ബെംഗളൂരു : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായിപെയ്ത ശക്തമായ മഴയ്ക്ക് ചൊവ്വാഴ്ചയോടെ നേരിയശമനം. രണ്ട് ദിവസമായി തുടർന്ന മഴ തിങ്കളാഴ്ച രാത്രി വൈകിയും ശക്തിയായി തുടർന്നു. ബെംഗളൂരുവിലും പരിസരത്തും രണ്ട് ദിവസം മഞ്ഞജാഗ്രത പുറപ്പെടുവിച്ചെങ്കിലും ചൊവ്വാഴ്ച പകലോടെ മഴയുടെശക്തി കുറയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറച്ചുനേരം ബെംഗളൂരുവിലും പരിസരത്തും ശക്തമായി മഴപെയ്തു. തുടർന്ന് മഴയ്ക്ക് ആശ്വാസമുണ്ടെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായിയിരുന്നു. ബെംഗളൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര തുടങ്ങിയ ജില്ലകളിൽ മഞ്ഞമുന്നറിയിപ്പും ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരുന്നത്. കനത്തമഴയിൽ ബെംഗളൂരുവിലെ ജെ.ജെ. നഗറിൽ വീടിന്റെ…
Read MoreAuthor: News Team
ക്രിസ്മസ് – പുതുവർഷ തിരക്ക് : കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു
ബംഗാലരു : ക്രിസ്മസ് – പുതുവർഷ തിരക്ക് കൂടുന്നതോടെ നഗരത്തിൽ നിന്നും കേരളത്തിൽക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയിരുന്നു. കൂടുതൽ സർവീസുകളുള്ള കൊച്ചിയിലെക്ക് ഡിസംബർ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ 9600 – 12800 രൂപ വരെയാണ് നിരക്ക്. കൊച്ചിയിലേക്ക് പ്രതിദിനം 12-15 സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരത്തേക്ക് 8700-11,000 രൂപയും കണ്ണൂരിലേക്ക് 8700-9500 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. തിരക്കേറിയതോടെ നിരക്ക് ഇനിയും കുതിച്ചുയരും.
Read Moreനമ്മ മെട്രോ യെല്ലോ ലൈൻ; ആർവി. റോഡ് – ബൊമ്മസാന്ദ്ര മെട്രോപാതയിൽ സർവീസ് ഉടൻ
ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോ യെല്ലോ ലൈനിൽ 2025 ജനുവരിയിൽ സർവീസ് തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ 30 മിനിറ്റ് ഇടവേളകളിൽ മൂന്നു മെട്രോ ട്രെയിനുകളാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്. കരാർപ്രകാരം ഒരു മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ബാക്കി പശ്ചിമ ബംഗാളിൽനിന്നുമാകും എത്തുക. ഈ പാതയിലേക്ക് ആകെ 36 മെട്രോ ട്രെയിനുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റോടെ ആറു കോച്ചുകളുള്ള 15 ട്രെയിനുകൾ എത്തിച്ചേരും. കൂടുതൽ ട്രെയിനുകൾ ലഭ്യമാകുന്നതോടെയാകും സർവീസ് കൂടുതൽ…
Read Moreഇനി സംസ്ഥാനത്തെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്ക് പിടിവീഴും
ബെംഗളൂരു : അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരേ കർശന നടപടിക്കൊരുങ്ങി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. അനധികൃത ട്യൂഷൻ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കുകയാണെന്നും സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കമ്മിഷണർ ബി.വി. ത്രിലോക് ചന്ദ്ര അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ഉത്തരവ് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ ട്യൂഷൻ ക്ലാസിന് പോകുന്ന വിദ്യാർഥികൾ സാധാരണ സ്കൂൾ ക്ലാസുകൾ സ്ഥിരമായി ഒഴിവാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം ട്യൂഷൻ കേന്ദ്രങ്ങൾ വ്യാപകമായുള്ളത്.
Read Moreകർണാടക ആർടിസി ബെംഗളൂരു–കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ 25 മുതൽ; ടിക്കറ്റ് നിരക്ക് ബുക്കിങ് സൈറ്റ് അടക്കമുള്ള വിശദാംശങ്ങൾ
ബെംഗളൂരു∙കർണാടക ആർടിസിയുടെ ബെംഗളൂരു–കോട്ടയം പല്ലക്കി നോൺ എസി സ്ലീപ്പർ ബസ് പ്രതിദിന സർവീസ് 25ന് ആരംഭിക്കും. കോട്ടയത്ത് നിന്ന് തിരിച്ചുള്ള സർവീസ് 26ന് തുടങ്ങും. സേലം, കോയമ്പത്തൂർ വഴി 30 ബർത്തുകളുള്ള സർവീസിന് വാരാന്ത്യങ്ങളിൽ 1413 രൂപയും പ്രവൃത്തിദിവസങ്ങളിൽ 1300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ മാത്രമാണ് ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് കർണാടക ഐരാവത് ക്ലബ് ക്ലാസ് സർവീസ് നടത്തുന്നത്. നിലവിൽ തൃശൂരിലേക്കാണ് പല്ലക്കി നോൺ എസി സർവീസുള്ളത്. കോഴിക്കോട്ടേക്കുള്ള നോൺ എസി സ്ലീപ്പർ സർവീസ് 6ന് തുടങ്ങും. ടിക്കറ്റ് ബുക്കിങ്ങിന് ksrtc.in ബെംഗളൂരു–കോട്ടയം പല്ലക്കി…
Read Moreകാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ യാത്രക്കാർ കുറവ്
ബെംഗളൂരു∙ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ പ്രതീക്ഷിച്ച യാത്രക്കാർ എത്തുന്നില്ലെന്ന് ബിഎംആർസി. പ്രതിദിനം ശരാശരി 44,000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്ത് എത്തുന്നത് 11,000 പേർ മാത്രം. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ നവംബർ 7ന് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി പാത തുറക്കുകയായിരുന്നു. നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 11303 യാത്രക്കാർ മാത്രമാണു പാത പ്രയോജനപ്പെടുത്തിയത്. പാതയിലെ 3 സ്റ്റേഷനുകളിൽ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിനു (ബിഐഇസി) സമീപമുള്ള മാധവാരയിലാണു…
Read Moreസംസ്ഥാനത്തെ രണ്ടാംവർഷ പി.യു.സി. പരീക്ഷാതീയതി പ്രഖ്യാപിച്ചു
ബെംഗളൂരു : കർണാടകത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന്റെ (പി.യു.സി.) രണ്ടാം വർഷ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 19-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് കന്നട, അറബിക് ഭാഷാ വിഷയങ്ങളോടെയാണ് തുടങ്ങുന്നത്. kseab.karnataka.gov.in എന്ന സൈറ്റിൽ ടൈം ടേബിളിന്റെ പൂർണരൂപം ലഭിക്കും.
Read Moreഫെയ്ഞ്ചല്‍ ചുഴലികാറ്റ്: നഗരത്തില്‍ ഉണ്ടായ മഴയില്‍ റോഡുകളില്‍ വെളളക്കെട്ട്: ബെംഗളൂരുവില്‍ ഉള്‍പ്പടെ 6 ജില്ലകളില്‍ നാളെയും യെലോ അലര്‍ട്ട്
ബംഗളുരു : ഫെയ്ഞ്ചൽ ചുഴലികാറ്റിനെ തുടർന്ന് ബംഗളുരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബംഗളുരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമംഗളുരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അല്ലർട്ട് ആണ്. കോലാര്‍, ചിക്കബെല്ലാപുര ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. ബെംഗളൂരു നഗരത്തില്‍ ഇന്നലെ പരക്കെ മഴ പെയ്തു. പ്രധാന റോഡുകളില്‍ പലയിടത്തും വെളളം കയറി ഗതാഗതം തടസത്തിലായി. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉടുപ്പി, ഉത്തരകന്നഡ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55…
Read Moreപോലീസ് ചമഞ്ഞ് മലയാളി യുവാവിൽ നിന്നും തട്ടിയത് 15 ലക്ഷം രൂപ : നടന്നത് സിനിമ സ്റ്റൈൽ തട്ടിപ്പ്
ബംഗളുരു : നഗരത്തിൽ വ്യാപാരത്തിനെത്തിയ മലയാളി യുവാവിനെ പോലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മട്ടന്നൂർ സ്വദേശി ഷംനാസ് അഹമ്മദ് ആണ് കവർച്ചയ്ക്ക് ഇരയായത്. ബേക്കറി ആരംഭിക്കാനുള്ള പണവുമായാണ് ഷംനാസ് കഴിഞ്ഞ ദിവസം നഗരത്തിലെത്തിയത്. എന്നാൽ അനുയോജ്യമായ ഇടം ലഭിക്കാത്തതോടെ ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിലെത്തിയ സംഘം പോലീസ് ആണെന്ന വ്യാജേനെയാണ് ബസ് തടഞ്ഞു നിർത്തിയത്. ഷംനാസ് ലഹരി വില്പനക്കാരനാണ് എന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റി നൈസ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പണം തട്ടിയെടുത്തതായി പരാതിയില്ല…
Read Moreആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടം സിനിമ കാണാന്‍ പോയപ്പോള്‍; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്‌കാരം. വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍…
Read More