കർണാടക മലയാളി കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ സമ്മേളനം ഇന്നു വൈകിട്ടു നാലിനു ബാനസവാടിയില്‍

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് ബെംഗളൂരു സെൻട്രൽ ജില്ലാ സമ്മേളനം ഇന്നു വൈകിട്ടു നാലിനു ബാനസവാടി മെയിൻ റോഡിലെ ഹോട്ടൽ ശ്രീനിധിനി ഉപചാർ ബിൽഡിങ്ങിൽ നടക്കും. കർണാടക പിസിസി സെക്രട്ടറി ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് പി.എഫ്. ജോബി അറിയിച്ചു. ഫോൺ: 09845003906

Read More

യങ് വർകേഴ്‌സ് കലക്ടീവ് ;ഐ ടി നഗരിയുടെ സ്പന്ദനമായി രണ്ടു വർഷങ്ങൾ.

ബംഗളൂരു: ബാംഗ്ലൂരിലെ തൊഴിലാളി വർഗത്തിന്റെ പുരോഗമന യുവജന പ്രസ്ഥാനമായ യങ് വർകേഴ്‌സ് കലക്ടീവിന്റെ രണ്ടാം സ്ഥാപക ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. 2016 ജൂലായ് 17 ന് ബാംഗ്ലൂരുവിൽ രൂപീകരിക്കപ്പെട്ട സംഘടന ചുരുങ്ങിയ കാലം കൊണ്ട് ബാംഗ്ലൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാനിധ്യമായി മാറി. പ്രാരംഭഘട്ടത്തിൽ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മൂന്നു പ്രാഥമിക ഘടകങ്ങളുമായി പ്രവർത്തനമാരംഭിച്ച സംഘടനക്ക നിലവിൽ നഗരത്തിൽ നാൽപത്തോളം പ്രാഥമിക ഘടകങ്ങളും ,സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കീഴിൽ മുന്ന് മേഖല കമ്മിറ്റികളും നിലവിലുണ്ട് . രണ്ടാം സ്ഥാപക വാർഷികാഘോഷത്തിന്റെ ഭാഗമായി വൈ.ഡബ്ല്യൂ.സി പ്രവർത്തകർ വിവിധ…

Read More

സമന്വയ രാമായണ മാസാചരണം

സമന്വയ വരത്തൂർ ഭാഗിന്റെ രാമായണ മാസമാചാരണം ഇന്ന് വൈകീട് 6.30 മുതൽ 8.30 വരെ . എല്ലാവരെയും കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു . Date : 21st July 2018 ( *Saturday* ) Time : 6.30 PM to 8.30 PM Address : Smt. Vidya Vaidhyanathan, Palm Villa No. 84, Pannisula Palmville, Dodda thimmasandra, Sarjapura, Bangalore. *Contact : 9742957469*

Read More

ചില പ്രാദേശിക വാര്‍ത്തകള്‍..

ബെംഗളൂരു:  കൈരളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ജോൺസൻ പൗലോസ് അധ്യക്ഷത വഹിച്ചു. പി.ജെ.തങ്കച്ചൻ, ഡേവിഡ്സ്, ബെന്നി എന്നിവർ നേതൃത്വം നൽകി. ബെംഗളൂരു : ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക യോഗം 22 വൈകിട്ട് നാലിനു ഗുരു രാഘവേന്ദ്ര നിലയത്തിന് സമീപത്തെ വെൽഫെയർ ഓഫിസിൽ നടക്കുമെന്ന് സെക്രട്ടറി സനൽകുമാർ പി.പിള്ള അറിയിച്ചു. ഫോൺ: 9900318259. ബെംഗളൂരു : നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. എം.ഡി.വിശ്വനാഥൻ നായർ, ആർ.വിജയൻ നായർ,…

Read More

സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ ബെംഗളൂരു മലയാളികൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം “ഉ”

ബെംഗളൂരു മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഒരു ഹ്രസ്വചിത്രമാണ് “ഉ”.ബി എം സെഡ് നടത്തിയ ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം അസ്വാദക പ്രതികരണം നേടിയെടുത്തിരുന്നു. അതിലെ അണിയറ പ്രവർത്തകരുമായി ഞങ്ങളുടെ പ്രതിനിധി പ്രജിത് കുമാർ നടത്തിയ അഭിമുഖ സംഭാഷണം താഴെ കൊടുക്കുന്നു..

Read More

സർഗ്ഗധാരയുടെ സാഹിത്യ അവലോകനം.

സര്‍ഗധാര ആഗസ്ത് മാസത്തില്‍ ബാംഗ്ലൂരിലെ എഴുത്തുകാരുടെ കഥകള്‍ അവതരിപ്പിച്ച്, അവലോകനം ചെയ്യുന്ന, ”കഥയുടെ കൈവഴികള്‍” എന്ന പരിപാടി നടത്തുന്നു. കഥകള്‍ പ്രശസ്ത സാഹിത്യകാരന്‍ നിരൂപണം ചെയ്യും. കഥകള്‍ അയക്കേണ്ട വിലാസം, [email protected] phone 9964352148, 9964947929

Read More

ബിഎം സെഡിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് നടക്കും. മിഷൻ റോഡിലുള്ള സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെൻറ് ഹാളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ 4 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ബിഎം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്യും.

Read More

എന്‍.എ.ഹാരിസ് എംഎല്‍എ ക്ക് സ്വീകരണവും മലയാളി സംഗമവും ഈ ശനിയാഴ്ച.

ബെംഗളൂരു:മലബാര്‍ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളി സംഗമവും ശാന്തി നഗര്‍ എം എല്‍ എ ശ്രീ എന്‍ എ ഹാരിസിന് ഉള്ള സ്വീകരണവും ഈ ശനിയാഴ്ച ടൌണ്‍ ഹാളില്‍ നടക്കും. വൈകുന്നേരം ആറു മണിക്ക് സിറ്റി ജാമിയ മസ്ജിത് പരിസരത്തുനിന്നും തുടങ്ങുന്ന റാലി വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ,എം എല്‍ എ  യെ തുറന്ന വാഹനത്തില്‍ ടൌണ്‍ ഹാളിലേക്ക് ആനയിക്കും. പാണക്കാട് സയ്യിദ് മുനവരലി ശിഹാബ് തങ്ങള്‍,മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍,കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍,കോണ്‍ഗ്രസ്‌ നേതാവ് കെ സുധാകരന്‍,എന്‍ എ…

Read More

രമേഷ് പിഷാരടിയുടെ ഹാസ്യസന്ധ്യ ആഗസ്റ്റ് 12 ന്.

ബെംഗളൂരു : സർജാപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ്റ് 12 വൈകിട്ട് അഞ്ചിനു ബിദരഗുപ്പെ ബിആർഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വയലിനിസ്റ്റ് മനോജ് ജോർജ് നയിക്കുന്ന ലൈസ് ബാൻഡ്, ഹാസ്യതാരം രമേശ് പിഷാരടിയുടെ കോമഡി ഷോ, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

Read More

നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ സ്കൂൾ കിറ്റ് വിതരണം രണ്ട് ഘട്ടങ്ങളിലായി നടന്നു.

ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ പഠനോപകരണ വിതരണം ശനി, ഞായർ ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നടന്നു. 30.06 ന് ശനിയാഴ്ച്ച മരസുർ ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വിശ്വസ് ,വൈസ് പ്രസിഡന്റ് ബൈജു അംഗങ്ങളായ ഷാജി, പ്രവീൺ, ജെറ്റസ് ,രതീഷ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം ഘട്ടം ഇന്നലെ (01.07.18) ന് മാഗഡി റോഡിലുള്ള ശ്രീ ശ്രേയസ് ഓൾഡ് ഏജ് ഹോം ആന്റ്…

Read More
Click Here to Follow Us