നോർക്ക റൂട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതാ നഴ്‌സുമാർക്ക് അവസരം.
സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു.
ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ പ്രകാരം 2020 ഒക്ടോബർ മാസം 19 , 20 , 21 , 22 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും.
താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 17. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
പ്രവാസികളുടെ മടങ്ങിവരവ് സൃഷ്ട്ടിച്ച പ്രതിസന്ധികൾക്കിടയിലും വിദേശത്ത് തൊഴിലവസരങ്ങളുമായി നോർക്ക റൂട്സ്..
യു .എ . ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് 3 വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ വനിത നഴ്സുമാരെ ഉടൻ തിരഞ്ഞെടുക്കുന്നു.
പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ള ആശുപത്രിയിലേക്ക് DHA യുള്ളവർക്ക് മുൻഗണന, നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അവസരം.
നിലവിൽ ഒഴിവുകളുള്ള 50 തസ്തികകളിലായി 3000 മുതൽ 13000 ദിർഹമാണ് ശമ്പളം, (ഏകദേശം 60,000 മുതൽ 2,60,000 രൂപ വരെ) ഉയർന്ന പ്രായപരിധി 40 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക .
മാലിദ്വീപിലെ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്സ് മുഖാന്തിരം നഴ്സുമാർക്ക് ഉടൻ നിയമനം.
മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ ഡി കെ ആശുപത്രിയിലേക്ക് 2 വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്സുമാരെ ഉടൻ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്കാണ് അവസരം. ശമ്പളം ഏകദേശം 53,000 നും 67,000 രൂപയ്ക്കും മദ്ധ്യേ ,ഉയർന്ന പ്രായ പരിധി 45 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തീയതി ഒക്ടോബർ 31 . കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.