെ അഭിമാനമായി മാറിയ നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജമ്പ് വെള്ളി, മറ്റു താരങ്ങളായ എൽദോസ് പോൾ ട്രിപ്പിൾ ജമ്പ് ഗോൾഡ്, പ്രവീൺ ചിത്രവേൽ ട്രിപ്പിൾ ജമ്പ് 4 ആം സ്ഥാനം, ആൻസി സോജൻ ലോങ്ങ് ജമ്പ് 13 ആം സ്ഥാനം, എന്നീ താരങ്ങൾക്ക് ബെംഗളൂരു എയർപോട്ടിൽ വെച്ച് ബെംഗളൂരു നാദാപുരം കൾച്ചറൽ ഫോറം (BNCF) മുഖ്യ രക്ഷാധികാരി സിദ്ധീക്ക് തങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസ്തുത സ്വീകരണത്തിൽ സെക്രട്ടറി കബീർ ട്രെഷറർ സുബൈർ,…

Read More

ഗ്രൗണ്ടിന് പുറത്ത് പോരാട്ടം; കോണ്ടെയ്ക്കും ടുച്ചലിനും ചുവപ്പ് കാർഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പെരുമാറ്റത്തിന് ടോട്ടൻഹാം ഹോട്സ്പർ പരിശീലകൻ അന്‍റോണിയോ കോണ്ടെ, ചെൽസി പരിശീലകൻ തോമസ് ടുച്ചൽ എന്നിവർക്ക് ചുവപ്പ് കാർഡ്. കഴിഞ്ഞ ദിവസം ഇരുടീമുകളും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിനിടെയാണ് പരിശീലകർ ഗ്രൗണ്ടിന് പുറത്ത് ‘ഏറ്റുമുട്ടിയത്’. ഞായറാഴ്ച സറ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിനിടെ സ്പർസിന്‍റെയും ചെൽസിയുടെയും പരിശീലകർ രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു. മത്സരം 2-2ന് സമനിലയിൽ കലാശിച്ചു. 19-ാം മിനിറ്റിൽ കലിദു കുലിബാലിയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 68-ാം മിനിറ്റിൽ എമിൽ ഹോജെർഗിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. ഈ ഗോളിന് സെക്കൻഡുകൾക്കു…

Read More