ഐഎസ്എല്‍ കലാശപോരാട്ടം; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു എഫ്സി

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ഇന്ന ബെംഗളൂരു എഫ്സി- എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. അതേസമയം തങ്ങളുടെ നാലാം ഐഎസ്എല്‍ കിരീടമാണ് എടികെ മോഹന്‍ ബഗാന്റെ ലക്ഷ്യം. സെമിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8ന് മുംബൈ സിറ്റി എഫ്സിയെ പരാജപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്നാണ് എ ടി കെ…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത; നോട്ടീസ് നല്‍കി എഐഎഫ്എഫ്

മുംബൈ: എൈഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് എതിരെ നടപടിക്ക് സാധ്യത. മത്സരം തടസ്സപ്പെടുത്തിയതിന് വുകമനോവിച്ചിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെയും വുകമനോവിച്ചിന് എതിരെയും ഫെഡറേഷന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വുകമനോവിച്ചിനെ വിലക്കുമോ എന്ന് ആശങ്കകള്‍ സജീവമാണ്. നോട്ടീസിനുള്ള വുകമനോവിച്ചിന്റെ മറുപടിക്ക് ശേഷമായിരിക്കും ഫെഡറേഷന്‍ മറ്റു നടപടികളിലേക്ക് കടക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്…

Read More

വനിതാ പ്രീമിയർ ലീഗിൽ ആർസിബി യ്ക്ക് ഇത് കന്നി ജയം

മുംബൈ: തുടര്‍പരാജയങ്ങളില്‍ വലഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പിച്ചത്. സ്‌കോര്‍: യുപി-19.3 ഓവറില്‍ 135, ആര്‍സിബി-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 136. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ, 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ എന്നിവരുടെ ബാറ്റിംഗാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്ക് വേണ്ടി…

Read More

ഐ.എസ്.എൽ ഫൈനൽ ചിത്രം തെളിഞ്ഞു: ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍  ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍. സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് നിലവിലെ ചാമ്പ്യമാരായ ഹൈദരാബാദിനെ എടികെ പരാജയപ്പെടുത്തിയത്. രണ്ടാംപാദത്തിലെ നിശ്ചിത ടൈമിലും എക്സ്ട്രാടൈമിലും ഗോള്‍ കണ്ടത്താന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് എടികെ ഫൈനലിലെത്തുന്നത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിലും ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. ശനിയാഴ്ച്ച ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.

Read More

മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച് ഐഎസ്എൽ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗളൂരു എഫ്‌സി

  ബെംഗളൂരു: ബെംഗളൂരു എഫ്‌സി ഫൈനലില്‍. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്ൽ) 2022-23 സെമിഫൈനലിൽ ബെംഗളൂരു എഫ്‌സി പെനാൽറ്റിയിൽ 9-8ന് മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ചു. ഈ ജയം നാലു വർഷത്തിനിടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് മുന്നേറാൻ ബെംഗളൂരു എഫ്‌സിയെ സഹായിച്ചു. ഒരു തവണ വിജയിക്കുകയും മറ്റൊരു തവണ ഫൈനലിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു. 0-1ന് പിന്നിലായി മത്സരത്തിനിറങ്ങിയ മുംബൈ സിറ്റി 22-ാം മിനിറ്റിൽ ശിവശക്തിയുടെ ക്രോസ് ജാവി ഹെർണാണ്ടസ് വലയിലെത്തിച്ചപ്പോൾ മറ്റൊരു ഗോൾ…

Read More

ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ!

ബെംഗളൂരു : ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ആദ്യ 90 മിനിറ്റിൽ 2-1 ന് മുംബൈ എഫ് സി മുന്നിട്ടു നിന്നു എങ്കിലും, സെമി ഫൈനലിലെ ആദ്യ മൽസരത്തിലെ സ്കോർ പരിഗണിക്കുമ്പോൾ അഗ്രിഗേറ്റ് സ്കോർ 2-2 ആയി മാറി. തുടർന്ന് അടുത്ത 30 മിനിറ്റ് എക്സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ മൽസരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 5-5 പെനാൾട്ടികൾ രണ്ട് ടീമുകൾക്കും നൽകിയെങ്കിലും രണ്ട് ടീമുകളും സമനിലയിൽ ആവുകയായിരുന്നു, തുടർന്ന്…

Read More

കോലിയ്ക്ക് 150; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയുടെ 480 റണ്‍സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തില്‍. മൂന്നര വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറുയുമായി വിരാട് കൊലിയും മറ്റ് ബാറ്റ്‌സ്മാന്‍മാരും തിളങ്ങിയതോടെയാണ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ലീഡ് എടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്ക് 75 സെഞ്ച്വറിയായി

Read More

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരാളികളായ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. റയലിനായി ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം റയലിന്റെ ഗംഭീര തിരിച്ച് വരവിനായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ പതറിപോയ റയലിന് വിനീഷ്യസ് ജൂനിയറാണ് മികച്ച തുടക്കം സമ്മാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ റയല്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യൊസേലുവിന്റെ ഷോട്ട് വലകുലുക്കി. പിന്നാലെ സമനിലഗോളിനായുള്ള മുന്നേറ്റങ്ങള്‍ നടത്തിയ…

Read More

വനിത പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെതിരെ പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വനിത പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ 10 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആര്‍സിബി 19.3 ഓവറില്‍ 138ന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറില്‍ 139 റണ്‍സ് നേടി.ക്യാപ്റ്റന്‍ അലീസ ഹീലിയും സഹഓപ്പണര്‍ ദേവിക വൈദ്യയിയുള്ള മികച്ച് കൂട്ടുകെട്ടാണ യുപിയെ ജയത്തിലെത്തിച്ചത്. അതേസമയം 52 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വനിതാ പ്രീമിയര്‍ ലീഗില്‍ പെറിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്.

Read More

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും യുപി വാരിയേഴ്സും നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും-യുപി വാരിയേഴ്സും നേര്‍ക്കുനേര്‍. രാത്രി 7.30 ന് മുബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുപി വാരിയേഴ്സ്. സീസണിലെ ആദ്യ ജയം തേടിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബാഗ്ലൂര്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ യുപി ഡല്‍ഹി ക്യാപിറ്റല്‍സിനോട് 42 റണ്‍സിന്റെ വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു. അതേസമയം ബാഗ്ലൂരിന് ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടത്താനാകാത്തതും ബൗളിങ് നിര മികവിലേക്കുയരാത്തതുമാണ്…

Read More
Click Here to Follow Us