കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭവാനി ദേവിയ്ക്ക് സ്വര്‍ണം

ലണ്ടന്‍: 2022 കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് സ്വർണ്ണം. വനിതകളുടെ ഫൈനലിൽ ഓസ്ട്രേലിയയുടെ വെറോണിക വസിലേവയെ പരാജയപ്പെടുത്തിയാണ് ഭവാനി ദേവി സ്വർണം നേടിയത്.

വൻ അട്ടിമറിയിലൂടെയാണ് ഭവാനി ദേവി വിജയിച്ചത്. ടൂർണമെന്‍റിൽ 42-ാം റാങ്കുകാരിയായ ഭവാനി രണ്ടാം സീഡായ വെറോണിക്കയ്ക്കെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. സ്കോർ: 15-10. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഭവാനി ദേവി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറായ ഭവാനി ദേവി തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിനിയാണ്. കിരീടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഭവാനി ദേവി പറഞ്ഞു. ” കിരീടം നിലനിര്‍ത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഫൈനല്‍ വളരെ കടുപ്പമേറിയതായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ട്. ഈ വര്‍ഷം മികച്ച പ്രകടനം വിവിധ ടൂര്‍ണമെന്റുകളിലായി പുറത്തെടുക്കാന്‍ സാധിച്ചു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും നന്നായി പൊരുതാനാകുമെന്നാണ് പ്രതീക്ഷ’ – ഭവാനി ദേവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts