എഴുത്തുകാരി ശ്രീകല പി വിജയൻ എഡിറ്റ് ചെയ്ത് സമാഹരിച്ച”ദ ബർജൻസ്”എന്ന അന്താരാഷ്ട്ര കവിതാ സമാഹാരം ലോകശ്രദ്ധ നേടുന്നു.

ബെംഗളൂരു : ശ്രീകല പി വിജയൻ സമാഹരിച്ച് എഡിറ്റ് ചെയ്‌ത ഒരു അന്താരാഷ്‌ട്ര കവിതാ സമാഹാരമായ ദി ബർജൻസ്” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങളും കൈയടികളും ഏറ്റുവാങ്ങുന്നു. ആമസോൺ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയായ ശ്രീകല പി വിജയൻ നിരവധി വിദ്യാർത്ഥികളെ കവിതാരചനയിലേക്കു നയിക്കുകയും, കവിതാ രംഗത്ത് മുന്നോട്ട് പോകാൻ അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. അവർ സൗന്ദര്യ സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. കൂടാതെ ക്രിയേറ്റീവ് റൈറ്റിംഗ് മേഖലയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നതിന് നിരവധി ഓർഗനൈസേഷനുകളുമായി ഒത്തുചേർന്നിട്ടുണ്ട്. ഈ പുസ്തകത്തിലെ കവിതകൾ വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ്. മഷിയുടെ വിസ്മയ…

Read More

കലാ കൈരളിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : സഞ്ജയ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാസാംസ്‌കാരിക സംഘടന ആയ കലാകൈരളിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൈജു കെ ജോർജ് ( പ്രസിഡന്റ്‌), വി ഹരിദാസൻ ( സെക്രട്ടറി ), പിവി ഷിബു (ട്രഷറര്‍).ടി അബ്ദുൽ റഹിം ( വൈസ് പ്രസിഡന്റ്‌ )ഗീത നായർ (ജോയിന്റ് സെക്രട്ടറി) മറ്റുകമ്മിറ്റി അംഗങ്ങൾ Dr. പ്രസന്ന കുമാർ നാരായണ പ്രസാദ് സന്ദീപ് എം സഞ്ജയ്‌ ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻ പ്രസന്ന ആർ നായർ കലാകൈരളിയുടെ സിൽവർ ജൂബിലി വർഷമായ…

Read More

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ പരിശീലനം 19ന് ആരംഭിക്കും.

ബെംഗളൂരു : കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസസ് പരീക്ഷകൾക്കുള്ള സമഗ്ര പരിശീലനം ജൂൺ 19ന് നടക്കുന്ന മാർഗ്ഗനിർദ്ദേശക ക്ളാസോടെ ആരംഭിക്കും. ഇക്കുറി രണ്ടു പരിശീലന പദ്ധതികളുണ്ട്. ഒന്നാമത്തേത്, 2023 -ലെ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കുള്ള പരിശീലനമാണ്. ആഴ്ചയിൽ നാലു ദിവസം വൈകിട്ട് 6 മുതൽ 8 വരെയും ഞായറാഴ്ചകളിൽ പകൽ മുഴുവനും ഓൺലൈൻ ക്ളാസുകളും ഓഫ് ലൈനായി പരീക്ഷകളും   വിശകലനവും ഉണ്ടാകും. ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ഐച്ഛിക വിഷയങ്ങളിലും പരിശീലനം നൽകും. വരും വർഷങ്ങളിൽ പരീക്ഷ എഴുതുവാൻ താത്പര്യമുള്ളവർക്കായുള്ള…

Read More

ലോകകേരളസഭ 2022 – പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ മത്സരം.

മൂന്നാമത് ലോകകേരളസഭയോട് അനുബന്ധിച്ച്  പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ ലോകകേരളസഭ പ്രവാസ സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന്‍ ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (8-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. രചനകള്‍ 2022 ജൂണ്‍ 13-ന്   വൈകീട്ട്  6 മണിക്ക്   മുമ്പ് [email protected] എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രത്തിനൊപ്പം  വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ കത്തും രചനയ്ക്കൊപ്പം നൽകേണ്ടതാണ്. ലഭിക്കേണ്ടതാണ്. ചെറുകഥ,കവിത മത്സരങ്ങള്‍ക്ക് വിഷയ നിബന്ധനയില്ല,…

Read More

ബെംഗളൂരു മലയാളിയായ കവയിത്രിക്ക് രബീന്ദ്രനാഥ് ടാഗോർ പുരസ്കാരം.

ബെംഗളൂരു : കവയിത്രി ശ്രീകല പി വിജയന് രബീന്ദ്രനാഥ് ടാഗോർ പുരസ്‌കാരം. ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്സ് 2022 ലെ രവീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം 2022 ലെ ബെംഗളൂരു മലയാളിയായ കവയിത്രി ശ്രീകല പി വിജയന് സമ്മാനിച്ചു. ഗുരു രബീന്ദ്രനാഥ ടാഗോറിന്റെ 161-ാം ജന്മദിനത്തോടനുബന്ധിച്ച് ലോകസാഹിത്യത്തിനും സാഹിത്യ പ്രവർത്തനങ്ങൾക്കുമുള്ള സമർപ്പണത്തിനാണ് പുരസ്കാരം ലഭിച്ചത്. ശ്രീകല നിരവധി ആമസോൺ ബെസ്റ്റ് സെല്ലർ ആന്തോളജികളുടെ ഭാഗമാണ്, “സോൾ ഇൻ ഹോൾ”, “അമോറസ് മ്യൂസിംഗ്സ്”, “മൃദുല”, എന്നിവയുടെ രചയിതാവാണ്, അവരുടെ രണ്ടാമത്തെ പുസ്തകമായ…

Read More

“സമർപ്പിതൻ” പുരോഹിതർക്കായുള്ള ആദ്യ ജൂബിലി ഗാനം

ബെംഗളൂരു: ഒരു പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം എന്തായിരിക്കും? സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിവാഹ വാർഷികമോ ജന്മദിനമോ പോലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാകുമ്പോൾ ഒരു പരോഹിതന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഓരോ ജൂബിലിയും… വിളവിന്റെ നാഥൻവഴി വിളഭൂമിയിലേക്ക് വിളിക്കപ്പെട്ട് ഇത്തരത്തിലുള്ള അനേകം നാഴികക്കല്ലുകൾ താണ്ടുന്നവനാണല്ലോ ഓരോ പുരോഹിതനും… സ്നേഹക്കടലിലും കദനച്ചൂടിലും സഹനത്തീയിലും യേശുവിനൊപ്പം നടക്കുന്ന ഓരോ വൈദികനും എന്തു സ്നേഹസമ്മാനമാണ് നൽകാനാവുക…? പൗരോഹിത്യജൂബിലിയുടെ മംഗളസുദിനത്തിൽ ചെയ്ത നന്മകളെയും പിന്നിട്ട നാഴികക്കല്ലുകളെയും ഓർത്തെടുക്കാനുള്ള ഒരവസരമായി ഇതാ ഒരാശംസാഗാനം. ഒരു മെഴുതിരിയായ് തെളിയാൻ എന്ന് തുടങ്ങുന്നതാണ്‌ ഈ…

Read More

പരിസ്ഥിതി ബോധവൽക്കരണവും സൗജന്യ വൃക്ഷതൈ വിതരണവും.

ബെംഗളൂരു : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരുവിൽ ആകമാനം പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു. സ്കൂളുകൾക്കായി ഇക്കുറി ഞങ്ങൾ നടത്തുന്ന അമ്മമരക്കാവ് എന്ന പദ്ധതി മരക്കാടുകളും അവയുടെ സംരക്ഷണവും ലക്ഷ്യം വച്ചുള്ളതാണ്. സ്കൂളിലെ വിദ്യാർത്ഥികൾക്കു സൗജന്യമായി നൽകുന്ന വൃക്ഷ തൈകൾ മാതാപിതാക്കൾ അവർക്കു വേണ്ടി വച്ചു പിടിപ്പിക്കുകയും, മക്കൾ അവ സ്വന്തമായി കരുതി’ പരിപാലിക്കുകയും ചെയ്യേണ്ട ഒരു നീണ്ട സമയ ബന്ധിത പദ്ധതിയാണിത്. സ്കൂളുകളെ കൂടാതെ റെസിഡൻസ് ലേഔട്ട്കൾ, സംഘടനകൾ, മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ, വ്യക്തികൾ…

Read More

വിഷ്ണുമംഗലം കുമാറിന് പുരസ്കാരം.

ബെംഗളൂരു : ഫിസ്റ്റ് ഇന്ത്യാ അക്കാഡമി ഓഫ് മാർഷ്യൽ സയൻസിന് ഫിസ്റ്റ് ഇന്ത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ബെംഗളൂരു മലയാളിയുമായ വിഷ്ണുമംഗലം കുമാറിന്. ബെംഗളൂരു നഗരത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച “സ്നേഹസാന്ദ്രം രവിനിവേശം” എന്ന നോവലിനാണ് പുരസ്കാരം, ഈ നോവൽ മുമ്പ് കേരള ശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരള ശബ്ദം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിൻ്റെ ബെംഗളൂരു ബ്യൂറോ ചീഫ് ആണ് കോഴിക്കോട് നാദാപുരം സ്വദേശിയായ എഴുത്തുകാരൻ. പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം ജൂൺ നാലിന് വൈകുന്നേരം 6:30ന് ജാലഹള്ളി ക്രോസിലെ ദീപ്തി…

Read More

ഹ്രസ്വചിത്രപ്രദർശനം.

ബെംഗളൂരു :സർഗ്ഗധാര 2022 ജൂലൈമാസം ജാലഹള്ളിയിൽ വച്ച്‌ നടത്തുന്ന “ഹ്രസ്വചിത്ര”പ്രദർശന പരിപാടിയിലേക്ക്,(Short Film Festival)10 മിനിറ്റിൽ കവിയാത്ത സ്വന്തം സൃഷ്ടികൾ ക്ഷണിക്കുന്നു. പ്രത്യേക ഭാഷയോ വിഷയമോ പ്രവേശനഫീസോ ഇല്ല.ചലച്ചിത്രരംഗത്തെ പ്രശസ്‌തവ്യക്തികൾ ചിത്രങ്ങൾ വിലയിരുത്തി സംസാരിക്കും[email protected] എന്ന ഇമെയിൽ വിലാസത്തിൽ ചിത്രങ്ങൾ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് :9964352148,7022594990 എന്നീ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.

Read More

വിശപ്പിന്റെ വർഷം ആചരിച്ച് മണ്ഡ്യ രൂപത.

ബെംഗളൂരു : ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന സഹോദരങ്ങൾക്ക് അത്താണിയാകുവാൻ മണ്ഡ്യ രൂപത ഈസ്റ്റർ ദിനത്തിൽ ആരംഭിച്ച ഒരു ലക്ഷം  ഭക്ഷണപൊതികൾ എന്ന ആശയവുമായി world hungar day യോടനുബന്ധിച്ചു മണ്ഡ്യ രൂപത യുവജനവിഭാഗം (SMYM)ബൈക്ക് റാലി നടത്തുന്നു. രൂപതയിലെ വിവിധ ഫൊറോനകൾ കേന്ദ്രീകരിച്ചു നടത്തുന്ന റാലികളിൽ എല്ലാ ഇടവകകളിൽ നിന്നും മാതൃവേദി അംഗങ്ങൾ ഉണ്ടാക്കുന്ന സ്നേഹപൊതികളുമായി ഭക്ഷണമില്ലാതെ തെരുവിൽ വലയുന്ന പ്രിയ സഹോദരങ്ങൾക്കു വിതരണം ചെയ്തുകൊണ്ട് നിശയിക്കപ്പെട്ട ഇടവകാകേന്ദ്രങ്ങളിൽ സമാപിക്കുന്നു. ലിംഗ രാജപുരം ഇടവകയിൽ നടക്കുന്ന രൂപതാതല സമാപനസമ്മേളനം മണ്ഡ്യ രൂപതാ…

Read More
Click Here to Follow Us