തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചും ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം, ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണ്. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബി.ജെ.പി, ത്രിപുരയില്‍ വിഘടനവാദ-തീവ്രവാദ പ്രസ്ഥാനമായ ഐ.പി.എഫ്.ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായിത്തന്നെ ബി.ജെ.പി പിടിച്ചെടുത്തുവെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കോണ്‍ഗ്രസ്സിന്…
Read MoreCategory: POLITICS
കാനം രാജേന്ദ്രൻ വീണ്ടും സി പി ഐ തലപ്പത്ത്.
മലപ്പുറം: കാനം രാജേന്ദ്രന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് കാനത്തിന്‍റെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങളെല്ലാം പിന്തുണയ്ക്കുകയായിരുന്നു. കോട്ടയത്ത് നടന്ന സമ്മേളനമായിരുന്നു കാനത്തെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും…
Read Moreസിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് രക്ഷപ്പെടാൻ ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്ന് മുരളീധരന്‍!
കോഴിക്കോട്: ഒരു കോര്‍പറേഷന്‍റെയത്ര വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയാത്ത സിപിഐഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്ന് പരിഹസിച്ച് കെ.മുരളീധരന്‍ എംഎല്‍എ. സിപിഐഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോഴിക്കോട് യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയില്‍ സിപിഐഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഐഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍പെരുങ്കള്ളന്‍ തോല്‍ക്കണമെന്നും കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി…
Read Moreസിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും.
മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും. നാലുദിവസത്തെ സമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് സി എ കുര്യൻ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുന്നത്. 650 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ മുന്നോടിയായി പതാകകൊടിമര സ്മൃതിജാഥ ഇന്നലെ രാത്രി മലപ്പുറത്ത് സംഗമിച്ചു. പലതവണകളായി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ സമ്മേളനം ഒന്നുകൂടി ചര്‍ച്ചചെയ്യുമെന്ന കാര്യം ഉറപ്പാണ്. ജില്ലാസമ്മേളനങ്ങളിലേതുപോലെതന്നെ സിപിഎമ്മിനെതിരെ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമര്‍ശനം…
Read Moreലുധിയാനയിൽ തകര്‍പ്പന്‍ വിജയവുമായി കോണ്‍ഗ്രസ്!
പഞ്ചാബ്: ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. അതേസമയം, ശിരോമണി അകാലിദള്‍(എസ്എഡി) – ബിജെപി സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ശിരോമണി അകാലിദള്‍ 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി 10 സീറ്റിൽ ഒതുങ്ങി. ലോക് ഇൻസാഫ് പാർട്ടി – ആംആദ്മി സഖ്യം 8 സീറ്റ് നേടി. ഇതിൽ ഏഴ് സീറ്റും വിജയിച്ചത് ലോക് ഇൻസാഫ് പാർട്ടിയാണ്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൂടാതെ…
Read Moreഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.
കൊച്ചി: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഷുഹൈബിനെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ പോലിസ് കണ്ടെത്താത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. അതുകൂടാതെ അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന എസ്.പി.യുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന്‍റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി ഇനി കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം, കേസില്‍ സി.ബി.ഐ നിലപാട് ഒരാഴ്ചക്കകം അറിയിക്കും. കഴിഞ്ഞ 12 നാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി…
Read Moreഷുഹൈബ് വധം: സമരം ശക്തമാക്കി കോൺഗ്രസ്
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നാല്പത്തിയെട്ട് മണിക്കൂര്‍ സമരമാണ് സുധാകരനും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരം വ്യാഴാഴ്ച വരെ തുടരാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്നേദിവസം കോണ്‍ഗ്രസും യുഡിഎഫും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Read Moreരജനികാന്തിന്റെ വസതിയിൽ കമൽ-രജനി കൂടിക്കാഴ്ച. ശൈലി രണ്ടാണെങ്കിലും ലക്ഷ്യം ഒന്ന്: രജനികാന്ത്
ചെന്നൈ: സിനിമയിലും രാഷ്ട്രീയത്തിലും രണ്ടുവഴികളാണ് താനും കമലും സ്വീകരിച്ചതെന്നും ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും രജനീകാന്ത് പറഞ്ഞു. കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രജനീകാന്ത്. രജനീകാന്തിന്‍റെ വീട്ടില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനികാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമല്‍ രജനിയെ സന്ദര്‍ശിക്കുന്നത്. പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്ന് രജനികാന്ത് മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലഹാസനും സ്ഥിരീകരിച്ചു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കമലഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. എന്‍റെ ശൈലി കമലിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണെങ്കിലും രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണെന്ന് രജനികാന്ത് പറഞ്ഞു.…
Read Moreഎത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു…
ആഡിസ് അബാബ: എത്യോപ്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ എതിര്‍ക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. ഇതോടെ രാജ്യം കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിയ്ക്കുകയാണ്. സര്‍ക്കാരിന്‍റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി പേരാണ് പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികള്‍ ആക്രമണം ശക്തമാക്കുകയും ജയിലുകള്‍ ആക്രമിച്ച് ആയിരക്കണക്കിനുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Read Moreകേരളത്തിൽ നാളെ ഹർത്താൽ
കണ്ണൂർ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്ത്താൽ. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവര്ത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ പിണറായിയിൽ പുത്തൻകണ്ടം ക്വട്ടേഷന് സംഘത്തിന്റെ ഡ്രൈവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പിൽ മൂന്നു ദിവസത്തെ നിരോധനാജഞ…
Read More