സൗജന്യ മെഡിക്കൽ,ഫിസിയോ തെറാപ്പി ക്യാമ്പ്.

ബംഗളുരു: വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്തുകൊണ്ട്, വിദ്യാഭ്യാസ രംഗത്ത് സാമൂഹിക സേവനങ്ങൾ കൂടെ ഉൾകൊള്ളിക്കണമെന്ന ലക്ഷ്യത്തോടെ RGUHS BPT കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള ഹോപ്പ് റീഹാബ് ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച(30-11-19) നിരവധി വിദഗ്ദ ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടേയും വരത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി. രാവിലെ 9 മണിക്ക് വരത്തൂർ പി.എച്ച്.സി ഗ്രൗണ്ടിൽ ബി.ബി.എം.പി കൗൺസിലർ ശ്രീമതി-പുഷ്പ മഞ്ജുനാഥ് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. ഈ സൗജന്യ ആരോഗ്യ പരിശോധനാ  ക്യാമ്പിൽ ലഭിക്കുന്ന…

Read More

യൂത്ത് റിട്രീറ്റ് നവംബർ 30,ഡിസംബർ 1 ദിവസങ്ങളിൽ ധർമാരാം പള്ളിയിൽ.

ബെംഗളൂരു : ഈ വരുന്ന നവംബർ 30, ഡിസംബർ 1 തീയതികളിൽ ഡയറി സർക്കിളിലെ ക്രൈസ്റ്റ് കോളേജിന് സമീപമുള്ള ധർമാരാം സൈന്റ് തോമസ് ഫോറൻ പള്ളിയിൽ വച്ച് യുവ ജനങ്ങൾക്കും യുവ മിഥുനങ്ങൾക്കുമായി മോറിയ മീറ്റ് എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ, ബ്രദർ സുനിൽ കൈതാരം എന്നിവരടങ്ങുന്ന ക്രൈസ്റ്റ് കൾചറൽ ടീം ആണ് വർഷങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടിക്ക് കഴിഞ്ഞ വർഷം മുതൽ നേതൃത്വം നൽകുന്നത്. രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേയ്ക്ക് ജാതി-വർഗ്ഗ-ഭാഷാ ഭേദമന്യേ…

Read More

നവ്യാനുഭവമായി സർഗ്ഗധാരയുടെ “നാടും നാടകവും”

ബെംഗളൂരു : സർഗധാരയുടെ നാടും നാടകവും എന്ന പരിപാടി,പ്രസിഡന്റ് ശാന്താമേനോന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു. മുഖ്യാതിഥിയായെത്തിയ പ്രമുഖഎഴുത്തുകാരനും, നാടകപ്രവർത്തകനുമായ കാളിദാസ് പുതുമനയെ,വിഷ്ണുമംഗലം കുമാർ സദസ്സിന് പരിചയപ്പെടുത്തി. നാടക കലയെക്കുറിച്ച്‌ പ്രഭാഷണം നടത്തിയ കാളിദാസ് പുതുമന,നാടകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത നാടകകൃത്തുക്കളെക്കുറിച്ച്‌  എടുത്തു പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രശസ്ത എഴുത്തുകാരൻ സുധാകരൻ രാമന്തളി, നാടകം ജനങ്ങളിൽ നിന്നും അകന്ന് പോയതിന്റെ കാരണങ്ങൾ വിവരിക്കുകയും, കന്നഡ നാടകവേദിയുടെ മൗലികതയെ പരാമർശിക്കുകയും ചെയ്തു. നാടകലോകത്തിന് അതുല്യമായ സംഭാവനകൾ നൽകിയ സർവ്വശ്രീ. കമനീധരൻ, പി.ദിവാകരൻ, എം.എ. കരീം,…

Read More

ബെംഗളൂരു മലയാളി സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന”മഡിവാള ലഹള”എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.

ബെംഗളൂരു : Acura പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മഡിവാളയിൽ നിന്നുള്ള ഏതാനും മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് “മഡിവാള ലഹള” വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ വെള്ളിയാഴ്ച വൈകുന്നേരം കൃത്യം ആറ് മണിക്ക് ഗൂഡ് വിൽ എൻറർടെയിൻമെൻസിന്റെ  യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്. ബെംഗളൂരു മലയാളിയായ ആദർശ് കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജീവ് ഉണ്ണി ആണ്. ഈ ഗാനം നഗരത്തിലെ മലയാളി സംഗീതാസ്വദകർക്ക് നൽകുന്നത് ഒരു വേറിട്ട അനുഭവമാകുമെന്ന്…

Read More

റാസാ-ബീഗം നൽകിയ ഗസൽ വിരുന്നിന്റെ ഓർമകളിൽ നഗരത്തിലെ സംഗീതാസ്വാദകർ; കേരള സമാജം സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിമാറി.

ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച്ച ലഗൂൻസ് റിസോർട്ട് ബ്രുക് ഫീൽഡിൽ വച്ച് നടന്ന റാസാ – ബീഗത്തിന്റെ ഗസൽ സന്ധ്യ ഒരു നവ്യാനുഭവമായി മാറിയെന്നാാണ് നഗരത്തിലെ സംഗീതാസ്വാദകർ സാക്ഷ്യപ്പെടുത്തുന്നത്.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.   “എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം…” ബസ്സിലിരിക്കുമ്പോള്‍ ഇയർഫോണിലൂടെ റാസ ബീഗത്തിന്‍റെ ശബ്ദ മാധുര്യം ഒഴുകി എത്തുന്നു.. അടങ്ങാത്ത പ്രണയം തുളുമ്പുന്ന വരികളും അടക്കി വെയ്ക്കാതെ അതിനെ പാടി പറത്തുന്ന രീതികളും കൊണ്ടു…

Read More

ബി.എം.എം.ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പോർട്സ് ഹുഡിന് ജയം.

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തിയ ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 17 ഞായറാഴ്ച സർജപുര സിംബ സ്പോർട്സിൽ വച്ചു നടന്നു. ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ലിയോ ദേവസ്യ മുഖ്യാതിഥി ആയിരുന്നു. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സ്‌പോർട്ഹുഡ് വിജയികളായി. വൈകീട്ട് നടന്ന ചടങ്ങിൽ വിജയികൾക്ക് ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. ലിയോ ദേവസ്യ സമ്മാനങ്ങൾ വിതരണം…

Read More

മലയാളം മിഷന്റെ പഠനോൽസവം കൈരളി നികേതൻ സ്കൂളിൽ നടന്നു.

ബെംഗളൂരു :മലയാളം മിഷന്റെ പഠനോൽസവം കൈരളീ നികേതൻ സ്കൂളിൽ നടന്നു. 500 ഓളം വിദ്യാർത്ഥികൾ സൂര്യകാന്തി ,കണിക്കൊന്ന കോഴ്‌സുകളിൽ പരീക്ഷ എഴുതി. 1000 ഓളം പേർ പങ്കെടുത്ത പഠനോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങ് വർണ്ണശഭളമായിരുന്നു. ചെണ്ടമേളം ,നാടൻ പാട്ടുകൾ ,അവതരണ ഗാനം എന്നിവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. സമാന്തരമായി മൈസൂരും പഠനോൽസവം നടന്നു. കേരള സർക്കാർ പ്രതിനിധി എം.ടി. ശശി നേതൃത്വം നൽകി. ബിലു .സി നാരയണൻ ,ദാമോദരൻ മാഷ് ,ടോമി ആലുങ്കൽ ,ഷാഹിന ലത്തീഫ് എന്നിവരും ക്ലസ്റ്റർ  കോഓഡിനേറ്റർമാരും മറ്റ് അധ്യാപകന്മാരും നേതൃത്വം…

Read More

ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നു മുതൽ 3 ദിവസം.

ബെംഗളൂരു : വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ പുതിയ അറിവുകൾ അറിയാനും അറിയിക്കാനും വേണ്ടി ബെംഗളുരു ടെക്ക് സബ്മിറ്റ് ഇന്ന് ബെംഗളൂരു പാലസിൽ ആരംഭിക്കും. രാവിലെ 10 :30ന് മുഖ്യമന്ത്രി യെദിയൂരപ്പ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി,ടെലകോം ,ബയോഫാർമ, ബയോ അഗ്രി മേഖലകളിൽ 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 250 സ്റ്റാളുകൾക്ക് പുറമെ 200 സ്റ്റാർട്ടപ്പ് സംരംഭകൾ പങ്കെടുക്കുന്ന മേള 20 ന് അവസാനിക്കും.

Read More

ബാംഗ്ലൂർ മലയാളി മേറ്റ്സിന്റെ സെവൻസ് ഫുട്ബോൾ മത്സരം17 ന്

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 17 നു സർജാപുര റോഡിൽ ഉള്ള സിംബ സ്പോർട്സിൽ വച്ചു നടക്കും. കാലത്ത് 7 മണി മുതൽ തുടങ്ങുന്ന മത്സരത്തിൽ എഫ്‌സി മലബാർ, മൈറ്റി ഈഗ്ൾസ്, ബിഎംസ്‌സി, റോയൽ സ്‌ട്രൈക്കേഴ്‌സ്, സ്പാർട്ടൻ ബാംഗ്ലൂർ, ജെഡിഫ്‌സി ഡോൺസ് എഫ്‌സി ബാംഗ്ലൂർ, ഓക്സ്ഫോർഡ് എഫ്‌സി, റോക്ക്സ് വേരിയർസ്, എഫ് ടോപ് എഫ്‌സി, മലബാർ എഫ്‌സി ബാംഗ്ലൂർ, ഹാവ്‌ക്സ് എഫ്‌സി, സ്‌പോർട് ഹുഡ്, വിവ സെവൻസ്, സ്പോർട്സ്…

Read More

വിവിധ തരം കടല വിഭവങ്ങൾ ആസ്വദിക്കാം;”കടലക്കായ് പരിഷെ” 25 ന് ബസവനഗുഡിയിൽ.

ബെംഗളൂരു : വിവിധതരം കടല വിഭവങ്ങളുടെ സ്വാദ് ആസ്വദിക്കാൻ അവസരമൊരുക്കി കടലക്കായ് പരിഷെ  25 ന് ബസവനഗുഡി ബുൾ ടെമ്പിൾ റോഡിൽ ആരംഭിക്കും. കർണാടകയിലെ ഗ്രാമങ്ങൾക്ക് പുറമേ തമിഴ്നാട് ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് കടല വിഭവങ്ങളുമായി ഒരാഴ്ചത്തെ മേളയ്ക്കെത്തുന്നത്. കാർത്തിക മാസത്തിലെ അവസാന തിങ്കളാഴ്ച ആരംഭിക്കുന്ന പരിഷെയോടനുബന്ധിച്ച് ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.

Read More
Click Here to Follow Us