സ്വപ്നത്തിന് ചിറകുകൾ നൽകി സഹോദരന്മാർ: വഴിയരികിലെ ചെരുപ്പ് കുത്തിയുടെ സഹോദരി ഇനി സിവിൽ ജഡ്ജി

ബെം​ഗളൂരു: ദാരിദ്ര്യം സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് ഉത്തർ കന്നഡ ജില്ലയിലെ ദണ്ഡേലിയിൽ നിന്നുള്ള പത്മാവതി നാഗണ്ണ മാഡിഗ സിവിൽ ജഡ്ജിയായി നിയമിതയായി. കഠിനമായ ജീവിതസാഹചര്യങ്ങളോടും സാമ്പത്തിക പ്രതിസന്ധികളോടും പടവെട്ടി നേടിയ ഈ വിജയം ഒരു നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്. സഹോദരങ്ങളുടെ കൈത്താങ്ങ്; സ്വപ്നങ്ങൾക്ക് ചിറകേകി അച്ഛൻ നാഗണ്ണയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം പത്മാവതിയുടെ സഹോദരങ്ങളുടെ തോളിലായി. പെൺമക്കളെ വേഗത്തിൽ വിവാഹം കഴിച്ച് അയക്കുന്ന പതിവ് രീതികളിൽ നിന്ന് മാറി, സഹോദരിയെ ഉന്നത നിലയിൽ എത്തിക്കണമെന്നതായിരുന്നു ആ സഹോദരങ്ങളുടെ ലക്ഷ്യം. വഴിയരികിൽ ഇരുന്ന് ചെരുപ്പ് തുന്നിയും…

Read More

‘അമ്മയെ സഹായിക്കാൻ അവൾ വേണ്ട’; പുരുഷാധിപത്യത്തിന് മറുപടിയുമായി ‘ചേച്ചി വളർത്തിയ’ അനിയന്മാർ, തരംഗമായ വീഡിയോ കാണാം!

കൊച്ചി: കേരളത്തിലെ കുടുംബസങ്കൽപ്പങ്ങളിൽ ഇന്നും വേരോടിക്കിടക്കുന്ന പുരുഷാധിപത്യ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വീടിന്റെ ഉമ്മറത്തിരുന്ന് ബന്ധുക്കൾ നൽകുന്ന ഉപദേശങ്ങൾ പലപ്പോഴും മരുമക്കളായി വരുന്ന പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, കാലഹരണപ്പെട്ട ചിന്താഗതികൾക്ക് ചുട്ട മറുപടി നൽകുന്ന. യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ മകൻ വിവാഹം കഴിക്കുന്ന പെൺകുട്ടി വീട്ടുജോലിക്കായി മാത്രം നിയോഗിക്കപ്പെടേണ്ടവളാണെന്ന ‘അലിഖിത നിയമങ്ങളെ’ കാറ്റിൽ പറത്തുന്ന സഹോദരങ്ങളുടെ നിലപാടിനാണ് ഇപ്പോൾ കൈയടി നേടുന്നത്. “എന്റെ ഭാര്യ ജോലിക്കു പോകും, വീട്ടുജോലി…

Read More

“അവർ ഈ പരിഗണന അർഹിക്കുന്നു”; അതിരാവിലെ ശുചീകരണ തൊഴിലാളിയോടുള്ള യുവതിയുടെ കരുതലുകൾ നിറഞ്ഞ വൈറൽ വീഡിയോ കാണാം

തിരക്കുപിടിച്ച ലോകത്ത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചെറിയ അടയാളങ്ങൾ പോലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ് ഒരു യുവതിയുടെ സ്നേഹപ്രവർത്തി. അതിരാവിലെ തന്റെ വീട്ടുപടിക്കൽ ശുചീകരണ ജോലിയിലേർപ്പെട്ട സ്ത്രീക്ക് ഒരു കപ്പ് ചായയുമായി എത്തിയ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ‘official_cg_ratna’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. പുലർച്ചെ ആറ് മണിക്ക് തെരുവുകൾ വൃത്തിയാക്കാൻ എത്തുന്നവർക്ക് ഒരു ചെറിയ നന്ദി സൂചകമായാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. റോഡ് തൂത്തുവാരിക്കൊണ്ടിരിക്കുന്ന ശുചീകരണ തൊഴിലാളിയുടെ…

Read More

മൃഗശാലയിലെ കുഞ്ഞ് കുരങ്ങ് പഞ്ചിന്റെ വിരഹവും കൂട്ടിന് നൽകിയ കളിപ്പാട്ടവും: കാണാൻ നീണ്ട നിര; അവന്റെ വീഡിയോ കാണാം 

ജാപ്പനീസ് മൃഗശാലയിലെ ഒരു കുട്ടി കുരങ്ങനും അവന്റെ ഓറഞ്ച് നിറത്തിലുള്ള കളിപ്പാട്ടവും ഇന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച്-കുൻ എന്ന ഏഴ് മാസം പ്രായമുള്ള മക്കാക് കുരങ്ങന്റെ കഥയാണിത്. 2025 ജൂലൈയിലാണ് പഞ്ച് ജനിച്ചത്. എന്നാൽ ജനിച്ച ഉടനെ തന്നെ അമ്മ ഉപേക്ഷിച്ച പഞ്ചിന് ആ മടിത്തട്ടിലെ സുരക്ഷിതത്വം നഷ്ടമായി. കുരങ്ങുകളെ സംബന്ധിച്ചിടത്തോളം അമ്മയോട് ചേർന്നുനിൽക്കുക എന്നത് അവരുടെ അതിജീവനത്തിന് അത്യാവശ്യമാണ്. പഞ്ചിന്റെ ഏകാന്തതയും ഉത്കണ്ഠയും കുറയ്ക്കാൻ മൃഗശാല അധികൃതർ നൽകിയ പുതപ്പുകളിലും കളിപ്പാട്ടങ്ങളിലും അവൻ തിരഞ്ഞെടുത്തത്…

Read More

ഇന്ത്യൻ ട്രെയിനിലെ ആ ‘ഉറക്കമില്ലാത്ത’ രാത്രി; മനസ്സ് നിറഞ്ഞ് കനേഡിയൻ സഞ്ചാരികൾ; വീഡിയോ കാണാം

ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രകൾ എന്നും വിസ്മയിപ്പിക്കുന്ന അനുഭവങ്ങളാണ് സമ്മാനിക്കാറുള്ളത്. അത്തരത്തിൽ തങ്ങളുടെ യാത്രയ്ക്കിടെ ഉണ്ടായ ഹൃദ്യമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിം ഗ്രീൻവുഡ് എന്ന കനേഡിയൻ സ്വദേശിനി. ജൽഗാവിലെ ജംഗ്ഷനിൽ നിന്നും ചന്ദ്രപുരയിലേക്കുള്ള ഏഴു മണിക്കൂർ യാത്രയാണ് കിമ്മിനും സുഹൃത്തിനും മറക്കാനാവാത്ത ഒന്നായി മാറിയത്. അബദ്ധത്തിൽ ബുക്ക് ചെയ്ത സ്ലീപ്പർ ക്ലാസ് യാത്രയ്ക്കിടെ നന്നായി ഒന്ന് ഉറങ്ങാം എന്ന് കരുതിയാണ് കിം സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ഇന്ത്യൻ ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് എന്നാൽ ഒരു ബെർത്ത് നിങ്ങൾക്ക് ലഭിക്കുമെങ്കിലും…

Read More

വർഷങ്ങൾക്കിപ്പുറം അതേ നാണയത്തിൽ തിരിച്ചടി; ചേച്ചിയോട് മധുരപ്രതികാരം വീട്ടി അനിയത്തി! വീഡിയോ കാണാം

സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങളും കുസൃതികളും എന്നും കാഴ്ചക്കാർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് വൈറലായ ഒരു പിണക്കത്തിന്, അതേ വേദിയിൽ വെച്ച് തന്നെ അനിയത്തി പകരം വീട്ടിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. തുടക്കം ചേച്ചിയുടെ വക കുറെ വർഷങ്ങൾക്ക് മുൻപ് നടന്ന ചേച്ചിയുടെ വിവാഹനിശ്ചയത്തിനിടയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. അടുത്തിരുന്ന അനിയത്തിക്ക് എന്തോ നൽകാനെന്ന ഭാവത്തിൽ ചേച്ചി കൈ നീട്ടി. എന്നാൽ അനിയത്തി കൈ നീട്ടിയ ഉടനെ തന്നെ ചേച്ചി അത് പിൻവലിക്കുകയും അനിയത്തിയുടെ കൈ തട്ടിമാറ്റുകയും ചെയ്തു. അന്ന് നിസ്സഹായാവസ്ഥയിൽ നോക്കി നിന്ന അനിയത്തിയുടെ…

Read More

ഇത് ‘നമ്മ ടാർസൻ’; കറക്കം അർദ്ധനഗ്നശരീരനായി; പഠനം കുരങ്ങിൽ നിന്ന്; ബുഡൻ നാട് ഉപേക്ഷിച്ച് കാട് പുൽകിയിട്ട് പത്ത് വർഷം

ബെലഗാവി: ആധുനിക സൗകര്യങ്ങളും നഗരജീവിതവും ഉപേക്ഷിച്ച് വനത്തിനുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്ന ഒരു ‘ടാർസൻ’ വാർത്തകളിൽ ഇടംപിടിക്കുന്നു. ബെലഗാവിയിലെ സൗന്ദട്ടി താലൂക്കിലുള്ള ഉഗർഗോൾ ഗ്രാമത്തിന് സമീപത്തെ ഹെഗ്ഗൊള്ള കുന്നുകളിലാണ് 34-കാരനായ ബുഡൻ ഖാൻ ഹൊസമാനി കഴിഞ്ഞ പത്ത് വർഷമായി താമസം ഉറപ്പിച്ചിരിക്കുന്നത്. കണ്ടാൽ സിനിമയിലെ ടാർസനെ അനുസ്മരിപ്പിക്കുന്ന ശാരീരിക പ്രകൃതിയുള്ള ബുഡൻ ഖാനെ നാട്ടുകാർ സ്നേഹത്തോടെ ‘നമ്മ ടാർസൻ’ (നമ്മുടെ ടാർസൻ) എന്നാണ് വിളിക്കുന്നത്. നഗ്നശരീരനായി കാട്ടിലൂടെ അനായാസം സഞ്ചരിക്കുന്ന ഇദ്ദേഹം, വെച്ചുവിളമ്പിയ ഭക്ഷണങ്ങളേക്കാൾ പ്രകൃതി കനിഞ്ഞുനൽകുന്ന ഇലകളെയാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്. അരിഭക്ഷണമോ റൊട്ടിയോ…

Read More

മെട്രോ സ്റ്റേഷനിൽ വച്ച് മകനെയും കാമുകിയെയും കൈയ്യോടെ പൊക്കിയ അമ്മ ചെയ്തത്; വീ‍ഡിയോ കാണാം

മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു ‘വിവാഹ നിശ്ചയ’ത്തിന്റെ വീഡിയോയാണ് ഇത്.സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും പടർത്തുന്ന ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എക്സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോയിൽ, മെട്രോ സ്‌റ്റേഷനിലെ ബെഞ്ചിലിരിക്കുന്ന മകനും കാമുകിക്കും അരികിലേക്ക് മധുരപലഹാരങ്ങളും പഴങ്ങളുമായി അമ്മ എത്തുന്നത് കാണാം. ചടങ്ങുകൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അമ്മ, വീഡിയോ എടുക്കുന്ന ആളോട് ദൃശ്യങ്ങൾ ശരിയായി പകർത്താൻ നിർദ്ദേശിക്കുന്നതും…

Read More

10 രൂപ യാചകന് നീട്ടിയ കൊച്ചു പെൺകുട്ടിയോട് അയാൾ ചെയ്തത് കാണാം!! അമ്പരന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് വൈകാരിക വീഡിയോ

ഒരു കൊച്ചു പെൺകുട്ടി ഒരു വൃദ്ധനായ യാചകന് പണം നൽകുന്ന ഒരു ഹൃദയസ്പർശിയായ നിമിഷങ്ങളാണ് കണ്ടുനിൽക്കുന്നവരുടെ എല്ലാം മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നത്. കണ്ടവരുടെയെല്ലാം മനം കവർന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇത് യഥാർത്ഥ മനുഷ്യത്വത്തിന്റെയും ദയയുടെയും പ്രതീകമാണ് എന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്. വീഡിയോയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വൃദ്ധനായ ഒരാൾ നിലത്ത് ഇരിക്കുന്നത് കാണാം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അയാളുടെ മുഖത്തും കണ്ണുകളിലും എല്ലാം വ്യക്തമായി കാണാം. എല്ലാവരോടും തന്നെ സഹായിക്കാനായി അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. അപ്പോഴാണ് രണ്ട് കൊച്ചു…

Read More

മുറിച്ചിട്ടും ചാകാതെ മത്സ്യം! വീഡിയോ കാണാം

ബെംഗളൂരു : ഉഡുപ്പിയിലെ മാൽപെ തുറമുഖത്ത് ഒരു ഉപഭോക്താവിന് നൽകാനായി മുറിച്ചെടുത്ത ഒരു ബംഗുഡെ മത്സ്യം ചത്തുപോകാതെ വീണ്ടും ചലിക്കാൻ തുടങ്ങിയത് അത്ഭുതമായി,സംഭവം അവിടെയുണ്ടായിരുന്നവരെ ഞെട്ടിച്ചു. മാൽപെ തുറമുഖത്ത് മീൻ വാങ്ങാൻ വന്ന ഒരു ഉപഭോക്താവ് മീൻ വിൽക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ബംഗുഡെ മത്സ്യം വാങ്ങി. മീൻ മുറിക്കാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ, ആ സ്ത്രീ മീൻ മുറിച്ച് ഒരു പാത്രത്തിൽ ഇട്ടു. എന്നാൽ, മത്സ്യം മുറിച്ചതിനുശേഷവും ജീവനോടെയും ചലനത്തിലുമാണെന്ന് ശ്രദ്ധയിൽപ്പെടുകയായിരുന്നു.   അവിടെയുണ്ടായിരുന്ന മറ്റ് മത്സ്യ വിൽപ്പനക്കാരും ഉപഭോക്താക്കളും ഈ വിചിത്രമായ കാഴ്ച…

Read More