വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ-ഇന്ത്യ സെക്ടറിൽ ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം. സൗജന്യ ബാഗേജ് 20 കിലോയാക്കി കുറച്ചതിനെത്തുടർന്ന് പ്രവാസലോകത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 19ന് ശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടി വന്നിരുന്നത്. ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറക്കുകയായിരുന്നു. എന്നാൽ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവർക്ക്…
Read MoreCategory: NATIONAL
തിരുപ്പതി ലഡുവിന്റെ അറിയാകഥകൾ
വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…
Read Moreഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ
ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…
Read Moreപുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്. കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ. കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക്…
Read Moreവിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ ഗായികയുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍: പ്രതികരണവുമായി ജയം രവി
വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ നടന്‍ ജയം രവിയുടെ വ്യക്തി ജീവിതം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഗായിക കെനിഷ ഫ്രാന്‍സിസുമായി നടന്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ തള്ളിക്കൊണ്ട് ജയം രവി രംഗത്തെത്തിയിരിക്കുകയാണ്. കെനിഷയയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് ജയം രവി പറഞ്ഞത്. ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. ആരുടേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ആളുകള്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ ഇരിക്കട്ടെ. 600 സ്റ്റേജ് ഷോകളില്‍ പാടിയിട്ടുള്ള ആളാണ് കെനിഷ.…
Read Moreഅതിഷിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിലേക്ക് പുതുമുഖമായി മുകേഷ് കുമാര്‍ അഹ്ലാവത്ത് എത്തും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. എന്നാല്‍ ചടങ്ങ് വലിയ ആഘോഷമാക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പദവി രാജിവച്ച അരവിന്ദ് കെജരിവാള്‍ ഹരിയാനയില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമാകും. കെജരിവാള്‍ മന്ത്രിസഭയിലെ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.
Read Moreനടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ സുനി പറഞ്ഞു. വിചാരണ നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടു.
Read Moreസ്ത്രീധന തർക്കം; ഭാര്യയെ യുവാവ് അടിച്ചു കൊന്നു
ലക്നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ടി വി എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാല്‍ അത് വധുവിന്റെ വീട്ടുകാർക്ക് നല്‍കുവാനായില്ല. അതില്‍ പ്രകോപിതനായാണ് വധുവിനെ യുവാവ് അടിച്ചുകൊന്നത്. ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നല്‍കി.…
Read Moreമൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നടപ്പാക്കും
ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിഎ ഘടകകക്ഷികളുടെ സമ്മതം നേടാനുള്ള ശ്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതായാണ് സൂചന. പിന്തുണ ലഭിച്ചാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും. ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു. നിലവിലെ സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം നടപ്പിലാക്കാൻ ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.…
Read Moreവന്ദേ മെട്രോയുടെ പേര് മാറ്റി; ഇനി മുതൽ അറിയപ്പെടുക ഈ പേരിൽ
അഹ്മദാബാദ്: വന്ദേ ഭാരത് മെട്രോയുടെ പേരിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഈ മെട്രോ സർവ്വീസ് ഇനി മുതൽ അറിയപ്പെടുക ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്നായിരിക്കും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ വന്ദേ മെട്രോ സർവ്വീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് പേരുമാറ്റം വരുത്തിയതെന്നത് ഇനിയും വ്യക്തമായിട്ടില്ല. വന്ദേ ഭാരതിനൊപ്പം പ്രഖ്യാപിക്കപ്പെട്ട മെട്രോ റെയിൽ പദ്ധതിക്ക് തുടക്കം മുതൽക്ക് ഔദ്യോഗികമായി തന്നെ വിളിച്ചുവന്നിരുന്ന പേര് വന്ദേ മെട്രോ എന്നായിരുന്നു. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത സ്ലീപ്പർ പതിപ്പിന് വന്ദേ ഭാരത് സ്ലീപ്പർ എന്നാണ്…
Read More