വനിതാ എഴുത്തുകാരുടെ സംഗമം 16-17 തീയതികളിൽ.

ബെംഗളൂരു : കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വനിതാ എഴുത്തുകാരുടെ സംഗമം 16നും 17നും ബെംഗളൂരുവിൽ നടക്കും. സെൻട്രൽ കോളജ് ക്യാംപസിലെ സെനറ്റ് ഹാളിൽ നടക്കുന്ന സംഗമം 16നു രാവിലെ 10.30നു കന്നഡ എഴുത്തുകാരി നഡോജ കമല ഹംപണ്ണ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായർ മുഖ്യപ്രഭാഷണം നടത്തും. കന്നഡ സാഹിത്യകാരി വൈദേഹി മുഖ്യാതിഥിയാവും. സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര കമ്പാർ അധ്യക്ഷത വഹിക്കും. ബഹുഭാഷ സാഹിത്യ സെമിനാറിൽ മലയാള വിഭാഗത്തിൽ വിജയലക്ഷ്മി പങ്കെടുക്കും. വൈകിട്ട് 3.30ന്…

Read More

പക്ഷികൾക്ക് കുടിനീർ നല്‍കാന്‍ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍

ബെംഗളൂരു : ഈ കൊടും ചൂടില്‍ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ‘വറുതിക്കൊരറുതി’ പ്രചാരണത്തിനു തുടക്കമായി. പക്ഷികൾക്ക് കുടിനീർ, മികച്ച ജലവിനിയോഗം ആശയക്കൂട്ടം, മഴവെള്ള സംഭരണം, പ്രകൃതി സംരക്ഷണം എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ലത നമ്പൂതിരി നിർവഹിച്ചു. പക്ഷികൾക്കായി വീടുകളുടെ ടെറസിലോ, ബാൽക്കണിയിലോ പാത്രത്തിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നവർക്കു സമ്മാനവും ഒരുക്കിയിട്ടുണ്ട്. പറവകൾക്കു വെള്ളം കൊടുക്കുന്നതിന്റെ ചിത്രം വാട്സ്ആപ്പിലൂടെ അയയ്ക്കുന്നവർക്കു മേഖലാതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരം നൽകും. വറുതിക്കൊരുതി എന്ന വിഷയത്തിൽ ഉപന്യാസ മൽസരവും ചിത്രരചനാ മൽസരവും ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബിനു…

Read More

യശ്വന്ത്പുര കേരളസമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാല ഉത്ഘാടനം ചെയ്തു.

ബെംഗളൂരു: യശ്വന്ത്പുര കേരളസമാജത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് സി.വി.നായർ നിർവഹിച്ചു. സമാജം സെക്രട്ടറി കെ.നാണു, വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള, ഉണ്ണിക്കൃഷ്ണൻ, സുരേഷ് ജി.നായർ, വിപിൻ നാണു, മുരളീധരൻ, പി.സി. ഷൈനി എന്നിവർ നേതൃത്വം നൽകി.

Read More

സുവർണ കർണാടക കേരള സമാജം മണ്ഡ്യ സോണിന്റെ വാർഷികാഘോഷം കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മണ്ഡ്യ സോണിന്റെ വാർഷികാഘോഷം കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ എൻ.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. നർത്തകി ശ്രീദേവി ഉണ്ണി, പ്രഫ.വി.എസ്.ശ്രീദേവി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ.അനിൽ തോമസ്, രാജൻ ജേക്കബ്, മലയാളം മിഷൻ കൺവീനർ പി.സുരേഷ് ബാബു, ടി.അനിരുദ്ധൻ, എൻ.വൽസൻ, എ.ആർ.രാജേന്ദ്രൻ, എസ്.എം.സുഹൈൽ എന്നിവർ പ്രസംഗിച്ചു.

Read More

കെ എൻ എസ് എസ് മഹിളാ കൺവെൻഷൻ 18ന്

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ‘കെഎൻഎസ്എസ് മഹിളാ കൺവെൻഷൻ–2018’ 18നു നടക്കും. മേദഹള്ളി അബിഗെരെ മെയിൻ റോഡിലെ അയ്യപ്പ എജ്യുക്കേഷൻ സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിക്കുന്ന പരിപാടിയിൽ കേരള കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം മാനേജർ എം.പ്രഭാകരൻ, സമുദായാചാര്യൻ മന്നത്തു പദ്മനാഭന്റെ കൊച്ചുമകളും ജിഎൻഎസ്എസ് ഡയറക്ടറുമായ നീരദ സുരേഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും. കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി, മനോഹര കുറുപ്പ്, ട്രഷറർ വിജയൻ, അഡ്വ. വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കർണാടകയിലെ എല്ലാ കരയോഗങ്ങളിലെയും മഹിളാ വിഭാഗങ്ങൾ നേതൃത്വം നൽകുന്ന കൺവെൻഷന്റെ മുഖ്യ കലാപരിപാടി…

Read More

സമന്വയ ദാസറഹള്ളി യോഗം ഇന്ന്

ബെംഗളൂരു∙ സമന്വയ ദാസറഹള്ളി ഭാഗ് മാതൃസമിതിയുടേയും അക്ഷയശ്രീ യൂണിറ്റുകളുടേയും യോഗം ഇന്ന് വൈകിട്ട് നാലിനു കെജി ഹള്ളിയിലെ സമന്വയ ഓഫീസിൽ നടക്കും.

Read More

മീനഭരണി ഉൽസവം 15 മുതൽ

ബെംഗളൂരു∙ ശ്രീനാരായണ മാതൃദേവി അയ്യപ്പദേവസ്ഥാനത്തിൽ മീനഭരണി ഉൽസവം 15 മുതൽ 21 വരെ നടക്കും. പറയെടുപ്പ്, അന്നദാനം, വിശേഷാൽപൂജകൾ എന്നിവ ഉണ്ടായിരിക്കും. ഫോൺ: 8123364238.

Read More

മലയാളി കോൺഗ്രസ് സെൽ യോഗം ഇന്ന് വൈകുന്നേരം.

ബെംഗളൂരു∙ കർണാടക മലയാളി കോൺഗ്രസ് സെൽ വിജയനഗർ, ഗോവിന്ദരാജനഗർ മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് വൈകിട്ട് അഞ്ചിനു ഹംപി നഗർ ആർപിസി ലേഔട്ടിൽ നടക്കുമെന്ന് പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അറിയിച്ചു. ഫോൺ: 8547183197.

Read More

ചെലങ്കട്ട സെന്റ് വിൻസെന്റ് ഡീപോൾ പള്ളി ഇടവകദിനം ആഘോഷിച്ചു.

ബെംഗളൂരു : മൈസൂരു റോഡ് ചെലങ്കട്ട സെന്റ് വിൻസെന്റ് ഡീപോൾ പള്ളിയിലെ ഇടവകദിനാഘോഷം വികാരി ഫാ. സിബി കരികിലമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. റാഫി വേഴാപറമ്പിൽ സമ്മാനവിതരണം നടത്തി. സന്തോഷ്, ബിന്ദു ജിനേഷ്, ടി.എം.ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Read More

മന്നം ട്രോഫി തിപ്പസന്ദ്ര കരയോഗത്തിന്

ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മന്നം മെമ്മോറിയൽ ട്രോഫി ബാഡ്മിന്റൻ ടൂർണമെന്റിൽ തിപ്പസന്ദ്ര കരയോഗം ജേതാക്കളായി. ഹൊറമ്മാവ്, മത്തിക്കരെ കരയോഗങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ടൂർണമെന്റ് ഉദ്ഘാടനം ജനറൽ സെക്രട്ടറി ആർ. മനോഹരകുറുപ്പ്, എൻ.ജെ. മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു.ചെയർമാൻ രാമചന്ദ്രൻ പാലേരി സമ്മാനവിതരണം നടത്തി.

Read More
Click Here to Follow Us