ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക. എറണാകുളം, ചേർത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സർവീസ്. ശനിയാഴ്ചയും ആലപ്പുഴയിലേക്ക് പ്രത്യേക സർവീസ് നടത്തിയേക്കും. ഇതിന് പുറമേ കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
Read MoreAuthor: News Team
എയര്‍ ഇന്ത്യ ദമാം സര്‍വീസ് 1 മുതല്‍: കൂടാതെ മറ്റ് 3 സര്‍വീസുകളില്‍ കൂടി പുതുവര്‍ഷം ബെംഗളൂരുവില്‍ നിന്നും എയര്‍ ഇന്ത്യ ആരംഭിക്കുന്നു അവ അറിയാന്‍ വായുക്കാം
ബെംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു- ദമാം സര്‍വീസ് ജനുവരി 1 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ 3 ദിവസമാണ സര്‍വാസ്. ബുധന്‍ , വെളളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 5.50ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.50ന ദമാമിലെത്തും. ഇതെ ദിവസങ്ങളില്‍ ദമാമില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് വൈകിട്ട് 4.30ന് ബെംഗളൂരുവിലെത്തും. കൂടാതെ ബെംഗളൂരു – അബുദാബി സര്‍വീസ് ജനുവരി 15 മുതല്‍ പ്രതിദിനമാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബെംഗളൂരു – അമ്യത്സര്‍ സര്‍വീസ് 27ന് ആരംഭിക്കും. ആഴ്ചയില്‍ 4 ദിവസമാണ് സര്‍വീസ്…
Read Moreവനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ സിടി രവി അറസ്റ്റിൽ ;
കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ഭാരതീയ ന്യായ സംഹിത 75,79 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു…
Read Moreചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ച് ശിവരാജ്കുമാർ; താരത്തെ വീട്ടിലെത്തി സന്ദർശിച്ച് മറ്റ് നടന്മാർ
ചികിത്സയ്ക്കായി ഇന്നലെ രാത്രി ശിവരാജ്കുമാർ അമേരിക്കയിലേക്ക് വിമാനം കയറി. മെഡിക്കൽ നടപടിക്രമങ്ങൾക്കായി അമേരിക്കയിലേക്ക് പോകും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശലക്ഷക്കണക്കിന് കന്നഡക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ താരത്തിന്റെ ശസ്ത്രക്രിയ ഡിസംബർ 24 ന് ഫ്ലോറിഡയിലെ മിയാമിയിൽ നടക്കും. താൻ ചികിത്സയിലാണെന്ന് പ്രശസ്ത കന്നഡ നടൻ ശിവ രാജ്കുമാർ അടുത്തിടെ പങ്കുവെച്ചിരുന്നു. നിർണായക ശസ്ത്രക്രിയയ്ക്കായി താരം അമേരിക്കയിലേക്ക് പോയത് ആരാധകരിൽ ആശങ്കയുണ്ടാക്കി. കിച്ച സുദീപ് , നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ അഭിനേതാക്കൾ പ്രധാന ശസ്ത്രക്രിയയ്ക്കായി യുഎസിലേക്ക് പറക്കുന്നതിന് മുമ്പ് അദ്ദേഹത്തെ വീട്ടിൽ എത്തി…
Read Moreകേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ; നാട്ടിലേക്കുള്ള ക്രിസ്മസ് അവധിയാത്രയ്ക്ക് ഇന്നുതുടക്കം
ബെംഗളൂരു : ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള അവധിയാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. പതിവ് സർവീസുകളിലും പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ അവസാന നിമിഷം പ്രത്യേക സർവീസിനായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്. വെള്ളിയാഴ്ച മുതൽ ക്രിസ്മസ് തലേന്ന് വരെയായി ആയിരക്കണക്കിന് മലയാളികളാണ് നാട്ടിൽ പോകുന്നത്. കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. അതിനിടെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ടതിനെത്തുടർന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി. വെള്ളിയാഴ്ച പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്. കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയെ വേണുഗോപാൽ ഫോണിൽ വിളിച്ച് പ്രത്യേക ബസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.…
Read Moreമൈസൂരുവിൽ സൈബർ കുറ്റകൃത്യം കുറയുന്നതായി റിപ്പോർട്ട്; കാരണം ഇത്
ബെംഗളൂരു : മൈസൂരുവിൽ താരതമ്യേന മുൻ കാലയവളവിനെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ വൻതോതിൽ കുറയുന്നതായി കണക്കുകൾ. ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം 2024-ൽ 28 കേസുമാത്രമാണ് സൈബർ കുറ്റകൃത്യ വിഭാഗത്തിൽ മൈസൂർ നഗരത്തിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്തെ മറ്റു മെട്രോ സിറ്റികളെ അപേക്ഷിച്ച് ഈ കണക്ക് താരതമ്യേന കുറവാണ്. സൈബർ കുറ്റകൃത്യ പട്ടികയിൽ കർണാടകയിൽ ബെംഗളൂരു നഗരമാണ് ഈ പട്ടിയിൽ മുന്നിൽ. മംഗളൂരു രണ്ടാം സ്ഥാനത്തും. മൈസൂരുവിൽ ഗ്രാമവാസികളെ അപേക്ഷിച്ച് നഗരവാസികളും വിദ്യാസമ്പന്നരുമായ വ്യക്തികളാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മൈസൂരു സിറ്റി കമ്മിഷണർ…
Read Moreകാട്ടാന ആക്രമത്തിൽ മലയാളി മരിച്ചു
ബെംഗളൂരു : കാട്ടാന ആക്രമത്തിൽ മലയാളിയായ വയോധികൻ മരിച്ചു. ചിക്കമഗളുരു നരസിംഹരാജയിലാണ് കാട്ടാനയാക്രമണത്തിൽ കാലടി സ്വദേശി കെ ഏലിയാസ് (76) കൊല്ലപ്പെട്ടത് . മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് മകനോടൊപ്പം വീടിനോട് ചേർന്നുള്ള വനത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് മകൻ നൽകിയ വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ ഓടിച്ച ശേഷമാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്. ഏലിയാസിന്റെ പൂർവികർ കൃഷിക്കായി കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറിയവരാണ്
Read More9 വയസുകാരി കോമയിലായ വാഹനാപകടം; പ്രതിയുടെ മുൻകൂർ ജാമ്യം തള്ളി കോടതി; ഇൻഷുറൻസ് കമ്പനിയെയും പ്രതി കബളിപ്പിച്ചു
കോഴിക്കോട്: വടകരയിൽ 9 വയസുകാരി ദൃഷാന കാറിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് മുൻകൂർ ജാമ്യം ഇല്ല. പ്രോസിക്യൂഷൻ്റെ വാദങ്ങൾ കോടതി അംഗികരിച്ചു. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിലായിരുന്നു ദിൽഷാനയെയും മുത്തശ്ശിയേയും പുറമേരി സ്വദേശി ഷെജീൽ ഓടിച്ചിരുന്ന കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്. അപകടത്തിൽ 62 വയസുകാരി മരിക്കുകയും ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ്…
Read Moreകോവിഡ് കാലത്ത് നടത്തിയ ക്രമക്കേടുകൾ; 28 ബി.ബി.എം.പി. ഉദ്യോഗസ്ഥർക്ക് നോട്ടീസ്
ബെംഗളൂരു : കോവിഡ് കാലത്ത് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾക്ക് ബെംഗളൂരു കോർപ്പറേഷനിലെ (ബി.ബി.എം.പി.) 28 ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. ജസ്റ്റിഡ് മൈക്കൾ ഡി. കുഞ്ഞ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരമാണ് കോർപ്പറേഷൻ നടപടിയെടുക്കുന്നത്. ക്രമക്കേടുകളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകുക. ഉദ്യോഗസ്ഥരുടെ പട്ടിക ബി.ബി.എം.പി. തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാസ്കുകൾ, കൈയുറകൾ, മറ്റ് സുരക്ഷാ സാമഗ്രികൾ എന്നിവ വാങ്ങിയതിന് ഫണ്ട് ചെലവഴിച്ചതിന്റെ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നഗരവികസന വകുപ്പും നടപടിക്ക് നിർദേശിച്ചിരുന്നു. രേഖകൾ കാണാില്ലെന്ന് തെളിഞ്ഞാൽ പോലീസ് കേസെടുക്കും. ബി.ജെ.പി.…
Read Moreബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് ലോഞ്ചുകൾക്ക് അംഗീകാരം
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാം ടെർമിനലിലുള്ള 080 ഡൊമസ്റ്റിക് ലോഞ്ചിന് മികവിനുള്ള അംഗീകാരം. ടെർമിനലിലെ ഡൊമസ്റ്റിക് ലോഞ്ചിനെ ട്രാവൽ പ്ലസ് ലെഷർ മാസിക മികച്ച ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആയി തിരഞ്ഞെടുത്തു. രണ്ടാം ടെർമിനലിലെതന്നെ 080 അന്താരാഷ്ട്ര ലോഞ്ചിന് ഫേവറിറ്റ് എയർപോർട്ട് ലോഞ്ചിനുള്ള 2024-ലെ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ റീഡേഴ്‌സ് ചോയ്‌സ് പുരസ്കാരവും ലഭിച്ചു. രണ്ടാം ടെർമിനലിലെ ലോഞ്ചുകൾ ഒരുക്കിയതിലെ മികവാണ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി.യും സി.ഇ.ഒ.യുമായ ഹരി മാരാർ പറഞ്ഞു.
Read More