ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ

ഇന്ത്യൻ ഫുട്ബോളിൻ്റെ കാലുകൾക്ക് കരുത്തും മനസ്സുകളിലുണർവ്വും നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൻ്റെ ആവേശം ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിക്കുമ്പോൾ നമ്മുടെ ബാഗ്ലൂർ മലയാളികളും ഫുട്‌ബോൾ ആവേശത്തിലാണ്. ഫേസ്ബുക്ക് കൂട്ടായ്മ ബി.എം.ഇസെഡ് (ബാഗ്ലൂർ മലയാളീസ് സോൺ) ഫെബ്രുവരി 11 ന് ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി 9 വരേ നീളുന്ന വൺഡേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു. ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ലേലം വഴി തിരഞ്ഞെടുത്ത പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ആദ്യ റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായാണ്…

Read More

കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ

ബെംഗളൂരു ∙ കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മഡിവാള സേവറി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. വളാഞ്ചേരി മർകസ് ജനറൽ സെക്രട്ടറി ആദൃശേരി ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിക്കും. ട്രെയിനർ റാഷിദ് ഗസാലി നേതൃത്വം നൽകുമെന്നു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് അറിയിച്ചു.

Read More

ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം 11ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം 11ന് രാവിലെ പത്തിനു ബെൽ കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ചാവറ കലാവേദിയുടെ ‘ഹിഗ്വിറ്റ ചിരിക്കുന്നു’, ബെൽമയുടെ ‘ക്രോസ് ബെൽറ്റ്’, ഫ്രണ്ട്സ് കലാകേന്ദ്രയുടെ ‘പദപ്രശ്നങ്ങൾക്കിടയിൽ മേരി ലോറൻസ്’, ജ്വാലയുടെ ‘പറയാത്ത വാക്കുകൾ’, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ‘തൂലിക’ എന്നീ നാടകങ്ങളാണ് മൽസരത്തിനുള്ളത്. ഒന്നാംസമ്മാനം 25,000 രൂപയും റോളിങ് ട്രോഫിയും നൽകുമെന്ന് ചെയർമാൻ പി.വിക്രമൻപിള്ള അറിയിച്ചു. ഫോൺ: 9916674387.

Read More

ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ

ബെംഗളൂരു : ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ നടക്കും. വൈകിട്ടു 3.30ന് ആരംഭിക്കുന്ന ചടങ്ങ് മന്ത്രി കൃഷ്ണ ബൈരഗൗഡ ഉദ്ഘാടനം ചെയ്യും. നന്ദിദുർഗ റോഡിലെ പുതിയ ഓഫിസ് ഉദ്ഘാടനം മന്ത്രി ആർ. റോഷൻ ബേഗ് നിർവഹിക്കും. കോർപറേറ്റർ എം.കെ. ഗുണശേഖർ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരികൾക്കായി നടത്തുന്ന മോട്ടിവേഷൻ ക്ലാസിനു ഷാഫി മുഹമ്മദ്, കെ. ഷാഹിർ എന്നിവർ നേതൃത്വം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.പി. അബ്ദുള്ള, ജനറൽ സെക്രട്ടറി പി.വി. അഷ്റഫ്…

Read More

കൈരളി വെൽഫെയർ അസോസിയേഷന്റെ ആവലഹള്ളി ശാഖയിൽ യോഗ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷന്റെ ആവലഹള്ളി ശാഖയിൽ യോഗ ക്ലാസുകൾ ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 7.30നാണ് ക്ലാസുകൾ ആരംഭിക്കുക. ഫോൺ: 8050790074.

Read More

ബി.എം.എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ കൂടിച്ചേരല്‍ കബ്ബന്‍ പാര്‍ക്കില്‍ നടന്നു..

ബെംഗളൂരു : ബി എം എഫ് ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ മീറ്റ്‌ 28.01.2018 കബ്ബന്‍ പാര്‍ക്കില്‍ നടന്നു,ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.സിനിമ പിന്നണി ഗായിക നിമ്മി ചക്കിങ്ങല്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചു. ഉച്ചക്ക് 02:30 ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം ഏഴുമണിയോടെ അവസാനിച്ചു.കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപടിയായിട്ടുപോലും  അന്‍പതോളം പേര്‍ പങ്കെടുത്തു,പ്രജിത്ത് കുമാര്‍ കേക്ക് മുറിച്ചു. നിമ്മി ചക്കിങ്ങല്‍ ,ഫൈസല്‍,ശ്രുതി നായര്‍,ആരോമല്‍ ഹര്ജിത്,സജീവ്‌ ഉണ്ണി,ജൈസണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജംഷീര്‍,പ്രജിത്ത്,സൈഫുദ്ദീന്‍,ബിജുമോന്‍,ഫാറൂക്ക്,സുമേഷ്,ശിഹാബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read More

ശിവക്കോട്ട മുത്തപ്പൻ ചൈതന്യ മഠപ്പുരയുടെ വെള്ളാട്ട മഹോൽസവവും വാർഷികാഘോഷവും 10, 11 തീയതികളിൽ

ബെംഗളൂരു ∙ ശിവക്കോട്ട മുത്തപ്പൻ ചൈതന്യ മഠപ്പുരയുടെ വെള്ളാട്ട മഹോൽസവവും വാർഷികാഘോഷവും 10, 11 തീയതികളിൽ നടക്കും. തന്ത്രി കുന്നത്തില്ലം മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാദിന പൂജകൾ, കൊടിയേറ്റം, വെള്ളാട്ടം, അന്നദാനം, ഭക്തിഗാനസുധ. 11നു രാവിലെ പത്തിനു വെള്ളാട്ടം തിരുവപ്പന, അന്നദാനം, കലാപരിപാടികൾ, വൈകിട്ട് പള്ളിവേട്ട, നറുക്കെടുപ്പ്, കരിമരുന്ന് പ്രകടനം എന്നിവയോടെ സമാപിക്കുമെന്നു സെക്രട്ടറി പി.എം.സുദേവൻ അറിയിച്ചു.

Read More

ബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന്

ബെംഗളൂരു : ബാംഗ്ലൂർ പ്രഫഷനൽസ് മീറ്റ് നാലിന് രാവിലെ 10.30നു മഹാദേവപുരയിലെ എംഎൽആർ കൺവൻഷൻ സെന്ററിൽ ആരംഭിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രി എം.ആർ.സീതാറാം ഉദ്ഘാടനം ചെയ്യും. വിവിധ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവർ പങ്കെടുക്കുന്ന ശിൽപശാലകൾ, വിവിധ കമ്പനികളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ഫുആദ് പാറക്കടവൻ പറഞ്ഞു. ഫോൺ: 96866 68640

Read More

13-ാമതു മെൽത്തോ കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ

ബെംഗളൂരു : ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 13-ാമതു മെൽത്തോ കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ ലിംഗരാജപുരം സെന്റ് തോമസ് ടൗണിലെ ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിനു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരത്തോടെ കൺവൻഷൻ ആരംഭിക്കും. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം നിർവഹിക്കും. ഫാ. ഫിലിപ് തരകൻ തേവലക്കര മുഖ്യപ്രഭാഷണം നടത്തും. മൂന്നിനു വൈകിട്ടു നാലിനു യുവജനങ്ങൾക്കായുള്ള സെമിനാർ. ആറിനു സന്ധ്യാപ്രാർഥന, വചസന്ദേശം. സമാപനദിനമായ നാലിനു രാവിലെ 7.30നു പ്രഭാതപ്രാർഥന, 8.30നു കുർബാനയ്ക്കു ഡോ.…

Read More

ജാലഹള്ളി അയ്യപ്പ ക്ഷേത്രം തൈപ്പൂയ മഹോൽസവം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തൈപ്പൂയ മഹോൽസവം ഇന്ന്. രാവിലെ പൂജകൾക്കുശേഷം 12നു നട അടയ്ക്കും. ചന്ദ്രഗ്രഹണമായതിനാൽ രാത്രി ഒൻപതിനു തുറന്നു 10നു നട അടയ്ക്കുമെന്നു ക്ഷേത്രസമിതി പ്രസിഡന്റ് പി.ജി.മുരളീധരൻ അറിയിച്ചു.

Read More
Click Here to Follow Us