തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാർ

ബെംഗളൂരു∙ തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ 25നു വൈകിട്ട് നാലിനു ഹോളി ക്രോസ് സ്കൂളിൽ നടക്കും. പി.കെ.കേശവൻ നായർ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9964113800.

Read More

കേരളസമാജത്തിന്റെ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25ന്

ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ അർബുദ നിർണയ വാഹനമായ ‘കാൻസർ കെയർ ഓൺ വീൽ’ ഉദ്ഘാടനം 25നു നാഗവാര ടെക്നോപാർക്കിലെ വൈറ്റ് ഓർക്കിഡ് കൺവൻഷൻ ഹാളിൽ നടക്കും. രാവിലെ 10.30നു നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ, കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിനർജി ഗ്രൂപ്പ് സിഎംഡി സാങ്കി പ്രസാദ്, സിനിമാതാരവും എംപിയുമായ ഇന്നസെന്റ്, കേരളകൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്, ബൈരത്തി ബസവരാജ് എംഎൽഎ, ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭ റെഡ്ഡി, സ്പെഷലിസ്റ്റ് ആശുപത്രി എംഡി ഡോ. ഷഫീക്ക്, ഡോ. പ്രസാദ്…

Read More

ആർട് ഓഫ് ലിവിങ് വനിതാ സമ്മേളനം 23 മുതൽ 25 വരെ

ബെംഗളൂരു: ആർട് ഓഫ് ലിവിങ് രാജ്യാന്തരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള എട്ടാമതു രാജ്യാന്തര വനിതാ സമ്മേളനം (ഐഡബ്ല്യുസി) 23 മുതൽ 25 വരെ. കനക്പുര റോഡിലെ ആർട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 500 വനിതകൾ പങ്കെടുക്കും. എസ്ബിഐ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ, മൻദേശി ബാങ്കിന്റെയും മൻ ദേശി ഫൗണ്ടേഷന്റെയും സ്ഥാപക ചെയർപഴ്സൻ ചേതന ഗലസിൻഹ, ബോളിവുഡ് താരം റാണി മുഖർജി, പരിസ്ഥിതി പ്രവർത്തക വന്ദനശിവ, മുൻകാല ചലച്ചിത്രതാരം മധുബാല, ഗോവ ഗവർണർ മൃദുല സിൻഹ, എസ്എപി ആഫ്രിക്ക…

Read More

സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക, ചിത്രരചനാ മൽസരങ്ങൾ

ബെംഗളൂരു : കമ്മനഹള്ളി കാച്ചരക്കനഹള്ളിയിലെ ജ്യോതി ഫൗണ്ടേഷന്റെയും വെരി ഫോൺ ഇന്ത്യയുടേയും നേതൃത്വത്തിൽ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കു കായിക, ചിത്രരചനാ മൽസരങ്ങൾ നടത്തും. 24നു കനക്പുര റോഡിലെ കോഗാലഹള്ളിയിലെ സർക്കാർ ഗേൾസ് സ്കൂളിലാണു മൽസരമെന്നു ചെയർമാൻ ഡോ. പി.കെ.യേശുദാസ് അറിയിച്ചു. ഫോൺ: 09535085121.

Read More

പീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ “സ്നേഹ സാന്ത്വനം”നടന്നു.

ബെംഗളൂരു: പീനിയ സോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ആംബുലൻസ് കൂടി പുറത്തിറക്കി. ഉത്ഘാടനം കോൺഫിഡൻറ് ഗ്രൂപ്പ് എംഡി ഡോ: ജോയ് നിർവഹിച്ചു, രാജരാജേശ്വരി നഗർ എം എൽ എ ശ്രീ മുനിരത്ന അദ്ധ്യക്ഷനായിരുന്നു. കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, കെ എൻ ഇ ട്രസ്റ്റ് സെക്രട്ടറി ദിവാകരൻ, ഗ്ലോബൽ ഗ്രൂപ്പ് ചെയർമാൻ ലോകനാഥൻ, പീനിയ സോൺ ചെയർമാർ ജിജോ ജോസഫ്, കൺവീനർ ഫിലിപ്പ്, പ്രോഗ്രാം കൺവീനർ അരുൺകുമാർ വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.

Read More

സർഗധാരയുടെ”കാവ്യചന്ദ്രിക” അരങ്ങേറി.

സർഗധാരയുടെ”കാവ്യചന്ദ്രിക” അരങ്ങേറി. പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ സുധാകരൻ രാമന്തളി, ഇന്ദിര ബാലൻ, രമ പിഷാരടി, നാരായണദാസ്, അജി മുണ്ടക്കയം, ബിന്ദു സജീവ് എന്നിവരുടെ കവിതകളെ അവലോകനം ചെയ്തു.കവികൾ തങ്ങളുടെ രചനകൾ വേദിയിൽ ആലപിച്ചു.ശ്രീ. സുധാകരൻ രാമന്തളി തന്റെ പ്രഭാഷണത്തിൽ, അന്തരാത്മാവ് കൊണ്ട് എഴുതേണ്ടതും ശരിയായവരികൾ വേണ്ട രീതിയിൽ ചേർത്തു വയ്ക്കലുമാണ് കവിത , പഴയതിനെ പഠിച്ചിട്ട് മുന്നോട്ട് പോകയും കവിത ആസ്വദിക്കൽ ഏറെ പ്രധാനമാണെന്നും, നൈയ്‌തിക ബോധമാണ് രചനകളെ കാലാതീതമാക്കുന്നതെന്നും…

Read More

സർജാപുര മലയാളി സമാജത്തിന്റെ‘ഓലപീപ്പി’ 25ന്

ബെംഗളൂരു: സർജാപുര മലയാളി സമാജം സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാംപ് ‘ഓലപീപ്പി’ 25ന് സെന്റ് ഫിലോമിന സ്കൂളിൽ നടക്കും. ഗ്രാമീണ കായിക വിനോദങ്ങൾ, ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണം, കഥ പറച്ചിൽ, കവിതാ ആലാപനം എന്നിവ നടക്കും. പേരാമ്പ്രയിലെ കുരുത്തോലക്കൂട്ടത്തിന്റെ സംഘാടകരായ അശോക് സമം, നൗഷിദ് പാറമേൽ എന്നിവർ പങ്കെടുക്കും. ഫോൺ: 9945434787, 9986023499. .

Read More

കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സ്നേഹസാന്ത്വനം പരിപാടിയുടെ ഉദ്ഘാടനം 18നു

ബെംഗളൂരു :കേരള സമാജം പീനിയ സോണിന്റെ നേതൃത്വത്തിൽ സ്നേഹസാന്ത്വനം പരിപാടിയുടെ ഉദ്ഘാടനം 18നു വൈകിട്ട് അഞ്ചിനു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിനു സമീപത്തെ ദോസ്തി ഗ്രൗണ്ടിൽ നടക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയ് ഉദ്ഘാടനം ചെയ്യും. കേരളസമാജത്തിന്റെ രണ്ടാമത്തെ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനവും നടക്കും. കലാഭവൻഷാജി ചന്ദ്രന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഗാനമേള, മിമിക്സ് പരേഡ് എന്നിവ ഉണ്ടായിരിക്കുമെന്നു കൺവീനർ ഫിലിപ്പ് കെ.ജോർജ് അറിയിച്ചു. ഫോൺ: 9945804369.

Read More

ബി.എം.എച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ ഔദ്യോഗിക മീറ്റ്‌ നാളെ കബ്ബൺ പാർക്കിൽ.

ബെംഗളൂരു :ബെംഗളൂരിലെ പ്രശസ്തരായ ഫേസ്ബുക്ക് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഹബിന്റെ ആദ്യത്തെ ഔദ്യോഗിക മീറ്റ്‌ നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ ആറ് മണി വരെ കബ്ബൺ പാർക്കിൽ വച്ച് നടക്കും. “മലയാളികളുടെ ഫേസ് ഗ്രൂപ്പ് മീറ്റുകൾ നഗരത്തിൽ സർവ്വ സാധാരണമാണ്, മറ്റു ഗ്രൂപ്പ് മീറ്റിംഗുകളിൽ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,നിരവധി കായിക മൽസരങ്ങളും ,ഗ്രൂപ്പ് മെമ്പർമാരുടെ വിവിധ കലാപരിപാടികളും നടക്കും ” ഭാരവാഹികൾ അറിയിച്ചു. ഇതിനെല്ലാം പുറമെ ഗ്രൂപ്പിന്റെ ആത്മാവായ സൈമൺ എന്ന മിസ്റ്ററി കഥാപാത്രം നേരിട്ടു വരുന്നുണ്ട് ,അത് ആരാണെന്നറിയാനുള്ള…

Read More

സർഗധാരയുടെ”കാവ്യ ചന്ദ്രിക” ഫെബ്രുവരി18 ന് ജാലഹള്ളിയിൽ.

ബെംഗളൂരു : ബാംഗ്ലൂരിലെ കവികളുടെ രചനകളുടെ അവതരണവും അവലോകനവും ഉൾപ്പെടുത്തി, 2018 ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 10 മണിക്ക്, ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച് സർഗധാര “കാവ്യചന്ദ്രിക” എന്ന പരിപാടി അവതരിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണവും രചനകളുടെ അവലോകനവും നിർവ്വഹിക്കുന്നു. രചനകൾ sargadhara [email protected] എന്ന ഐഡിയിൽ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. 9964352148.

Read More
Click Here to Follow Us