പണി വരുന്നുണ്ട്; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കുമെന്ന് എൻഎച്ച്എഐ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കുമെന്ന് സാധ്യത നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ 711 കോടി രൂപ ചെലവിലാണ് അധിക ടോൾ പ്ലാസകൾ നിർമിക്കുക. നിലവിൽ മൈസൂരു മണിപ്പാൽ ഹോസ്പിറ്റൽ-ഔട്ടർ റിംഗ് റോഡ് ജംഗ്ഷനു സമീപത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ശ്രീരംഗപട്ടണം, മാണ്ഡ്യ, മദ്ദൂർ, ചന്നപട്ടണ, രാമനഗര, ബിഡദി എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്ക് സമീപം വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനും ഗതാഗതക്കുരുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബെംഗളൂരു-മൈസൂരു ഹൈവേയിൽ നിലവിൽ 28 എൻട്രി, എക്സിറ്റ്…

Read More

സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയാൻ ‘ഡ്രഗ് ഫ്രീ കർണാടക’ ആപ്പുമായി പോലീസ്; വിശദാംശങ്ങൾ

ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക’എന്ന മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം. പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം. നൽകുന്ന ഓരോ വിവരങ്ങളും ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും. അതേസമയം വിവരങ്ങള്‍…

Read More

നടൻ കാളിദാസ് ജയറാം വിവാഹിതനായി

തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 നുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. പീച്ച് സ്റ്റൈലിൽ ഗോൾഡൻ വർക്കുകൾ വരുന്ന സാരിയിൽ അതീവ സുന്ദരിയായാണ് തരിണി ഗുരുവായൂരിലെത്തിയത്. ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടും പഞ്ചകച്ചം സ്റ്റൈലിൽ ധരിച്ചാണ് കാളിദാസ് എത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും…

Read More

ശബരിമലയിൽ തീർഥാടക പ്രവാഹം; ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

പത്തനംതിട്ട: മണ്ഡലകാലം പകുതി പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ. ഇതിൽ 17,425 പേർ സ്പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്. ഇന്നലെയും തീർഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേർ ദർശനം നടത്തി. 9960 പേരാണ് സ്പോട് ബുക്കിങിലൂടെ എത്തിയത്. പുലർച്ചെ 3 മുതൽ 9 വരെയുള്ള സമയത്തിനിടെ…

Read More

നവീന്‍ബാബുവിന്റെ മരണം; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടത്താന്‍ രക്തബന്ധുക്കള്‍ ആരും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും…

Read More

ഗൂഗിൾമാപ്പ് ചതിച്ചു: കർണാടക വനത്തിൽ കുടുങ്ങിയ കൂടുംബത്തിനെ രക്ഷപ്പെടുത്തി പോലീസ്

ബെംഗളൂരു : ഗൂഗിൾമാപ്പ് നോക്കി വന്ന മധ്യപ്രദേശിൽനിന്നുള്ള കുടുംബം കർണാടകത്തിൽ വനത്തിൽ കുടുങ്ങി. ബെലഗാവി ജില്ലയിലെ ഖാനാപുരിനു സമീപത്ത് കുടുങ്ങിയ കുടുംബത്തെ വ്യാഴാഴ്ച പോലീസ് രക്ഷപ്പെടുത്തി. ഉജ്ജയിനിൽനിന്ന് ഗോവയിലേക്ക് കാറിൽ പോവുകയായിരുന്ന രാജ്ദാസ് രഞ്ജിത്ദാസും കുടുംബവുമാണ് ബുധനാഴ്ച വനത്തിലകപ്പെട്ടത്. രഞ്ജിത്ത്ദാസിന്റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് കാറിലുണ്ടായിരുന്നത്. വന്യമൃഗങ്ങളുള്ള വനത്തിൽ ഒരു രാത്രി കാറിൽ ചെലവഴിച്ച ഇവരെ പിറ്റേദിവസം രാവിലെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഗൂഗിൾമാപ്പ് നോക്കിയായിരുന്നു സഞ്ചാരം. ബെലഗാവി ജില്ലയിലെ ഭീംഗഡ് വന്യജീവിസങ്കേതത്തിലെത്തിയശേഷം ഗോവയിലേക്ക് ഗൂഗിൾമാപ്പ് കാണിച്ച വഴിയിലേക്ക് തിരിഞ്ഞു. സാധാരണപോകുന്ന വഴിയെക്കാൾ 25 കിലോമീറ്റർ…

Read More

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി: 50 ശതമാനം വിദ്യാർഥികൾ വേണമെന്നനിബന്ധനയിൽ ഇളവുവരുത്തി

Tamil Nadu Excessive fees collage selection

ബെംഗളൂരു : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി ലഭിക്കാൻ 50 ശതമാനം വിദ്യാർഥികൾ ആ സ്ഥാപനം നടത്തുന്ന ന്യൂനപക്ഷവിഭാഗത്തിൽ നിന്നാകണമെന്ന വ്യവസ്ഥയൊഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തരുമാനം. ചെറുതാകയാൽ അവരുടെ സ്ഥാപനങ്ങളിൽ ആ മതത്തിലെ 50 ശതമാനം വിദ്യാർഥികൾവേണമെന്ന നിബന്ധന പാലിക്കാൻ പ്രയാസമാണെന്നും അതിനാലാണ് ഇളവനുവദിക്കുന്നതെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ മൂന്നിൽ രണ്ടുഭാഗം അതത് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നാവണമെന്ന വ്യവസ്ഥ നടപ്പാക്കാനും തീരുമാനിച്ചു. കർണാടക എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് (ടേംസ് ആൻഡ് കണ്ടീഷൻസ് ഫോർ ഗ്രാന്റിങ് റെകഗ്‌നിഷൻ ടു മൈനോറിറ്റി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്-കോളേജ് എജുക്കേഷൻ)…

Read More

മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ പറ്റില്ല; ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീമിന് വിറ്റതിനെതിരെ പ്രതിഷേധം

ലഖ്‌നൗ: ഹൗസിങ് സൊസൈറ്റിയിലെ വീട് മുസ്ലീം ഡോക്ടര്‍ക്ക് വിറ്റതിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ പ്രതിഷേധം. മൊറാദബാദിലെ ടിഡിഐ ഹൗസിങ് സൊസൈറ്റിയിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡോ. അശോക് ബജാജ് എന്നയാള്‍ തന്റെ വീട് ഡോ. ഇക്ര ചൗധരിക്ക് വില്‍പ്പന നടത്തിയെന്ന് അറിഞ്ഞതോടെയാണ് ഹൗസിങ് കോളനിയിലെ ആളുകള്‍ എതിര്‍പ്പുമായി എത്തിയത്. ഡോക്ടര്‍ അശോക് ‘വീട് തിരികെ എടുക്കുക’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ‘ഇതൊരു ഹിന്ദു സമൂഹമാണ്. ഇവിടെ നാന്നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആരും ഇവിടെതാമസിക്കാന്‍ ഞങ്ങള്‍…

Read More

ചിക്കമഗളൂരുവിൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി

ബെംഗളൂരു : ചിക്കമഗളൂരു ഗിരിമേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഡിസംബർ 11 മുതൽ 15 വരെ ഗിരിമേഖല സന്ദർശിക്കുന്നത് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീ ഈനാം ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗയിലേക്കുള്ള സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാനാണിത്ഇതിനകം താമസസൗകര്യങ്ങൾ ബുക്കുചെയ്ത സഞ്ചാരികൾ, പ്രദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ, ഉടമകൾ, ദത്ത ഭക്തർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

Read More

പുഷ്പ 2 പ്രദർശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകുമെന്ന് അറിയിച്ച് അല്ലു അർജുൻ

പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ബുധനാഴ്ച രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചു. എക്സിലൂടെയായിരുന്നു അല്ലു അർജുന്റെ പ്രതികരണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അല്ലു അർജുൻ വിഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന്…

Read More
Click Here to Follow Us