ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ നടക്കും

ബെം​ഗളുരു; ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ ആരംഭിക്കും. നാളെയും ശനിയാഴ്ച്ചയും വൈകിട്ട് 06.30 ന് ​ഗാന ശുശ്രൂഷ . കൺവൻഷനിൽ റവ. ജോസഫ് കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. 11 ന് രാവിലെ 8ന് കുർബാന, വചനസന്ദേശം, എന്നിവയോടെ സമാപിക്കുമെന്ന് വികാരി റവ. വർ​ഗീസ് മാത്യു അറിയിച്ചു.

Read More

പശ്ചിമ ഘട്ട ഭം​ഗി ആസ്വദിക്കാൻ ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലിയെത്തുന്നു

ബെം​ഗളുരു; 11 ആമത് ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയുമെന്നതണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽന​ഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും. കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.

Read More

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി-മലയാള ഭാഷാദിനം ആഘോഷിച്ചു.

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി-മലയാള ഭാഷാദിനം ആഘോഷിച്ചു. മലയാളം മിഷൻ അക്കാദമിക് കോ-ഓർഡിനേറ്റർമാരായ ടോമി ആലുങ്കൽ, ജയ്‌സൺ ലൂക്കോസ് എന്നിവർ പങ്കെടുത്തു. ബിന്ദു മനോഹരൻ, അനിതാ രാജേഷ്, മൃദുലാ ഷാജി, ബിന്ദു ഗോപാലകൃഷ്ണൻ, മധുസൂദനൻ, സി.പി. മുരളി, ഹരികൃഷ്ണ എന്നിവർ നേതൃത്വംനൽകി.

Read More

സാവിന മനയ കഥവാ തട്ടി; അഥവാ കാൻസർ വാർഡിലെ ചിരി; ഇന്നസെന്റിന്റെ പുസ്തകത്തിന് കന്നഡ പരിഭാഷ

ബെം​ഗളുരു: രോ​ഗികളെ കാണാനെത്തുന്നവർ നന്നായി പെരുമാറിയാൽ പകുതി രോ​ഗവും തീരുമെന്ന് പ്രശസ്ത ചലച്ചിത്ര താരം ഇന്നസെന്റ് എംപി. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ കന്നഡ പരിഭാഷയുടെ ഉത്ഘാടനത്തിനാണ് ഇന്നസെന്റ് അനുഭവങ്ങൾ പങ്ക് വച്ചത്. സാവിന മനയ കഥവാ തട്ടി എന്നാണ് കന്നഡ പരിഭാഷയുടെ പേര്.

Read More

തുലാമാസ വാവുബലി ഇന്ന് അൾസൂർ ​ഗുരുമന്ദിരത്തിൽ

ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ തുലാമാസ വാവുബലി ഇന്ന് അൾസൂർ ​ഗുരുമന്ദിരത്തിൽ വച്ച് നടത്തും. തിലഹവനം, ശാന്തി ഹവനം, പിതൃ നമസ്കാരം എന്നിവ ഉണ്ടായിരിക്കും.

Read More

നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചലച്ചിത്ര പ്രദർശനവും ബാഡ്മിൻറൺ ടൂർണമെന്റും സംഘടിപ്പിച്ചു.

ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ ശിശുദിനാഘോഷങ്ങൾ ഇന്നലെ വിബിഎച്ച്സി വൈഭവ കാമ്പസിൽ വച്ച് നടന്നു. മുൻപ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചിത്രരചനാ മൽസരത്തിലും ചെസ് ക്യാരംസ് മത്സരങ്ങളിലും ഇന്നലെ രാവിലെ നടന്ന ബാഡ്മിൻറൺ ഡബിൾസ് മൽസരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആയി ചലച്ചിത്ര പ്രദർശനവും നടന്നു.200ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു, സെക്രട്ടറി വിശ്വാസ്, നീരജ്, പ്രവീൺ, ജെറ്റാസ് മാത്യു, രതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രമ്യ…

Read More

ദീപാവലിയെ വരവേൽക്കാനൊരുങ്ങി നഗരം.

ബെംഗളൂരു: തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ പുതുക്കി ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു. നഗരത്തിലെ ദീപാവലി വിപണി ഒരാഴ്ച മുമ്പ് തന്നെ ഉണർന്നിരുന്നു. ദീപാവലി ആഘോഷത്തിന് ഒഴിവാക്കാനാകാത്ത മധുരപലഹാരങ്ങൾ വാങ്ങിക്കാൻ പലഹാരക്കടകളിൽ വൻ തിരക്കാണ്. അലങ്കാര വസ്തുക്കളും മൺചിരാതുകളും വാങ്ങാൻ കടകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നു. പടക്കക്കച്ചവടവും പൊടിപൊടിക്കുകയാണ്. അതിർത്തി പ്രദേശമായ അത്തിബെല്ലെയിലും ഹൊസൂർ റോഡിലുമാണ് പടക്ക വിപണി കൂടുതലുള്ളത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാത്രി എട്ട് മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഭാഷാ-ദേശങ്ങൾ മറന്ന് ബെംഗളൂരുവിൽ എല്ലാവരും ദീപാവലി…

Read More

കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പെരുന്നാൾ നാളെ മുതൽ

ബെം​ഗളുരു: കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ​ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ പ്രവീൺ കുര്യാക്കോസ് കൊടിയാട്ടിൽ നേതൃത്വം നൽകും.

Read More

രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കമായി

ബെം​ഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ​ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ​ഗ്രന്ഥങ്ങൾ, വേദ ശാസ്ത്രം തുടങ്ങി അനവധി വിഭാ​ഗത്തിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ് . ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് രാജ്യാന്തര ക്രിസ്തീയ പുസ്തക മേളയിലേക്ക് പ്രവേശനം ലഭ്യമാകുക. കൂടാതെ പുസ്തകങ്ങൾക്ക് വിലക്കിഴിവും ലഭ്യമായിരിക്കും.

Read More

“നെഞ്ചോരം”എന്ന നൃത്ത സംഗീത പരിപാടിയിലൂടെ ബി.എം.ഫ് സമാഹരിച്ച പ്രളയദുരിതാശ്വാസ നിധി നോർക്ക റൂട്സ്ലൂടെ കേരള സര്‍ക്കാരിന് കൈമാറി.

ബെംഗളൂരു : പ്രളയദുരിത ബാധിതരെ സഹായിക്കാനായി ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ്‌ ഒക്ടോബർ 14 നു ബെംഗളൂരുവില്‍  “നെഞ്ചോരം” എന്ന പേരിൽ സംഗീത നൃത്ത വിരുന്നു സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലൂടെ സമാഹരിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോറമംഗലയിലെ നോർക്ക റൂട്ട്സിന്റെ ഓഫീസില്‍ എത്തിയാണ്  ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് പ്രോഗ്രാം കൺവീനർ റാം പ്രളയ ദുരിതാശ്വാസ നിധി കൈമാറിയത്. ട്രസ്റ്റ്‌ പ്രതിനിധികളായി സെക്രട്ടറി ഉണ്ണികൃഷ്ണൻ,പ്രജിത്ത് സുമേഷ്, വിനയദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Read More
Click Here to Follow Us