മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു : സർഗ്ഗധാര, മഹാകവി അക്കിത്തം അനുസ്മരണം നടത്തി.പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.കവി പി.കെ. ഗോപി ഉത്ഘാടനവും, അനിൽ വള്ളൂർ അനുസ്മരണ പ്രഭാഷണവും നടത്തി. വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ഷാജി അക്കിത്തടം,പി.കൃഷ്ണകുമാർ, അനിതാ പ്രേംകുമാർ,ലതാ നമ്പൂതിരി,    രുഗ്മിണി രാമന്തളി,വിജയാ സേതുനാഥ്, അർണ്ണവ്, സഹദേവൻ,സേതുനാഥ്,    കൃഷ്ണകുമാർ കടമ്പൂർ, മനോജ്, എന്നിവർ അക്കിത്തം കവിതകൾ ആലപിച്ചു.

Read More

സതീഷ് തോട്ടശ്ശേരിയേ ആദരിച്ചു.

ബെംഗളൂരു : കേരളസമാജം  ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സതീഷ് തോട്ടശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ”അനുഭവ നർമ്മ നക്ഷത്രങ്ങൾ”എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരായ സുധാകരൻ രാമന്തളി , കെ ആർ കിഷോർ, കവി സെബാസ്റ്റ്യൻ, നവീൻ മേനോൻ എന്നിവർ അനുമോദനപ്രസംഗം നടത്തി. ചടങ്ങിൽ സമാജം പ്രസിഡന്റ് ടി. ജെ. തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത്, അരവിന്ദാക്ഷൻ, പദ്‌മനാഭൻ നായർ, പ്രവീൺ, രജീഷ്. പി. കെ, എന്നിവർ സംസാരിച്ചു.

Read More

നഗരത്തിൽ മലയാളി യുവതി നിര്യാതയായി

ബെംഗളൂരു : തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കേരള സമാജം യൂത്ത് വിംഗ് ഈസ്റ്റ് സോണ്‍ ജോയിന്റ് കണ്‍വീനറുമായ ജിതു എസ് എം (24) നിര്യാതയായി. മരണ കാരണം വ്യക്തമല്ല, കമ്മനഹള്ളിയിലായിരുന്നു താമസം. നെടുമങ്ങാട് മധുസൂദനന്‍ സുജാത ദമ്പതികളുടെ മകളാണ് ജിതു. എം.എസ്.സി ഫോറൻസിക് സയൻസ് ബിരുദധാരിയായ ജിതു കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറസാനിധ്യമായിരുന്നു. മൃതദേഹം നഗരത്തിലെ അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടിൽവച്ച് ശവസംസ്‌കാരം കഴിഞ്ഞു.

Read More

എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. വിദ്യാരണ്യപുരയിൽ താമസിക്കുന്ന തലവടിയുടെ മൃതദേഹം നാളെ ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ 2 മണിക്ക് ശേഷം സംസ്കരിക്കും. ഹൃദയാഘാദത്തെ തുടർന്ന് ഇന്നലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലവടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു മൃതദേഹം നാളെ രാവിലെ 10 മണി മുതൽ ഉച്ച വരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും. 80 വയസ്സായ തലവടി ബെംഗളൂരു സാംസ്കാരിക രംഗത്ത് ഇടത് ചിന്തയോട് കൂടി നിന്ന നിറ സാന്നിധ്യമായിരുന്നു. വിദ്യാരണ്യപുര വികാസ് സമാജത്തിന്റെ സാംസ്കാരിക…

Read More

സമന്വയ വൈസ് പ്രസിഡൻ്റ് അഡ്വ:ബി.എസ്.പ്രമോദ് അന്തരിച്ചു.

ബെംഗളൂരു :സമന്വയ വൈസ് പ്രസിഡന്റ്‌ അഡ്വ:പ്രമോദ് അന്തരിച്ചു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി അസുഖം കൂടുതലായത് കാരണം പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 25 വർഷത്തോളമായി അദ്ദേഹം നഗരത്തിൽ വക്കിലായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. കൂടാതെ കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന്റെ പ്ളീഡർ, ബി.ജെ.പി കർണാടക ലീഗൽ സെൽ കൺവീനർ, ജനം ടി.വി. ബെംഗളൂരു കോഓർഡിനേറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പുനലൂർ സ്വദേശിയായ അഡ്വ: പ്രമോദ്, ബാലകൃഷ്ണ പിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്.…

Read More

മലയാളി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ മൈത്രി മെഡോസിൽ താമസിക്കുന്ന ടി.വി. ജോസ് (70)  ഉത്തരഹള്ളിയിൽ വച്ച് വാഹന അപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബസ് ഇടിക്കുകയായിരുന്നു. സംസ്കാരം നാളെ (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജയനഗർ മേരി മാതാ ദേവാലയത്തിലെ ശുശ്രൂഷക്കു ശേഷം മൈസൂർ റോഡ് സെമിത്തേരിയിൽ. തൃശൂർ കൊടകര തോപ്പിൽ കുടുംബാംഗമാണ്. ഭാര്യ: എൽസി ജോസ് മക്കൾ : ടെജിൻ ജോസ് (9480979593), ടിജ ജോൺ മരുമക്കൾ: സ്നേഹ, ജോൺ.

Read More

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാഷികം സി.പി.ഐ.എം കല ബ്രാഞ്ച് ആഘോഷിച്ചു.

ബെംഗളൂരു: ഇന്ത്യൻ ചക്രവാളത്തെ ചെഞ്ചുവപ്പണിയിക്കാൻ 1920 ഒക്ടോബർ 17ന് താഷ്കന്റിൽ ഉദയം ചെയ്‌ത ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം സി.പി.ഐ.എം കല ബ്രാഞ്ചും ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവും ചേർന്ന് ആഘോഷിച്ചു. സിപിഐഎം കല ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി കല സെക്രട്ടറി സ: ഫിലിപ്പ് ജോർജ്, കല പ്രസിഡന്റ് സ:ജീവൻ തോമസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു. കല ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആയ സ:ശശി രാഘവൻ സ:സണ്ണി പുത്തൻപുര, സ:ബിനു NJ.സ:ജസ്റ്റിൻ വടക്കൻ സ:സന്തോഷ് കുമാർ,സ:വിനോദ് എ ,സ:റെജി ജോൺ,സ:രാജശേഖരൻ നായർ…

Read More

നോർക്ക ഇൻഷൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു :ദാസറഹള്ളിയിൽ പ്രവർത്തിക്കുന്ന ചുവപ്പിന്റെ കാവൽക്കാർ എന്ന മലയാളി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 43 നോർക്ക ഇൻഷുറൻസ്/ തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ച അപേക്ഷകൾ , ഗ്രൂപ്പ് അഡ്മിൻ ശ്രീ ജയേഷ് ആയുർ , മറ്റ് ടീം അംഗങ്ങൾ ആയ ശ്രീ ജേക്കബ് .പി .സാമുവേൽ , ശ്രീ ഗോപകുമാർ , ശ്രീ ജോസ് കെ.എൽ എന്നിവർ ചേർന്ന് ഇന്ന് (16.10.2020 ) നോർക്ക ഓഫീസിൽ എത്തി സമർപ്പിച്ചു.

Read More

വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് നിരവധി അവസരങ്ങള്‍;തെരഞ്ഞെടുപ്പ് നോര്‍ക്ക വഴി;കൂടുതല്‍ വിവരങ്ങള്‍.

നോർക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം 2020 ഒക്ടോബർ മാസം 19 , 20 , 21 ,…

Read More

എം.എം.എ കർണാടക മലബാർ സെൻ്റർ ഉൽഘാടനം നവംമ്പർ അവസാനവാരം.

ബെംഗളൂരു: : മലബാർ മുസ്ലിം അസോസിയേഷൻ മൈസൂർ റോഡിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കർണാടക മലബാർ സെൻററിൻ്റെ ഉൽഘാടനം അടുത്ത മാസം അവസാനവാരം നടത്താൻ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ ആസ്ഥാന കേന്ദ്രമായി പ്രവർത്തിക്കുകയെന്നതാണ് കർണാടക മലബാർ സെൻറർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രവാസികളും അല്ലാത്തവരുമായ മലയാളികളുടെ പൊതുവായ കാര്യങ്ങൾക്ക് ഇടപെടലുകൾ നടത്താനും സ്വകാര്യ സന്ദർശനങ്ങൾക്കും പഠനത്തിനും രോഗ ചികിൽസക്കുമായി നഗരത്തിലെത്തുന്നവർക്ക് ഒരത്താണി എന്ന നിലക്കുമാണ് ഈ സെൻററിൻ്റെ പ്രവർത്തനം നടത്തുകയെന്നും പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു. സ്റ്റുഡൻ്റ്…

Read More
Click Here to Follow Us