വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ഒന്നിക്കണം:ഉമ്മൻ‌ചാണ്ടി.

ബെംഗളൂരു : ഭാരതത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യവിശ്വസികളും ഒന്നിക്കണമെന്ന് ഉമ്മൻ‌ചാണ്ടി,കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജിക ത്വത്തിന്റെ അൻപതാം വാർഷികാഘോഷം വീഡിയോ കോളിലൂടെ യുള്ള മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ആഭ്യന്തര മന്ത്രി ശ്രീ.രാമലിംഗം റെഡി മുഖ്യാതിഥിയായ യോഗത്തിൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് യുവ നേതാവുമായ ശ്രീ. ചാണ്ടി ഉമ്മൻ ഉപഹാരം ഏറ്റുവാങ്ങി. പുതുപ്പള്ളിക്കാരുടെ സ്നേഹമാണ് അസംബ്ലിയിൽ 50 വർഷം പൂർത്തിയാക്കാൻ സഹായിച്ചതെന്ന്, ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളത്തിന്‌ വെളിയിൽ ഇതുപോലൊരു പ്രോഗ്രാം…

Read More

ഹോപ്പ് റീഹാബ് ട്രസ്റ്റ് മൂന്നാം വയസ്സിലേക്ക്…

ബെംഗളൂരു : നഗരത്തിൽ നിരവധി സാമൂഹിക സേവനങ്ങളിലൂടെ മുന്നേറുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് അതിന്റെ മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്. രണ്ട് സോണുകളിലായി നിരവധി സാമൂഹിക പ്രവർത്തനങ്ങളുമായി നാളെ കാലത്ത് ബെംഗളൂരു തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല നിയനിര്മാണ അംഗം ഡോ:സായി കുമാർ നാനാമലയും, മൻഗ്ലൂർ തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല ഭരണ സമിതി അംഗം ഡോ:യു.ടി ഇഫ്തികർ അലിയും നിർവായിക്കും. പരിപാടികളിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വിധക്തരായ ഡോ.ശരത് കണ്ണൂർ,ഡോ:വിജയ്,ഡോ:സുഹൈൽ, ഡോ:ഗ്ലാഡ്സണ് ജോസ്,ഡോ:വൈശാലി, ഡോ:എൽദോ പീറ്റർ തുടങ്ങീ…

Read More

മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാർക്ക് അവസരം;തിരഞ്ഞെടുപ്പ് നോർക്ക വഴി.

ബെംഗളൂരു: മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ.ഡി.കെ  ആശുപത്രിയിലേക്ക് 2  വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്സുമാരെ  ഉടൻ തിരഞ്ഞെടുക്കുന്നു. ഐ.ഇ.എൽ.ടി.എസ് നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്കാണ് അവസരം. ശമ്പളം  ഏകദേശം 53,000 നും 67,000 രൂപയ്ക്കും  മദ്ധ്യേ ,ഉയർന്ന പ്രായ പരിധി  45 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. അവസാന തീയതി  ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് ടോൾ  ഫ്രീ നമ്പരായ 1800 425 3939ൽ  ബന്ധപ്പെടുക . ബെംഗളൂരു ഓഫീസ്  080 25585090

Read More

മലയാളി കോവിഡ് ബാധിച്ച് മരിച്ചു;സഹായവുമായി കല പ്രവര്‍ത്തകര്‍.

ബെംഗളൂരു: കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മുൻപിൽ വിസ്മയമായി മാറിയ കേരളീയ മാതൃകയിൽ സന്നദ്ധ സഹായവുമായി ബെംഗളൂരുവിലെ ഇടതുപക്ഷ കൂട്ടായ്മയായ കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ രംഗത്ത്. ചൊവ്വാഴ്ച വൈകിട്ട് ദേവനഹള്ളി ആകാശ് ഹോസ്പിറ്റലിൽ അന്തരിച്ച പാലക്കാട് കൂനത്തറ സ്വദേശി എൻ.സി ഗംഗാധരന്റെ(68) മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കല പ്രവർത്തകർ സംസ്‌കരിച്ചു. ഭാര്യ സത്യഭാമ,മക്കള്‍ ശ്രുതി,കീര്‍ത്തി മരുമകന്‍ : വിനീത്. കല ഭാരവാഹികളായ ജീവൻ തോമസ് , ഫിലിപ്പ് കെ ജോർജ് , ശശി രാഘവൻ,സുനിൽ കുമാർ മാത്തൂർ, രഘു,വിബു സാമൂഹ്യപ്രവർത്തകരായ ജെയ്‌സൺ ലൂക്കോസ്,ജംഷീദ്‌,…

Read More

ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ രക്തദാനമൊരുക്കി ബി.ഡി.കെ.ബാംഗ്ലൂര്‍.

ബെംഗളൂരു : ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ  (National Voluntary Blood Donation Day) ഒക്ടോബർ 1 നു ബി.ഡി.കെ. ബാംഗ്ലൂര്‍ യൂണിറ്റും, വാൻഡറിങ് കേരളൈറ്റ്സും സംയുക്തമായി കോറമംഗലയിലെ സെന്റ് ജോൺസ് ആശുപത്രിയില്‍ വച്ച് നടത്തുന്നു. സ്വയം ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബി.ഡി.കെ യുമായി ബന്ധപ്പെടുക. ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9880427220, 9066031925, 9886780448.

Read More

മലയാളം മിഷൻ്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : മലയാളം മിഷൻ കർണാടകം കോത്തന്നൂർ മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ചർച്ച് മായി ചേർന്ന് പുതിയ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഫാദർ ഷാജി പുത്തൻ പുരയ്ക്കലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ഓർഗനൈസിങ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, മിഷൻ പ്രവർത്തനങ്ങൾ വിവരിച്ചു. ട്രസ്റ്റിമാരായ ശ്രീ ജോയി കോയിക്കര, ശ്രീ ജസ്റ്റിൻ കെ എൽ, ശ്രീ ബിജു വെള്ളാപ്പള്ളി, പ്രധാന അദ്ധ്യാപകനായ ശ്രീ ജോഷി, മലയാളം മിഷൻ അധ്യാപിക ശ്രീമതി ബിംബ…

Read More

സർഗ്ഗധാരയുടെ ഓൺലൈൻ സംവാദം 27 ന്.

ബെംഗളൂരു : നഗരത്തിലെ വളരെ പ്രശസ്തമായ സർഗ്ഗധാരയുടെ ഓണ്ലൈൻ(zoom)സംവാദം”മാനവീകതയുടെ അതിജീവന പ്രശ്നങ്ങൾ(പുതിയകാലസാമൂഹ്യാവസ്ഥയെപ്പറ്റി ഒരു അന്വേഷണം) 27.9.20 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടത്തുന്നു. ഉദ്ഘാടനം കൊച്ചുനാരായണൻ (സാമൂഹ്യപ്രവർത്തകൻ) വിശിഷ്ടാതിഥി സുധാകരൻ രാമന്തളി (എഴുത്തുകാരൻ)മുഖ്യപ്രഭാഷണം ഡോ:സോമൻ കടലൂർ(കവി). എല്ലാവരേയും ചർച്ചയിൽ പങ്കെടുക്കുന്നതിനും,അഭിപ്രായപ്രകടനം നടത്തുന്നതിനും പ്രത്യേകം ക്ഷണിക്കുന്നു. ഫോൺ: 9964352148

Read More

വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തി കെ.എം.സി.സി.

ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഭക്ഷ്യ സാധനങ്ങളുടെ കിറ്റും വിതരണം നടത്തി. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നിന് ശിഹാബ് തങ്ങൾ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് ശരീഫ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കുള്ള 2020-21 വർഷത്തെ സ്കോളർഷിപ്പുളാണ് വിതരണം ചെയ്തത്. സംഘടനയുടെ ബെംഗളൂരു ഘടകം പ്രസിഡൻ്റ് ടി ഉസ്മാൻ സാഹിബ് അധ്യക്ഷത വഹിച്ചു…

Read More

നഗരത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ബെംഗളൂരു:കൂത്തുപറമ്പ് ഇടുമ്പ സ്വദേശി തൗഫീഖ് മർസിൽ കാസിമിൻ്റെയും കദീശുമ്മയുടെയും മകനായ സുബൈർ (51)ഹൃദയാഘാതത്തെതുടർന്ന് ഇന്ന് കാലത്ത് ബംഗളുരുവിൽ വെച്ച് മരണപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച മുന്നെ സുൽത്താൻ പാളയത്ത് ആരംഭിച്ച ജ്യൂസ് കട നടത്തിവരികയായിരുന്നു അദ്ധേഹം നെഞ്ചുവേദനയെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല. ഭാര്യ റൈഹാനത്ത് മക്കൾ ജാബിർ ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയതിന് ശേഷം ഇടുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകം:ഉമ്മൻചാണ്ടി.

ബെംഗളൂരു : പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സുവർണ്ണ ജൂബിലി ആഘോഷം വീഡിയോ കോളിലൂടെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ  ഓർക്കുന്നു എന്നും അവർ തരുന്ന സ്നേഹത്തിന് എപ്പോളും  നന്ദി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിനു വെളിയിൽ ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ച കെപിസി നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. കെപിസി പ്രസിഡണ്ട് ശ്രീ സത്യൻ  പുത്തൂരിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ശ്രീ…

Read More
Click Here to Follow Us