അയര്‍ലന്‍ഡിന്റെ ഇതിഹാസതാരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

ഡബ്ലിന്‍: അയർലൻഡ് ഓൾറൗണ്ടർ കെവിൻ ഒബ്രിയൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2006 ൽ അയർലണ്ടിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ നീണ്ട 16 വർഷത്തെ കരിയറിനാണ് വിരാമമാകുന്നത്. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി അയർലൻഡിനായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് 38 കാരനായ കെവിൻ. വെസ്റ്റ് ഇൻഡീസിൽ നടന്ന 2007 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക്…

Read More

വാഷിങ്ടണ്‍ സുന്ദറിന് പകരം ഷഹബാസ് അഹമ്മദ് ഇന്ത്യന്‍ ടീമില്‍

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദും. വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് ഷഹബാസിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിനെ, സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യൻ ടീമിലിടം നേടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഷഹബാസ്. കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖർ ധവാനാണ് സഹക്യാപ്റ്റൻ. സഞ്ജു സാംസണും ടീമിലുണ്ട്.

Read More

ബിസിസിഐ മുന്‍ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

ന്യൂഡല്‍ഹി: ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ(ബി.സി.സി.ഐ) മുൻ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാർഖണ്ഡ് പോലീസിൽ ഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്ന അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രവർത്തിച്ചു. അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ ആസ്ഥാനം ജംഷഡ്പൂരിൽ നിന്ന് റാഞ്ചിയിലേക്ക് മാറ്റിയത്.…

Read More

ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര; 18 പേർ മലയാളികൾ

ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീ സീസൺ കളിക്കുന്ന പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സ് യുവ ടീമിനെ ആണ് അയച്ചിരിക്കുന്നത്. 21 അംഗങ്ങളിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് മലയാളികളല്ലാത്ത താരങ്ങൾ. ഡ്യുറൻഡ് കപ്പിന്‍റെ 131മത് പതിപ്പിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എഫ് സി ഗോവ, റണ്ണേഴ്സ് അപ്പ് ആയ മുഹമ്മദനെ നേരിടും.…

Read More

ഫിഫ വിലക്കിൽ തിരിച്ചടി ബ്ലാസ്റ്റേഴ്സിനും; ആറാം വിദേശതാരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞേക്കില്ല

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) ഫിഫ വിലക്കിയത് ഐ.എസ്.എൽ, ഐ-ലീഗ് ക്ലബ്ബുകൾക്ക് തിരിച്ചടിയായി. രണ്ട് ലീഗുകളും നടത്തുന്നതിന് തടസ്സമില്ലെങ്കിലും പുതിയ വിദേശ കളിക്കാരെ ടീമിൽ കൊണ്ടുവരാൻ ഇനി സാധ്യമല്ല. കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു വിദേശ താരത്തെ കൂടി കൊണ്ടുവരേണ്ടി വരും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആകട്ടെ, ഒരു വിദേശ കളിക്കാരനെയും ഇതുവരെ സൈൻ ചെയ്തിട്ടില്ല. അതിനാൽ നോർത്ത് ഈസ്റ്റ് ഇന്ത്യൻ താരങ്ങളെ കളത്തിലിറക്കേണ്ടി വരും. ഫിഫ ഐഎസ്എല്ലിന് നൽകുന്ന ധനസഹായം ഇനി ലഭിക്കില്ല. ഇത് എഐഎഫ്എഫിന്‍റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. ഐഎസ്എൽ ടീമുകൾക്ക് എഎഫ്സി…

Read More

ഏഷ്യാ കപ്പിലൂടെ വിരാട് കോഹ്ലി തിരിച്ചുവരും; സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പോടെ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി ഫോം വീണ്ടെടുക്കുമെന്ന്, ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. “കോഹ്ലി നന്നായി പരിശീലിക്കട്ടെ. ഇന്ത്യയിലെ ഏറ്റവും നല്ല താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം ഫോമിലേക്ക് തിരിച്ചുവരുമെന്നാണ് എന്‍റെ പ്രതീക്ഷ. സെഞ്ച്വറി നേടുന്നതിനേക്കാൾ ഉപരിയായി ഏഷ്യാ കപ്പിലൂടെ ഫോം വീണ്ടെടുക്കാനാണ് അദ്ദേഹം ശ്രമിക്കുക” -ഗാംഗുലി പറഞ്ഞു. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാകിസ്താനെയാണ് ഇന്ത്യ നേരിടുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോഹ്ലി…

Read More

പരിക്ക്; വാഷിങ്ടണ്‍ സുന്ദര്‍ സിംബാബ്‌വെ പര്യടനത്തില്‍ പങ്കെടുക്കില്ല

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി. പരിക്ക് കാരണം പരമ്പരയിലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഇംഗ്ലണ്ടിൽ നടന്ന റോയൽ ലണ്ടൻ കപ്പിൽ കളിക്കുന്നതിനിടെയാണ് സുന്ദറിന്റെ തോളിന് പരിക്കേറ്റത്. ലങ്കാഷെയറിനു വേണ്ടി കളിക്കുന്ന സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് സുന്ദർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടും. സുന്ദറിന്‍റെ തോളിനേറ്റ പരിക്ക് ഇന്ത്യൻ ടീമിൽ സജീവമാകാനുള്ള മോഹങ്ങൾക്ക് കനത്ത പ്രഹരമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാനുള്ള മികച്ച അവസരമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ…

Read More

ഇന്ത്യയെ വിലക്കി ഫിഫ; രാജ്യാന്തര മത്സരം കളിക്കാനാകില്ല

സൂറിച്ച്: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഫിഫ വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യയ്ക്ക് ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാനാവില്ല. ഇതോടെ അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാകും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എ.ഐ.എഫ്.എഫ്) ഗവേണിംഗ് ബോഡിയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഫിഫ ഇടപെട്ടത്. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം അയയ്ക്കാൻ ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതി, ഇത് വിശദമായി പരിശോധിച്ച ശേഷം നടപടി…

Read More

ആദ്യ വനിതാ ഐപിഎല്‍ 2023 മാർച്ചിൽ സംഘടിപ്പിച്ചേക്കും

2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും. 2018 മുതൽ ഐപിഎൽ സമയത്ത് വനിതാ ടി20 ചലഞ്ച് ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം 2021ലെ ടൂർണമെന്റ് റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ച ടൂർണമെന്റ് നിരവധി…

Read More

ഫോർമുല ഇ വേൾഡ് ഡ്രൈവർ പട്ടം നേടി സ്റ്റോഫെൽ വണ്ടൂർനെ

ഫോർമുല ഇ വേൾഡ് ഡ്രൈവിംഗ് കിരീടം നേടി സിയോളിൽ നടന്ന സീസണിലെ അവസാന ഓട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സ്റ്റോഫൽ വണ്ടൂർനെ. ഫോർമുല വൺ എതിരാളികളായ മക്ലാരന് അവരുടെ സീരീസ് ടീമിനെ വിറ്റതിന് ശേഷം അവരുടെ അവസാന ഫോർമുല ഇ റേസായതിനാൽ മികച്ച യാത്രയയപ്പ് നൽകിക്കൊണ്ടാണ് വണ്ടൂർനെയുടെ മെഴ്സിഡസ് ടീം തുടർച്ചയായ രണ്ടാം വർഷവും കൺസ്ട്രക്ടർമാരുടെ കിരീടം നേടിയത്.

Read More