ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി എന്ന ബഹുമതി ഇനി മോദിക്കും സ്വന്തം.
Read MoreCategory: NATIONAL
ആരോഗ്യ പ്രശ്നം; നിർമ്മല സീതാരാമൻ മന്ത്രിസഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഒന്നും രണ്ടും മോദി മന്ത്രിസഭയിലെ പ്രധാന മുഖമായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് നിർമ്മലാ സീതാരാമൻ മൂന്നാം മന്ത്രിസഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. തനിക്ക് ബ്രേക്ക് നല്‍കണമെന്ന് നിർമ്മല അറിയിച്ചെന്നാണ് സൂചന. നിർമ്മലയില്ലെങ്കില്‍ ധനകാര്യ വകുപ്പ് പിയൂഷ് ഗോയലിനോ അശ്വിനി വൈഷ്‌ണവിനോ നല്‍കാൻ സാദ്ധ്യതയുണ്ട്. പ്രമേഹം അടക്കം ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നിർമ്മല വിശ്രമമെടുക്കാനാണ് സാദ്ധ്യത. പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കണമെന്ന ആവശ്യം നിർമ്മല അറിയിച്ചിട്ടുണ്ട്. ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയും രണ്ടാം മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയുമായിരുന്നു. ഒന്നാം മന്ത്രിസഭയില്‍…
Read Moreസുരേഷ് ഗോപി മാത്രമല്ല, മൂന്നാം മന്ത്രിസഭയിലേക്ക് ഒരു മലയാളി കൂടി
ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി.സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവുമാണ്. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ…
Read Moreസത്യപ്രതിജ്ഞ; വൻസുരക്ഷ വലയത്തിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും. ലോക നേതാക്കള്‍ ചടങ്ങിന് എത്തുന്നതിനാല്‍ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡല്‍ഹിയിലെങ്ങും. 2500ല്‍പ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനില്‍ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി. രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡല്‍ഹി പോലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്. മേഖലയില്‍ എൻ.എസ്.ജിയെയും ഡല്‍ഹി പോലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വികള്‍ അധികമായി സ്ഥാപിച്ചു. ഡല്‍ഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഡ്രോണുകള്‍,പാരാഗ്ലൈഡറുകള്‍,ഹോട്ട് എയർ ബലൂണ്‍ എന്നിവ വിലക്കി. അനിഷ്‌ടസംഭവങ്ങളുണ്ടായാല്‍…
Read Moreമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ; എണ്ണായിരത്തോളം അതിഥികൾ പങ്കെടുക്കും
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളില്‍ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കള്‍ക്ക് പുറമേ ആറ് രാഷ്‌ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തില്‍ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. അതേസമയം, മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.…
Read Moreകങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം പാരിതോഷികം നൽകാൻ ഒരുങ്ങി തമിഴ് പാർട്ടി
ഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം നൽകാൻ തമിഴ് പാർട്ടി. കോൺസ്റ്റബിളായ കുൽവിന്ദർ കൗറിന് സാമൂഹ്യപരിഷ്‌കർത്താവ് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകാൻ ആലോചിക്കുന്നതായി കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടിപിഡികെ) അറിയിച്ചു. ടിപിഡികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ‘കർഷകർക്കൊപ്പം നിന്ന കുൽവിന്ദർ കൗറിന് എട്ട് ഗ്രാം വരുന്ന സ്വർണമോതിരം തിങ്കളാഴ്ച അയച്ചുനൽകാൻ ആലോചിക്കുന്നതായി കെയു രാമകൃഷ്ണൻ പറഞ്ഞു. കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കുൽവിന്ദർ കൗറിൻ്റെ അമ്മയും പങ്കെടുത്തിരുന്നു.…
Read Moreമൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും; ചടങ്ങില്‍ പ്രതിപക്ഷത്തിന് ക്ഷണമില്ല
ഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിന് സാക്ഷിയാകും. വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.
Read Moreസുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു
ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍…
Read Moreദേഹത്ത് മൂത്രമൊഴിച്ചു: സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി
ലഖ്‌നൗ: മദ്യപിച്ചതിന് ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊന്നത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് ഉറങ്ങുന്നതിനിടെയാണ് പ്രതി രാഹുലിനെ ആക്രമിച്ചത്. നിരവധി തവണ കുത്തേറ്റ രാഹുല്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു. രാഹുലും പ്രതിയായ അങ്കുറും ഉള്‍പ്പെടെ സുഹൃത്തുക്കളായ അഞ്ചംഗസംഘം വ്യാഴാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് പോയിരുന്നു. പാര്‍ട്ടിയില്‍വെച്ച് മദ്യപിച്ച് കാറില്‍ മടങ്ങിയ സുഹൃത്തുക്കള്‍ യാത്രയ്ക്കിടെ മൂത്രമൊഴിക്കാൻ വേണ്ടി വാഹനം നിര്‍ത്തി. ഇതിനിടെ രാഹുല്‍ തമാശ രൂപേണ അങ്കുറിന്റെ ദേഹത്ത് മൂത്രമൊഴിച്ചു.…
Read Moreവയനാട് ഉപേക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി
ന്യൂഡൽഹി: വയനാട് മണ്ഡലം ഉപേക്ഷിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി. റായ്ബറേലി സീറ്റ് നിലനിർത്തും. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ…
Read More