ബെംഗളൂരു: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആമ്പല്ലൂർ സ്വദേശി ഡെയ്സണ്‍ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രൊഫഷണല്‍ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സണ്‍. പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച്…
Read MoreCategory: KERALA
പ്രിയങ്ക ഗാന്ധി 30 ന് വയനാട്ടിൽ എത്തും
കൽപ്പറ്റ: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്കയുടെ സന്ദർശനം വൻ വിജയമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പ്രവര്‍ത്തകരെ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇതിനിടെ, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെന്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം…
Read Moreപകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് കോടതിയിൽ
ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലില്‍ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതുമായി…
Read Moreകിണറ്റിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകൻ അദ്വിനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11. 15-ഓടെ യാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.
Read Moreസർക്കാർ ജോലി വേണോ? എങ്കിൽ സൂക്ഷിച്ചോളൂ….സ്ത്രീധനം വാങ്ങുന്നവർക്കും ഗാർഹിക പീഡനം നടത്തുന്നവർക്കും ഇനി പണി ഉറപ്പ്
തിരുവനന്തപുരം : സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താന്‍ പിഎസ്‌സി അപേക്ഷയില്‍ കോളം വേണമെന്ന സുപ്രധാന നിര്‍ദ്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍. ആര്‍ഭാട വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന് ആവശ്യപ്പെട്ടു കൊണ്ടുള്ള കമ്മീഷന്‍ പഠനറിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. വധുവിനു നല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണമെന്നും നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാര്‍ക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനര്‍വിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതിക്കും കമ്മീഷന്‍ ശുപാര്‍ ശചെയ്തു.…
Read Moreനടൻ മണിയൻ പിള്ള രാജുവിനെതിരെ പരാതി
കൊച്ചി: നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
Read Moreപീഡന പരാതിയിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം
കൊച്ചി: നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പില്‍ ഹാജരാക്കണം. മുൻകൂർ ജാമ്യത്തില്‍ ചില ജാമ്യവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്‌താല്‍ ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. പരാതി നല്‍കാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമാണെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി…
Read Moreവയനാട്ടിലെ ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്. പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പൊലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read Moreരണ്ടാം വിവാഹത്തിന് തടസം; 5 വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡല്‍ഹി: രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിനായി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലില്‍ നിന്നാണ് കുട്ടിയുടെ മരണത്തെപ്പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ഇൻസ്റ്റഗ്രാം വഴി രാഹുല്‍ എന്നയാളുമായി യുവതി പരിചയത്തിലായിരുന്നു. ഇയാളെ വിവാഹം ചെയ്യാനായി…
Read More‘ചുരം കയറി പ്രിയങ്ക’ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം
കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും വിജയിച്ച രാഹുല്‍ റായ് ബറേലി നിലനിർത്തുകയും വയനാട്ടില്‍നിന്നുള്ള പാർലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. 2019ല്‍ രാഹുല്‍…
Read More