ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ്

കൊല്‍ക്കത്ത: ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.78 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം.കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ബ്രിഗേഡിയര്‍ സി.സി ഉതുപ്പിന്റെയും, എലിസബത്തിന്റെയും മകനാണ്.1969-ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക്…

Read More

കത്വയിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ബില്ലവാർ മേഖലയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നിൻ മുകളില്‍ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും ആക്രമണത്തിന് ശേഷം മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വർധിച്ചുവരികയാണ്. ജൂണ്‍ 11, 12 തീയതികളിലായി ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 11 ന് ഛത്തർഗല്ലയിലെ സംയുക്ത ചെക്ക് പോസ്റ്റില്‍…

Read More

യുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ 

ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്. കണ്ണടച്ച്‌ തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങള്‍…

Read More

മൂന്നാം മോദി സർക്കാർ; ആദ്യ ബജറ്റ് ജൂലൈ 23 ന് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാർലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക. ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.

Read More

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചു; പാമ്പ് ചത്തു യുവാവ് ആശുപത്രിയിൽ

പട്ന: കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വേഗത്തില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നവാഡ സ്വദേശിയായ സന്തോഷ് ലോഹറിനെ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാകുമെന്ന അന്ധവിശ്വാസത്തില്‍ ആണ് 35 കാരന്‍ പാമ്പിനെ രണ്ട് തവണ തിരിച്ചുകടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയില്‍ എടുത്ത് കടിച്ചതിന് പിന്നാലെയാണ് പാമ്പ് ചത്തത്. ഇതിന് പിന്നാലെ ആരോഗ്യനില…

Read More

പ്രണയ വിവാഹം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ 

ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കുടുംബത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭർത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ…

Read More

ആരോഗ്യ നില മോശമായി ; എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ന്യൂഡല്‍ഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ എല്‍.കെ. അദ്വാനി(96)യെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. അദ്വാനി നിലവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

Read More

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ 

ന്യൂഡൽഹി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നതാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവന്‍ മാര്‍ച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിര്‍ണ്ണയത്തിനായി സര്‍ച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെയും എസ്‌എഫ്‌ഐ പ്രതിഷേധമുണ്ട്.

Read More

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം 121 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121ൽ അധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് പരുപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആൾ ദൈവമായ ഭോലെ ബാബാ യുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണ് പരിപാടിയെന്നും. ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ…

Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ലേഡി ഡോക്ടർ 

പാട്ന : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച്‌ യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ്…

Read More
Click Here to Follow Us