വ്യാജ ഐഫോൺ: മലയാളി എൻജിനീയറിങ് വിദ്യാർഥിക്ക് നഷ്ടമായത് 60,000 രൂപ

ബെംഗളൂരു:  ബെംഗളൂരു സന്ദർശനത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഐഫോൺ 15 പ്രോ മാക്‌സ് എന്ന വ്യാജേന 60,000 രൂപ നഷ്‌ടപ്പെട്ടു. ജനുവരി 28 ന് ചർച്ച് സ്ട്രീറ്റ് സന്ദർശിച്ച യുവാവ് എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് അഫ്താബ് (20) എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളെ കണ്ടുമുട്ടി. യഥാർത്ഥത്തിൽ മലയാളിയായ റഷീദ് , പക്ഷേ തമിഴ്‌നാട്ടിലാണ് പഠിച്ചിരുന്നത്. വാരാന്ത്യത്തിൽ സുഹൃത്തുക്കളെ കാണാനാണ് റഷീദ് ബെംഗളൂരുവിലേക്ക് എത്തിയത്. ഒരു സെക്കൻഡ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്‌സിന്റെ കച്ചവട ഇടപാടിലൂടെ അഫ്താബ് റഷീദിനെയും…

Read More

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം; ഭാര്യയ്ക്ക് ജോലി നൽകാനും ആലോചന

വയനാട് : l മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ധാരണയായതായി ജില്ല കലക്ടർ രേണുരാജ് അറിയിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതിൽ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. 40 ലക്ഷം കൂടി നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിലേക്ക് നൽകും.…

Read More

താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് 

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെയാണ് ടിപ്പർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പർ ലോറിയിലെ ഡ്രൈവർ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അവധിദിവസം വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Read More

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന 

വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…

Read More

യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി 

ഇടുക്കി: ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ അയൽവാസിയായ ശശി കുമാറിനെ ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൽ ഷീല എന്ന യുവതിക്കാണ് പൊള്ളലേറ്റത്. ഇവർ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരും തമ്മിലെ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം 3.30 ഓടെ ശശി കുമാർ ഷീലക്കുമേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ചേർന്നാണ് ഷീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Read More

ബെംഗളൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു : കോറ്റത്താങ്ങാടിയിൽ സ്ഥിര താമസക്കാട്ടാനായിരുന്ന ബെംഗളൂരു സ്വദേശി ആരിഫ് (45) ബെംഗളൂരുവിൽ വാഹനമിടിച്ച് മരിച്ചു. ചോളപ്പൊരി കച്ചവാക്കാരനായിരുന്നു ആരിഫ്. ഭാര്യ : കൊടിഞ്ഞി കോറ്റത്താങ്ങാടി സ്വദേശി എറപറമ്പൻ സൈനബ മക്കൾ : ഷംല ഷെറിൻ, മുഹമ്മദ്‌ അഫ്സൽ, മരുമകൻ : ശിഹാബുദ്ദീന്‍ രണ്ടത്താണി

Read More

മാസപ്പടി കേസ് അന്വേഷണം; നാല് എസ്എഫ്ഐഓ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് മടങ്ങി

തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ മടങ്ങുന്നു. നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും. പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തൽ. സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്. 2019-ൽ തന്നെ ആദായ നികുതി…

Read More

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം; എപ്പോൾ എങ്ങനെ അറിയാം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും നിയന്ത്രണമുണ്ടാകും. ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാന്‍ എംഎല്‍എ തലത്തില്‍ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഈ നടപടി. അവധി ദിവസങ്ങളിലുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല…

Read More

ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ, ഇരിങ്ങാലക്കുട സ്വിഫ്റ്റ് ബസുകളുടെ സർവീസ് സമയത്തിൽ മാറ്റം; വിശദാംശങ്ങൾ

ബെംഗളൂരു : കേരള ആർ.ടി.സി ബെംഗളൂരു – നിലമ്പൂർ റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ സമയക്രമത്തിൽ 10 മുതൽ മാറ്റം വരുന്നു. ബന്ദിപ്പൂർ വനപാത വഴിയുള്ള രാത്രിയാത്ര പാസ് ലഭിച്ചതോടെയാണ് സമയമാറ്റം. നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സമയത്തിൽ മാറ്റമില്ല. ബെംഗളൂരു – ഇരിങ്ങാലക്കുട സ്വിഫ്റ്റ് ഡീലക്സിന്റെ രാത്രിയാത്ര പാസ്സാണ് സർവീസിന് കൈ മാറിയത്. പുതിയ സമയപ്രകാരം രാത്രി 11ന് മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിൽ നിന്നാകും ബസ് പുറപ്പെടുക. തുടർന്ന് രാവിലെ 7:45 ന് നിലമ്പൂരിലെത്തും. നിലവിൽ രാത്രി 11:45ന് പുറപ്പെട്ട് രാവിലെ 8:30…

Read More
Click Here to Follow Us