രാജ്യത്ത് പെട്രോൾ – ഡീസൽ വില 4 രൂപ വരെ കൂടാൻ സാധ്യത

രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലയിലും വർധനവുണ്ടാവാൻ സാധ്യതയെന്ന് റിപ്പോർട്ട്. വർധന ഒഴിവാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിൻറെ അവലോകന റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളർ കടന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40–50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർദ്ധനവായിരിക്കും ഇത്. 2022…

Read More

മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ

ജബല്‍പൂര്‍ മധ്യപ്രദേശിലെ ബര്‍ഗി ഡാമിലുണ്ടായ ബോട്ടപകടത്തിന്റെ നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ദുരന്തത്തില്‍ മരിച്ച ഒന്‍പത് പേരില്‍ ഒരു അമ്മയും നാല് വയസ്സുള്ള മകനും ഉള്‍പ്പെടുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണസമയത്തും തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്നോണം മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ആ അമ്മ.ഡല്‍ഹിയില്‍ നിന്നുള്ള നാലംഗ വിനോദസഞ്ചാര സംഘമായിരുന്നു ഇവര്‍. ഇതേ കുടുംബത്തിലെ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സയ്യിദ് റിയാസ് ഹുസൈന്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ്. കണ്ണടച്ചു…

Read More

ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ

ന്യൂഡൽഹി: പുതിയ മാസമായ മെയ് ഒന്നിന്റെ തുടക്കത്തോടെ രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ചെലവുകളിലും ബാങ്കിംഗ് ഇടപാടുകളിലും കാര്യമായ മാറ്റങ്ങൾ വരുന്നു. മിക്ക വീടുകളെയും നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റം എൽപിജി സിലിണ്ടറുകളുടെ ഉപയോഗത്തിലാണ്. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിബന്ധനകളിൽ വരുത്തിയ മാറ്റം മൂലം ഇനി മുതൽ ബുക്കിംഗുകൾക്കിടയിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും. ഇത് പാചകവാതക ഉപയോഗം മുൻകൂട്ടി പ്ലാൻ ചെയ്യാൻ കുടുംബങ്ങളെ നിർബന്ധിതരാക്കും. ഡെലിവറി സമയത്ത് ഒടിപി (OTP) സംവിധാനം നിർബന്ധമാക്കുന്നതും ബയോമെട്രിക് പരിശോധനകളും സുരക്ഷ വർദ്ധിപ്പിക്കുമെങ്കിലും വിതരണ നടപടികൾ അല്പം…

Read More

നിങ്ങൾ ആവശ്യപ്പെട്ട ‘ഉടമ’ ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള സമ്പാദ്യം പിൻവലിക്കാൻ വേണ്ടി ശവക്കുഴി മാന്തി പുറത്തെടുത്ത അസ്ഥികൂടവുമായി ബാങ്കിലെത്തിയ ആദിവാസി യുവാവിന്റെ നടപടി ഒഡിഷയിൽ വൻ രാഷ്ട്രീയ-ഭരണതല വിവാദത്തിന് തിരി കൊളുത്തി. കിയോഞ്ജർ ജില്ലയിലെ മാളിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലേക്കാണ് ജീതു മുണ്ട എന്ന യുവാവ് തന്റെ സഹോദരി കർള മുണ്ടയുടെ അവശിഷ്ടങ്ങളുമായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനും ബാങ്ക് അധികൃതർക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മരണപ്പെട്ടയാൾ നേരിട്ട് ഹാജരാകണമെന്ന് ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചതിനാലാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് പ്രാഥമികമായി ഉയർന്ന…

Read More

പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സൈക്കിൾ ട്രാക്കിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ യുവാവിന്റെ അശ്ലീല പ്രദർശനം. കൊക്കപേട്ട് നർസിംഗി സൈക്കിൾ ട്രാക്കിൽ കഴിഞ്ഞ 26-നായിരുന്നു സംഭവം. സൈക്കിൾ ട്രാക്കിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ച് യുവാവ് പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നത് കണ്ട യുവതി, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. പതിവ് ഓട്ടത്തിനിടയിലാണ് അസ്വസ്ഥജനകമായ ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഏകദേശം 30 വയസ്സ് പ്രായം…

Read More

അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോക്താക്കൾക്കായി മെയ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. സിലിണ്ടർ ബുക്കിംഗ് ഇടവേളകൾ, വിതരണ രീതികൾ, ഇ-കെവൈസി മാനദണ്ഡങ്ങൾ എന്നിവയിലാണ് കേന്ദ്ര സർക്കാർ പ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്നത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വിതരണ സംവിധാനം കൂടുതൽ സുതാര്യമാക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ബുക്കിംഗിലെ മാറ്റങ്ങൾ പുതിയ നിയമപ്രകാരം സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വർദ്ധിപ്പിച്ചു. നഗരപ്രദേശങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള ഇനി മുതൽ 25 ദിവസമായിരിക്കും (മുൻപ് ഇത് 21 ദിവസമായിരുന്നു). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തിയിട്ടുണ്ട്.…

Read More

യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമാതാക്കളായ കാരെക്സ് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വിലയിൽ 30 ശതമാനത്തിലധികം വർധനവുണ്ടാകുമെന്ന് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഓ ഗോ മിയ കിയാറ്റ് അറിയിച്ചു. ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സമാണ് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയത്. കോണ്ടം നിർമാണത്തിന് ആവശ്യമായ അമോണിയ, സിലിക്കൺ അധിഷ്ഠിത ലൂബ്രിക്കന്റുകൾ എന്നിവ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇത്തരം വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. കൂടാതെ,…

Read More

ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

വീട്ടുജോലിക്കിടയിൽ താൻ നേരിടേണ്ടി വന്ന കടുത്ത അവഗണനയെയും ദുരനുഭവങ്ങളെയും കുറിച്ച് പ്രവാസി യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 2008 മുതൽ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഡെസേന ജെനി എന്ന യുവതിയാണ് ‘SINGAPORE TRANSFER (No Fees/SD), DIRECT HIRE & NEW HELPER’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ തന്റെ സങ്കടകരമായ അനുഭവം വെളിപ്പെടുത്തിയത്. വർഷങ്ങളായി സിംഗപ്പൂരിൽ ജോലി ചെയ്യുന്ന തനിക്ക് മുൻപുണ്ടായിരുന്ന ഇന്ത്യൻ തൊഴിലുടമകളിൽ നിന്ന് വലിയ സ്നേഹവും പരിഗണനയുമാണ് ലഭിച്ചിരുന്നതെന്ന് യുവതി ഓർക്കുന്നു. എന്നാൽ, പിന്നീട് ജോലിക്ക് ചേർന്ന ഒരു…

Read More

രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദ എംപിയുടെ തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ബിജെപി പ്രവേശന പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം ഇൻസ്റ്റഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഛദ്ദയ്ക്ക് നഷ്ടമായത്. 14.6 മില്യൺ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലവിൽ ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. അൺഫോളോ ചെയ്തവരിൽ ഭൂരിഭാഗവും പുതിയ തലമുറയിൽപ്പെട്ട (ജെൻസി) യുവാക്കളാണെന്നത് ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിൽ ‘unfollowRaghavChadha’ എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു. ബിജെപി പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി…

Read More

ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

ഗുരുഗ്രാം: ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29-കാരനായ യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 53-ലെ വാടക ഫ്ലാറ്റിലായിരുന്നു സംഭവം. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ രോഹിതിനെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിതിനൊപ്പം ഓഫീസിൽ പോകാറുള്ള സഹപ്രവർത്തകൻ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഫ്ലാറ്റിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ രോഹിത് കട്ടിലിൽ…

Read More