ബെംഗളൂരു : അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും തിരക്ക് കൂടുതല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ദിവസമായ ഇന്ന് (ഞായറാഴ്ച ) ഒരു സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഓടിക്കാനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിന്റെ നിസ്സഹകരണം. ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നു പറഞ്ഞു തിരുവനന്തപുരം സ്റ്റേഷനിലെ മെക്കാനിക്കല്‍ വിഭാഗം എതിര്‍ത്തതോടെ തിരുനെല്‍വേലിയില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കാന്‍ ഉള്ള ശ്രമം നടത്തി,എന്നാല്‍ തിരുനെല്‍വേലിയിലും മധുരയിലും കോച്ചുകളുടെ അറ്റകുറ്റപ്പണി നടത്തി നല്‍കാന്‍ ആകില്ലെന്ന് അവിടത്തെ മെക്കാനിക്കല്‍ വിഭാഗവും അറിയിച്ചു എന്നാണ്…
Read MoreCategory: KERALA EXPRESS
ബെംഗളൂരു മലയാളികളോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം
ബെംഗളൂരു: യാത്രാദുരിതം അനുഭവിക്കുന്നവരോട് കാണിക്കുന്ന റെയിൽവേയുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിക്കെതിരെ പ്രതിഷേധം ശക്തം. സ്വകാര്യ ബസ്സ് പണിമുടക്ക് നേരിടാനെന്ന പേരിൽ കഴിഞ്ഞ ദിവസം വളരെ വൈകി പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷ്യലും കൂടാതെ തിരക്കില്ലാത്ത ദിവസം തിരിച്ച് കൊച്ചുവെളിയിൽ നിന്ന് കെ.ആർ. പുരത്തേക്കുള്ള തീവണ്ടിയും ആർക്കും ഉപകരമില്ലാതായി. യാത്രാദുരിതം അനുഭവിക്കുന്നവരുടെ കണ്ണിൽ പൊടിയിടാനാണ് ഇത്തരത്തിൽ സ്പെഷൽ പ്രഖ്യാപിച്ചതെന്നു കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം ആരോപിച്ചു. തലതിരിഞ്ഞ സർവീസ് ക്രമീകരണത്തിനു പിന്നിൽ ബാഹ്യ ഇടപെടലും സംശയിക്കുന്നുണ്ട്. ബെംഗളൂരു മലയാളികൾക്കു പ്രയോജനപ്പെടണമെങ്കിൽ സ്പെഷൽ ട്രെയിൻ വെള്ളിയാഴ്ച നാട്ടിലേക്കും…
Read Moreസ്വകാര്യ ബസ് സമരം നേരിടാൻ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ”രഹസ്യമായി”നഗരത്തിൽ നിന്ന് ഒളിച്ച് കടത്തി റയിൽവേ മാതൃകയായി!
ബെംഗളൂരു : കഴിഞ്ഞ തിങ്കളാഴ്ച മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കിലാണ്, കർണാടക- കേരള ആർടിസികൾ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നുണ്ട് ഈ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ. അപ്പോൾ റെയിൽവേയും ചെയ്യണമല്ലോ, എന്നാൽ അത് യാത്രക്കാർക്ക് ഉപകാരമായാൽ അത് ഭാവിയിൽ സ്വകാര്യ ബാധിക്കുകയും ചെയ്യും, അവസാനം സ്വകാര്യ ബസ് സമരത്തെ നേരിടാൻ എന്ന പേരിൽ റെയിൽവേ പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷൽ (06529-30) ട്രെയിൻ ഇന്നലെ രാത്രി 11.30 ന് നഗരത്തിൽ നിന്ന് യാത്ര തിരിച്ചു, മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഇങ്ങനെ…
Read Moreകേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
ഝാൻസി: കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ. തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ്…
Read Moreകേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് നാലുയാത്രക്കാര്‍ മരിച്ചു
കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ നാലുയാത്രക്കാര്‍ മരിച്ചു. ഒരു യാത്രക്കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് ഈ ദുരനുഭവത്തിനിരയായത്. ആഗ്രയില്‍ നിന്ന് പുറപ്പെടുമ്പോൾ തന്നെ വളെരെ അധികം ചൂട് അനുഭവപ്പെടുന്നതായി യാത്രക്കാർ പറഞ്ഞു. പ്രായമായ പലർക്കും ശ്വാസ തടസ്സവും തലകറക്കവും അനുഭവപ്പെട്ടു. ഏതെങ്കിലും വിധം സഹായാമെത്തിക്കാൻ കഴിയുന്നതിന് മുൻപേ, പ്രായമായ നാലുപേർ മരണപ്പെടുകയായിരുന്നു. മൃതദേങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.
Read Moreകനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച് ട്രെയിൻ നിർത്തിച്ചു!!
കൊച്ചി: കനത്ത മഴയിൽ കേരള എക്‌സ്പ്രസിന്റെ ഉള്ളിലാകെ ചോര്‍ന്നൊലിച്ചു; ചെയിന്‍ വലിച്ച് ട്രെയിൻ നിർത്തിച്ചു. ട്രെയിനിനുള്ളിൽ വെള്ളം കയറി നിറഞ്ഞതോടെ നനഞ്ഞ യാത്രക്കാര്‍ പരാതിയുമായി സ്‌റ്റേഷന്‍ അധികൃതരെ സമീപിച്ചു. മഴ ശക്തമായതിനാല്‍ രണ്ടു മണിക്കൂറോളം വൈകിയാണ് തീവണ്ടി യാത്രയായത്. തിരുവല്ലയില്‍ എത്തിയപ്പോള്‍ മുതല്‍ ശക്തമായ മഴ തുടങ്ങിയിരുന്നതായി യാത്രക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി ജെയിംസ് പറഞ്ഞു. കമ്ബാര്‍ട്ട്‌മെന്റിലേക്ക് മുകളില്‍നിന്ന് ശക്തമായി വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെത്തിയപ്പോള്‍ അധികൃതരെ കാര്യം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ ജീവനക്കാരില്ല എന്നായിരുന്നു ഇവരുടെ മറുപടി. മഴയെ തുടര്‍ന്ന് തീവണ്ടിയുടെ…
Read Moreകേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു!!
ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് തീവണ്ടികൾ സിറ്റി സ്‌റ്റേഷനിൽനിന്നും ബൈയ്യപ്പനഹള്ളിയിലേക്ക് മാറ്റാനൊരുങ്ങുന്നു. ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ് ടെർമിനൽ പ്രവർത്തനം തുടങ്ങിയാലുടൻ കേരളത്തിലേക്കുള്ള രണ്ടെണ്ണമുൾപ്പെടെ ബെംഗളൂരു റെയിൽവേ ഡിവിഷനിലെ അഞ്ചു സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന 32 തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റാനാണ് നീക്കം. എറണാകുളം എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് കേരളത്തിലേക്കുള്ളവ. ഇവ രണ്ടും ഇപ്പോൾ സിറ്റി സ്റ്റേഷനിൽനിന്നാണു പുറപ്പെടുന്നത്. കേരളത്തിലേക്കുള്ള തീവണ്ടികൾ ബൈയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നത് യാത്രക്കാർക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല എന്നാണ് നിഗമനം. സിറ്റിയിൽനിന്നുള്ള ദൂരംമാത്രമാണു പ്രശ്നം. സിറ്റിയിൽനിന്നു ബൈയ്യപ്പനഹള്ളിയിലേക്കു മെട്രോയുള്ളതിനാൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാവില്ല. ജൂൺ അവസാനത്തോടെ ബൈയ്യപ്പനഹള്ളിയിലെ മൂന്നാം കോച്ചിങ്…
Read Moreനാട്ടിൽ പോകുമ്പോൾ അധിക വില നൽകേണ്ട;സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനമേൽക്കേണ്ട;ഓണത്തിന് നാട്ടിലേക്ക് പോകാനുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു;ടിക്കറ്റ് ഇന്ന് തന്നെ ഉറപ്പാക്കുക.
ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ മലയാളികൾ നേരിടുന്ന പ്രശ്നമാണ് കഴിഞ്ഞ കുറെ ആഴ്ചകളായി നമ്മൾ ചർച്ച ചെയ്യുന്നത്. സ്വകാര്യബസ് ജീവനക്കാരിൽ നിന്ന് ബെംഗളൂരു മലയാളികൾ നേരിടുന്ന സാമ്പത്തിക ശാരീരിക ഉപദ്രവങ്ങളുടെ കാര്യങ്ങൾ നമ്മൾ നിരവധി ചർച്ച ചെയ്തു. ഇവരുടെഭീഷണിയില്ലാതെ സൗകര്യപ്രദായി യാത്ര ചെയ്യാവുന്ന ഒരു മാധ്യമമാണ് തീവണ്ടി, ഈ വർഷം നാട്ടിലേക്ക് ഏറ്റവും തിരക്ക് ഉണ്ടാകാവുന്ന സമയമായ ഓണത്തിന് ഉള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേ ആരംഭിച്ചു കഴിഞ്ഞു. ഈവർഷം സെപ്റ്റംബർ 10 ന് ബുധനാഴ്ചയാണ് തിരുവോണം, അതിന്റെ തൊട്ടു മുൻപുള്ള ഏറ്റവും…
Read Moreകണ്ണൂര്‍ എക്സ്പ്രസ്സ് ഇപ്പോഴും വൈകി ഓടുന്നു;മന്ത്രി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി യെശ്വന്ത്പുരയിലേക്ക് തിരിച്ചെത്തിച്ച മലയാളികള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ”മറുപണി”എന്ന ആരോപണം ശക്തം.
ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ് (16527/28) ബാനസവാടിയില്‍ നിന്ന് തിരിച്ചു യെശ്വന്ത പുരയില്‍ എത്തിയതിനു ശേഷവും വൈകി ഓട്ടം തുടര്‍ക്കഥ ആവുകയാണ്.ഇന്നലെ മൂന്നു മണിക്കൂര്‍ വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നഗരത്തിലെ ആദ്യ സ്റ്റേഷന്‍ ആയ കാര്‍മലാരത്തില്‍ എത്തിയത്.9 മണിക്ക് ബാനസവാടിയില്‍ എത്തിയ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ 10 മണി കഴിഞ്ഞിരുന്നു. രാവിലെ എട്ടുമണി ആണ് ഈ തീവണ്ടിയുടെ സമയം എന്നാല്‍ എല്ലാ ദിവസവും വൈകിയാണ് യെശ്വന്ത് പുരയില്‍ എത്തുന്നത്,ഇതുകാരണം അന്നേ ദിവസം രാവിലെ ഓഫീസില്‍ പോകേണ്ടവര്‍ക്ക് അത് അസാദ്ധ്യമാകുന്നു. ബയപ്പനഹള്ളി യാര്‍ഡിന്റെ ജോലികള്‍…
Read Moreകണ്ണൂർ എക്സ്പ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളി സംഘടനകൾ
ബെംഗളൂരു : ദിവസങ്ങളോളം യാത്രക്കാരെ ദുരിതത്തിലാക്കി ബാനസവാടിയിൽനിന്ന് പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് ഇന്നലെ യശ്വന്തപുരത്തേക്ക് തിരിച്ചെത്തി . രാത്രി ഏഴുമണിയോടെ ആറാം പ്ലാറ്റ് ഫോറത്തിൽ വണ്ടി എത്തിയിരുന്നു .എല്ലാ കമ്പാർട്ട്മെന്റിന്മേലും യശ്വന്തപുർ -കണ്ണൂർ എന്ന പുതിയ ബോർഡുകൾ സ്ഥാപിച്ചു .യാത്രക്കാർ ആഹ്ലാദം മറച്ചുവെച്ചില്ല .അവർക്ക് ദീപ്‌തി- ആർഎ സി പ്രവർത്തകർ മധുരം വിതരണം ചെയ്തു .ലോക്കോ പൈലറ്റ് മൂർത്തിയെ പ്രവർത്തകർ പൊന്നാടയണിയിച്ച് അനുമോദിച്ചു .കൃത്യം എട്ടുമണിക്കുതന്നെ വണ്ടി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടു . ദീപ്തി -ആർഎസി പ്രവർത്തകരായ സന്തോഷ്‌കുമാർ കൃഷ്‌ണകുമാർ ,സലീഷ് ,ബേബിജോൺ, പി .കെ .സജി…
Read More