തിരിച്ച് കയറി സ്വർണ വില 

കൊച്ചി: തുടർച്ചയായ നാലാംദിവസവും സ്വർണവിലയില്‍ വർധനവ്. പവന് 240 രൂപ വർധിച്ച്‌ 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

Read More

സ്വർണ വില വീണ്ടും താഴോട്ട് 

jewellery

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര…

Read More

കുതിച്ചുയർന്ന് സവാള വില

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കില്‍ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട്…

Read More

സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Read More

സ്വർണ വില താഴോട്ട് 

jewellery

തിരുവനന്തപുരം: സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതല്‍ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്. വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടർന്നു.

Read More

വീണ്ടും കൂടി!!! സ്വർണവില എഴുപതിനായിരത്തിലേക്കോ?

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ 7,455 രൂപയായി. ഈ നില തുടർന്നാല്‍ മാസങ്ങള്‍ കൊണ്ട് സ്വർണവില 70,000 രൂപയിലെത്തിയേക്കും. ഇന്നലെ പവന് 520 രൂപ വർദ്ധിച്ചിരുന്നു. 59,520 രൂപയ്ക്കാണ് വ്യാപാരം നടന്നത്. തൊട്ടുതലേന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. അതായത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരം രൂപയിലധികമാണ് വർദ്ധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഒറ്റയടിക്ക് 350 രൂപകുറഞ്ഞിരുന്നു. ശനി,…

Read More

കുതിപ്പ് തുടർന്ന് സ്വർണവില 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 58,000 രൂപ കടന്നു. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇത്. ശനിയാഴ്ച. പവന്റെ വില 320 രൂപ ഉയർന്ന് 58,240 രൂപയായി. കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,839 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയാകട്ടെ ട്രോയ് ഔണ്‍സിന് 2,722 ഡോളറിലാണ്.

Read More

സ്വർണവില താഴോട്ട്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയില്‍ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 56,200 രൂപ എന്ന നിലയിലും, ഗ്രാമിന് 5 രൂപ കുറഞ്ഞ് 7025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. സർവ്വകാല റെക്കോർഡ് വീണ്ടും തിരുത്തുമെന്ന് വിചാരിച്ച അവസരത്തിലാണ് സ്വർണവില ഇടിഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും…

Read More

പിടി തരാതെ സ്വർണവില

jewellery

കൊച്ചി: ഇടവേളകളില്ലാതെ സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. പവന് 56,880 രൂപയുമാണ് വില. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. സ്വർണവില വർദ്ധനവില്‍ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ നേരിടുന്നത്.

Read More

സ്വർണവില താഴോട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ് . ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640 രൂപയാണ്. ശനിയാഴ്ചയും വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7080 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5860 രൂപയാണ്.

Read More
Click Here to Follow Us