നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മുൻകരുതൽ: പബ്, റസ്റ്റോറൻ്റ് പരിശോധന ശക്തമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ നഗരത്തിൽ ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി മയക്കുമരുന്ന് വിതരണക്കേസിലെ പ്രതികളെയും സംശയാസ്പദമായ വ്യക്തികളെയും റൗഡികളെയും ചോദ്യം ചെയ്തു. പബ്ബുകൾ, വൈൻ സ്റ്റോറുകൾ, ബാറുകൾ & റെസ്റ്റോറൻ്റുകൾ, പ്രാദേശിക ധാബകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ സന്ദർശിക്കുന്നുമുണ്ട്. നവംബർ 29, 30 തീയതികളിൽ നഗരത്തിലെ എല്ലാ ഡിവിഷനുകളിലെയും പോലീസ് സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തി ജാഗ്രത പുലർത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.ദയാനന്ദ് പറഞ്ഞു.

Read More

വനത്തിൽ മാൻ വേട്ട നടത്തിയ രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

ബെംഗളൂരു : വനത്തിൽനിന്ന് മാനിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. കുശാൽനഗറിലെ വനമേഖലയിൽ നായാട്ട് നടത്തിയ സിദ്ധാപുര സ്വദേശിയായ സുനിൽ (34), നാപോക്ക് സ്വദേശി കെ.ഡി. മുത്തണ്ണ (59) എന്നിവരാണ് പിടിയിലായത്. നാപോക് സ്വദേശി എ.എൻ. ശ്യാമാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മൂവരും ചേർന്ന് രണ്ട് മാനുകളെ കൊന്നുവെന്നാണ് കേസ്. തുടർന്ന് മാംസം പങ്കിട്ട് ശരീരാവശിഷ്ടങ്ങൾ കുഴിച്ചു മൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.  

Read More

സൈറ്റുകൾ ബിനാമിപേരുകളിൽ; മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് എതിരെ തെളിവുണ്ടെന്ന് ഇ.ഡി.

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു നഗരവികസന അതോറിറ്റി (മുഡ) 14 സൈറ്റുകൾ അനുവദിച്ചതിൽ പല ക്രമക്കേടുകളും നടന്നതായി തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതുകൂടാതെ മുഡ അനധികൃതമായി 700 കോടിയിലേറെ രൂപ വിലമതിക്കുന്ന 1095 സൈറ്റുകൾ ബിനാമിപേരുകളിലും മറ്റ് നിയമവിരുദ്ധ ഇടപാടുകളിലും അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇ.ഡി. കണ്ടെത്തി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് പാർവതിക്ക് ഭൂമികൈമാറിയത്.ഓഫീസ് നടപടിക്രമങ്ങളുടെ ലംഘനം, വ്യാജ ഒപ്പുകൾ, സ്വാധീനംചെലുത്തൽ തുടങ്ങിയവയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പേഴ്‌സണൽ അസിസ്റ്റന്റ് എസ്.ജി. ദിനേശ്കുമാർ ഭൂമികൈമാറ്റത്തിൽ അനാവശ്യ സ്വാധീനംചെലുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.…

Read More

സ്‌കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറ്റാന്‍ സാധ്യത

ബെംഗളൂരു: നിര്‍ദിഷ്ട സ്‌കൈഡെക്കിന്റെ സ്ഥാനം ഹെമിഗേപുരിയില്‍ നിന്നു മാറ്റിയേക്കുമെന്ന് സൂചന. പദ്ധതിക്കായി ഹെമിഗേപുരിയില്‍ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുളള 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Read More

സഹപാഠി 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തു: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരൂ : രാജാജി നഗറിൽ ബികോം വിദ്യാർഥിനി ജീവനൊടുക്കിയത് നിക്ഷേപത്തട്ടിപ്പിന് ഇരയായതിനെത്തുടർന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസമാണ് ബി.കോം വിദ്യാർഥിനിയായ പ്രിയങ്കയെ (26) വീടിന്റെ ബാൽക്കണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയങ്ക നിക്ഷേപ തട്ടിപ്പിനിരയായതായി കണ്ടെത്തിയത്. കൂടുതൽതുക വാഗ്ദാനംചെയ്ത് സഹപാഠിയും സുഹൃത്തുമായ ദിഗന്ത് 15 ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങൾ പ്രിയങ്കയിൽ നിന്ന് തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി.  

Read More

എൻജിനിയറിങ് സീറ്റ് തട്ടിപ്പ്: കർണാടക പരീക്ഷാ അതോറിറ്റി ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് സീറ്റ് തട്ടിപ്പ് കേസിൽ കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.) ഉദ്യോഗസ്ഥനുൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എൻജിനിയറിങ് കോളേജുകളിലെ ജീവനക്കാരും ഇടനിലക്കാരുമാണ് അറസ്റ്റിലായ മറ്റുള്ളവർ. വിവിധ എൻജിനിയറിങ് കോളേജുകളിൽ 2024-25 വർഷത്തേക്കുള്ള കോഴ്‌സുകളിലെ സീറ്റുകളാണ് ബ്ലോക്ക് ചെയ്തത്. നവംബർ 13-നാണ് സീറ്റ് ബ്ലോക്ക് ചെയ്യുന്ന കാര്യം അറിഞ്ഞത്. ഇതേത്തുടർന്ന് കെ.ഇ.എ. അധികൃതർ മല്ലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൂന്ന് സ്വകാര്യ എൻജിനിയറിങ് കോളേജുകളുടെ മാനേജ്‌മെന്റുകളെ ചോദ്യംചെയ്ത് തെളിവുശേഖരിച്ചെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്റ്റഡിയിൽ…

Read More

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിക്ക് കൃഷിചെയ്യാൻ പരോൾ അനുവദിച്ച് ഹൈക്കോടതി

ബെംഗളൂരൂ : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്ക് പിതാവിന്റെ ഭൂമിയിൽ കൃഷിചെയ്യാൻ മൂന്നുമാസത്തെ പരോൾ. ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി രാമനഗര ജില്ലയിലെ സിദ്ധേവരഹള്ളിയിലെ ചന്ദ്രയ്ക്കാണ് (36) കർണാടക ഹൈക്കോടതി പരോൾ അനുവദിച്ചത്. 11 വർഷമായി ജയിലിൽ കഴിയുന്ന ഇയാൾ തന്റെ കുടുംബഭൂമിയിലെ കൃഷിക്ക് മേൽനോട്ടം വഹിക്കാൻ പരോളിനായി നേരത്തേ ജയിൽ സൂപ്രണ്ടിന് അപേക്ഷനൽകിയിരുന്നു. കൃഷിജോലിക്കായി പിതാവിന് മറ്റ് ആൺമക്കളില്ലെന്നും അതിനാൽ പരോൾ നൽകണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ, അപേക്ഷ ജയിൽസൂപ്രണ്ട് തള്ളി. തുടർന്നാണ് ചന്ദ്ര അനൂകൂലവിധി സമ്പാദിച്ചത്.

Read More

വയനാട്ടിൽ വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്‌

വയനാട് പൂക്കോട് വിനോദ യാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു. കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അപകടം. വിനോദയാത്രയ്ക്ക് എത്തിയ കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. 45 വിദ്യാർഥികളും ഒമ്പത് അധ്യാപകരും ഒരു കുക്കുമടക്കം 57 പേരാണ് ബസി ലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സും വൈത്തിരി പൊലീസും ഹൈവേ പൊലീസും ചേർന്ന്…

Read More

ക്രിസ്മസ് – പുതുവർഷ യാത്ര: സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി

ബെംഗളൂരു: ക്രിസ്മസ് പതിവ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നിട്ടും സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി. ശബരിമല സീസണായതിനാല്‍ സംസ്ഥാനന്തര പെര്‍മിറ്റുളള ബസുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം. 20 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലേക്കുളള ബസുകളിലെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വടക്കന്‍ കേരളത്തിലെക്കുളള ചില പകല്‍ സര്‍വീസുകളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ബാക്കിയുളളത്. സ്വകാര്യ ബസുകളില്‍ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ടെങ്കിലും രണ്ടിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുനന്നത്. കര്‍ണാടക ആര്‍.ടി.സി. ആദ്യം പ്രഖ്യാപിച്ച 12 സ്‌പെഷല്‍ ബസുകളിലെയും ടിക്കറ്റുകള്‍ ഭൂരിഭാഗവും തീര്‍ന്നു. കൂടുതല്‍ സ്‌പെഷല്‍ ബസുകളിലെക്കുളള…

Read More

സിനിമകളുടെ പൂരം പണി മുതല്‍ ബോഗയ്ന്‍വില്ല വരെ; ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ അറിയാൻ വായിക്കാം

2024 അവസാനിക്കുമ്പോള്‍ നിരവധി മലയാളം ചിത്രങ്ങളാണ് ഡിസംബര്‍ ആദ്യവാരം ഒടിടിയില്‍ റിലീസിനെത്തുന്നത്. ബോഗയ്ന്‍വില്ല, പണി, ഐ ആം കാതലന്‍, മുറ, പല്ലൊട്ടി 90’s കിഡ്‌സ്‌, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 തുടങ്ങിയവയാണ് ഈ ഡിസംബറില്‍ ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍. 1. ബോഗയ്ന്‍വില്ല സമാധാനപരമായ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. എന്നാൽ എട്ട് വർഷം മുമ്പ് നടന്ന ഒരു സംഭവം ആ കുടുംബത്തെ തളർത്തി. ആ അപകടത്തിന്‍റെ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന്‍റെ യാത്രയാണ് ചിത്രപശ്ചാത്തലം. കുഞ്ചാക്കോ…

Read More
Click Here to Follow Us