ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.
Read MoreAuthor: News Team
പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വൻ തുകയാണ് ചില സ്കൂളുകൾ യാത്രകൾക്കായി നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മാനസിക പ്രയാസമുണ്ടാക്കും. അതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. അതുപോലെ സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ…
Read Moreനിങ്ങൾക്ക് വാട്ടർ ബില്ലുമായി ബന്ധപ്പെട്ടതടക്കം പരാതികൾ ഉണ്ടോ ? എന്നാൽ പരാതികൾ അറിയിക്കാം; ജല അദാലത്ത് നാളെ
ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത് നടത്തും. വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെ വിവിധ കാര്യങ്ങൾ അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത് പരിഗണിക്കും രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്. സെൻട്രൽ ജയിൽ റോഡ്, ഡോ.എം.സി. മോദി റോഡ്, ഹെസറഘട്ട റോഡ്, മേജർ ഉണ്ണികൃഷ്ണൻ റോഡ്, അഞ്ജനപുര, ബസവനഗുഡി, ലിംഗധീരനഹള്ളി, കസ്തൂരിനഗർ എന്നിവിടങ്ങളിലെ…
Read Moreവളർത്തുനായ ഇനി വഴിയിൽ പണികഴിച്ചാൽ നിങ്ങൾ കുടുങ്ങും: വളർത്തുനായയുടെ വിസർജ്യം വഴിയിൽ കണ്ടെത്തിയാൽ പിഴത്തുക കൂട്ടും
ബംഗളുരു: പൊതുസ്ഥലങ്ങളിലും പാർക്കുകളിലും വളർത്തുനായകളുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴത്തുക കൂട്ടുമെന്ന് ബി ബി എം പിയോട് ഹൈക്കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും ചീഫ് ജസ്റ്റിസ് എൻ വി മ്മ്മ്മ്മ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്.
Read Moreഅറിയിപ്പ്; നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടും. ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാർട്ട്മെൻ്റ്, കമ്മനഹള്ളി, ശാന്തിനികേതൻ, എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ, ഡിഫൻസ് കോളനി, തിപ്പസാന്ദ്ര, എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവൽ റോഡ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ്, റിച്ച്മണ്ട് റോഡ്, കസ്തൂർബ റോഡ്, ഡിക്കൻസൺ റോഡ്, അശോക് നഗർ, പ്രിംറോസ് റോഡ്, റസിഡൻസി റോഡ്, ട്രിനിറ്റി…
Read Moreനഗരത്തിലെ രണ്ട് സ്കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി
ബെംഗളൂരു : ബെംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കും ഒരു ബാങ്കിനും ബോംബ് ഭീഷണി. ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്കൂളിനും ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിനും ചൊവ്വാഴ്ച രാവിലെയാണ് ഇ.മെയിൽ സന്ദേശംവഴി ഭീഷണിയെത്തിയത്. സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും രാവിലെ 11 മണിക്ക് മുൻപ് എല്ലാവരെയും സ്കൂളിൽനിന്ന് ഒഴുപ്പിക്കണമെന്നുമായിരുന്നു സന്ദേശം. ഇത് മുൻപത്തെതുപോലെയല്ലെന്നും പറഞ്ഞിരുന്നു. പക്ഷേ, പോലീസ് തിരച്ചിൽ നടത്തിയശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ച നഗരത്തിലെ ട്രിനിറ്റി സർക്കിളിന് സമീപമുള്ള എച്ച്.എസ്.ബി.സി. ബാങ്കിലാണ് ഭീഷണിസന്ദേശമെത്തിയത്. ഒന്നും കണ്ടെടുക്കാനായില്ല.
Read Moreസുരക്ഷ ഉറപ്പാക്കാൻ വെബ് ടാക്സികളിൽ ഇനി വനിതാ സാനിധ്യം: സൗജന്യ ഡ്രൈവിങ് പരിശീലനം നേടിയ വനിത ഡ്രൈവർമാർക്ക് ലൈസൻസ് വിതരണം ഇന്ന്
ബംഗളുരു : വെബ് ടാക്സികളിലെ വനിത ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി എൺപതിലതികം വനിതകൾക്ക് സൗജന്യ പരിശീലനം നൽകി. പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനയായ അവേക്ക് ആണ് പരിശീലനം നൽകിയത്. ഇന്നലെ വൈകിട്ട് 3ന് വിജയനഗറിലെ കസ്സിയ ഓഡിറ്ററിയത്തിലാണ് ലൈസൻസ് വിതരണം. 60 സ്ത്രീകൾക്ക് മുൻപ് ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു. ഇവർ വനിതാ ഡ്രൈവർമാർ മാത്രമുള്ള ഗോ പിങ്ക് വെബ് ടാക്സി സർവീസിൽ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സഹായിക്കുക എന്ന ഉദ്ദേശം കൂടി പദ്ധതിക്ക് പിന്നലുണ്ട്.
Read Moreഐ.ടി ഹബ്ബാകാന്‍ ഒരുങ്ങി സര്‍ജാപുര; ടെക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍
ബംഗളുരു : ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീൽഡിനും സമാനമായി സ്ർജാപുരയും ഐ ടി ഹബ്ബ് ആക്കാൻ സർക്കാർ തീരുമാനം. സർജാപുരയിലെ ബിക്കേനഹളളി, ഹന്തേനഹളളി, എസ്‌മേദഹളളി, അഡിഗാര കല്ലഹളളി,സോല്ലേപുര എന്നിവിടങ്ങില്‍ എന്നിവിടങ്ങളിൽ ഉൾപ്പെടെ ടെക് പാർക്കുകൾ സ്ഥാപിക്കാൻ 1050 എക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 647 ഏക്കർ ഭൂമി സംസ്ഥാനം വ്യവസായ മേഖല വികസന ബോർഡ് ഇതിനകം ഏറ്റെടുത്തട്ടുണ്ട്.
Read Moreശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയ പാതയിലൂടെ വാഹനം പോകുമ്പോള്‍ വലതു ഭാഗത്തെ ഡിവൈഡറില്‍ തട്ടിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദര്‍ശനത്തിന് പോകുന്ന തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. 25 ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Read Moreവയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹി: വയനാട് ലോക്‌സഭാ എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന് ചുമതലയേല്‍ക്കും. എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ്…
Read More