ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യുവിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാന ക്യാമ്പ് ഇന്ന് കല്യാൺ നഗറിൽ.

ബെംഗളൂരു : ഡി.വൈ.എഫ്.ഐ യുടെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തിൽ ജൂൺ 14 ന് ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്ത ദാന ക്യാംമ്പ് നടത്തുന്നു. കോവിഡ് -19 ന്റെ സാഹചര്യത്തിൽ രക്ത നൽകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. രക്ത ദാനത്തിന്റെ ആവശ്യകതയും സമൂഹത്തിൽ കൂടുതൽ യുവാക്കൾ ഇത് ഏറ്റെടുത്ത് നിലവിലെ സാഹചര്യം ഉൾകൊണ്ട് മുന്നോട്ടുവരണമെന്നുമാണ് ഡി.വൈ.എഫ്.ഐ യുടെയും സി.ഐ.ടി.യുവിന്റെയും നിലപാട്. കല്യാൺ നഗറിലെ സി.ഐ.ടി.യു ഓഫീസിൽ വച്ചാണ് പരിപാടി.

Read More

കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

ബെംഗളൂരു : കൂട് ഇല്ലാത്തവരുടെ കൂടെയുണ്ട് കോൺഗ്രസ് എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി കോൺഗ്രസ് കെആർ പുരം നിയോജകമണ്ഡലത്തിൽരാജസ്ഥാനിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കായി കൊറോണ ബോധവൽക്കരണവും, അവർക്കുവേണ്ടിയുള്ള സ്വയം പ്രതിരോധ ആരോഗ്യ വസ്തുക്കളും, ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും വിതരണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ശ്രീ മഞ്ജുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ പി സി യുടെ ജനറൽ സെക്രട്ടറി ശ്രീ വിനു തോമസ് ആമുഖ സംഭാഷണവും, ഡോക്ടർ തസ്ലീമ ബാനു കൊറോണ പറ്റിയുള്ള അവബോധ ക്ലാസ് ഹിന്ദിയിലും , ശ്രീ ജയ്സൺ ലൂക്കോസ് നന്ദിയും…

Read More

നഗരത്തിലെ ശാഫി പള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് തീരുമാനം.

ബെംഗളൂരു : കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ വിവിധ മലയാളി അസോസിയേഷനു കീഴിലുള്ള ശാഫിപള്ളികൾ തുറക്കുന്നത് രണ്ടാഴ്ച്ചകഴിഞ്ഞ് മതിയെന്ന് വിവിധ മഹല്ല് കമ്മിറ്റികളുടെ തീരുമാനം. നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ: എൻ.എ.മുഹമ്മദ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ചകൾ നടത്തിയാണ് ഈ തീരുമാനം കൈകൊണ്ടത്. പള്ളികൾ തുറക്കുകയും വിശ്വാസികൾ വരുകയും ചെയ്യുമ്പോൾ നിബന്ധനകൾ പാലിക്കപ്പെടാൻ കഴിയാത്തതുമൂലം കൊറോണ വ്യാപനം ഉണ്ടാവാൻ ഇടവരുന്നതു തടയുന്നതിന് രണ്ടാഴ്ച്ച കൂടി പള്ളികൾ അടച്ചിടുന്നതാണ് അഭികാമ്യം എന്നതാണ്…

Read More

സേവനമേഖലയിൽ പുതു ചരിത്രമെഴുതി കേരള സമാജം;ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങിയ 2000 ൽ അധികം പേരെ നാട്ടിലെത്തിച്ചു.

ബെംഗളൂരു : പാസ് ലഭിച്ചിട്ടും സ്വന്തം വാഹനം ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക് ഡൌണ്‍ മൂലം ബാംഗ്ലൂരില്‍ ആകപ്പെട്ടവര്‍ക്ക് ഒരു അത്താണി ആവുകയാണ് ബാംഗ്ലൂര്‍ കേരള സമാജം. മേയ് 9 ന് ആരംഭിച്ച സര്‍വീസ് ഇന്നലെ എഴുപത് സര്‍വീസുകള്‍ പൂര്‍ത്തിയായി. എറണാകുളത്തേക്ക് കേരളസമാജത്തിന്റെ എഴുപതാമത്തെ ബസ്സ് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ട്രാവൽ ഡെസ്കിനു നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിന്റൊ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, വിനേഷ് കെ, രഘു, സോമരാജ്, അനീഷ്‌…

Read More

പഠിച്ചുയരാൻ കൂടെയുണ്ട്

ബെംഗളൂരു : ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കേരളത്തിലെ കുട്ടികൾക്ക് സുമനസ്സുകളുമായി സഹകരിച്ചുകൊണ്ട് പഠനാവശ്യത്തിനായി സ്മാർട്ട്‌ ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ നൽകുന്നു. ഇന്ന് വൈകുന്നേരം ബേഗുർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പഠിച്ചുഉയരാൻ കൂടെയുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി ബേഗുർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീ അന്തോണി കിരൺ ജി, സ്മാർട്ട്‌ ഫോൺ പ്രവാസി കോൺഗ്രസ്‌ ഭാരവാഹികൾക് നൽകി ഉദ്ഘാടനം ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടനേകം വിദ്യാർത്ഥികൾ നമുക്ക് ചുറ്റിനുമുണ്ട്, അവരെ സഹായിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഈ സംരംഭത്തിൽ സഹായിക്കുവാൻ…

Read More

ലോക്ക് ഡൗണിൽ ബെം​ഗളുരുവിൽ കുടുങ്ങിയ 1200 ഓളം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എ.​ഐ.​കെ.​എം.​സി.​സി

ബം​ഗളുരു; കോവിഡ് 19 മൂലം ലോ​ക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ 1200ഓളം മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഘ​ട​കം, ഇ​തി​ന​കം 35 ബ​സു​ക​ളാ​ണ് എ.​ഐ.​കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക​യ​ച്ചത്. ഇത്തരത്തിൽ യാത്രാ രേഖകളും തുടങ്ങി അനുമതി ലഭ്യമാക്കേണ്ടവർക്ക് അതുൾപ്പെടെയുള്ള സഹായങ്ങൾ എ.​ഐ.​കെ.​എം.​സി.​സി ഹെ​ല്‍പ് ഡെ​സ്‌​ക്കി​ന്റെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ങ്ങ​ളും നൽകി വരുന്നു. കൂടാതെ ആവശ്യക്കാർക്ക് 24 മ​ണി​ക്കൂ​ര്‍ സ​ജ്ജ​മാ​യ ഹെ​ല്‍പ് ഡെ​സ്​​ക്കാ​ണ് സോ​മേ​ശ്വ​ര​ന​ഗ​റി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍ സെന്റർ ഫോ​ര്‍ ഹ്യു​മാ​നി​റ്റി സെന്ററിൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി എം. ​കെ. നൗ​ഷാ​ദ് വ്യക്തമാക്കി.

Read More

കെ.പി.സി.യുടെ ആഭിമുഖ്യത്തിൽ കോത്തന്നൂർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

ബെംഗളൂരു :കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമയി സഹകരിച്ച് ബെംഗളൂരു ഹെന്നൂർ റോഡിൽഉള്ള, കോത്തന്നൂർ പോലീസ് സ്റ്റേഷനും പരിസരങ്ങളും വൃത്തിയാക്കുകയും, പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുയും ചെയ്തു. വിനു തോമസ്, ജെയ്സൺ ലൂക്കോസ്, ഷാജൻ ജോസഫ്, സുമോജ് മാത്യു, അംജിത് തങ്കപ്പൻ, അനിൽ പാപ്പച്ചൻ, , അനിൽ കുമാർ ക്ളബുകട്, എൽദോ മാണി, എന്നിവർ നേതൃത്വം നൽകി.

Read More

ബെംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള കലയുടെ രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. കാലയുമായി ചേർന്ന് സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള കലയുടെ രണ്ടാമത്തെ ബസ്സാണിത്. ലോക് ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബംഗളുരുവില്‍ക്കുടുങ്ങിയവര്‍ക്കാണ് ബസ് ഏര്‍പ്പെടുത്തിയത്. കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. ബംഗളുരു ബസവേശ്വര ബസ് സ്റ്റാന്റില്‍നിന്ന് രണ്ടാമത്തെ ബസ് ഇന്നലെ വൈകീട്ടാണ് നിലമ്പൂരിലെത്തിയത്. ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് യാത്ര. ബംഗളുരുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കല വെല്‍ഫെയര്‍ അസോസിയേഷനാണ് ബംഗളുരുവിലെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയത്. തിരിച്ചെത്തിയവര്‍ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ റൂം കോറന്റൈനും…

Read More

മാനവികതയുടെ പുതിയ വഴികൾ തേടുന്ന ഇടയൻ:ഫാദർ ജോർജ് കണ്ണന്താനം.

ആരാധനാലയങ്ങൾ അടഞ്ഞ് കിടക്കുന്ന ഈ കാലത്ത് എന്താണ് പൗരോഹിത്യം എന്ന വേറിട്ട ശബ്ദമുയർത്തിയ ദൈവദാസനാണ് ഫാ.ജോർജ് കണ്ണന്താനം .പ്രാർത്ഥനകളും ശുശ്രൂഷകളും ആഘോഷങ്ങളുമില്ലാതെ ബിഷപ്പുമാരുടെയും ഗവർമെൻ്റിൻ്റെയും നിർദ്ദേശങ്ങൾ പാലിച്ച് ഭൂരിഭാഗം പുരോഹിതന്മാരും വീട്ടിൽ സുരക്ഷിതരായി തുടരുകയാണ്. എന്നാൽ യഥാർഥത്തിൽ അതാണോ പൗരോഹിത്യം എന്ന ചോദ്യത്തിന് വേറിട്ടൊരു ഉത്തരമാണ് ഫാ. കണ്ണന്താനം. ഉദാസീനരായി സ്വയം ഒതുങ്ങിക്കൂടുന്ന ഇടവക വികാരികൾ പൗരോഹിത്യം ഒരു അവശ്യ സർവീസ് അല്ല എന്ന സന്ദേശമാണ് നൽകുന്നത്.ഈയവസരത്തിലാണ് കണ്ണന്താനം മാനവികതയുടെ പുതു വഴികളിലൂടെ തൻ്റെ സഞ്ചാരം തുടരുന്നത്. കോവിഡ് 19 എന്ന മഹാമാരിയാൽ ആയിരങ്ങൾ…

Read More

ഓൺലൈൻ പഠന ക്ലാസ്സ് :സഹായഹസ്തവുമായി മലയാളം മിഷൻ.

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പഠന ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനെത്തുടർന്നു,വീടുകളിൽ ലാപ്ടോപ്പ് ,സ്മാർട്ട് ഫോൺ ഇല്ലാത്തവരെ കണ്ടെത്തി സഹായിക്കാൻ മലയാളം മിഷൻ കർണാടക ചാപ്റ്റർ രംഗത്ത്. ജൂൺ 1 നു ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബംങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കുടുക്കുവാൻ കഴിയുന്നില്ല. കൊറോണ പ്രതിസന്ധിയിൽ ജോലിയും വരുമാനവും നഷ്ടപെട്ടവർക്ക്‌ ,ഈ സമയത്തു പുതിയ ലാപ്ടോപ്പ് /സ്മാർട്ട് ഫോൺ വാങ്ങുന്നത് പ്രായോഗികമല്ല. ഈ പ്രതിസന്ധി മനസ്സിലാക്കിയാണ്  മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്. ഐ.ടി.…

Read More
Click Here to Follow Us