പ്രമുഖ അഭിഭാഷകൻ എ ജി നൂറാനി അന്തരിച്ചു

മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു.

സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.

1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം.

മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്.

നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി ട്രയൽ ഓഫ് ഭഗത് സിങ്’, ‘കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ’, ‘ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ’, ‘ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങളും എഴുതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts