വാടകക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം: അപ്പാർട്‌മെൻ്റ് ഉടമയുടെ മകനെതിരെ കേസ്

ബെംഗളൂരു: സഞ്ജയ് നഗർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ അപ്പാർട്ട്‌മെൻ്റിൽ മദ്യപിച്ചെത്തിയ യുവാവ് യുവതിയെ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോപണം. പശ്ചിമ ബംഗാൾ സ്വദേശിനിയായ 26 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പാർട്ട്‌മെൻ്റ് ഉടമയുടെ മകൻ മഞ്ജുനാഥ് ഗൗഡയ്‌ക്കെതിരെ കേസെടുത്തു. പ്രതിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെൻ്റിൻ്റെ മൂന്നാം നിലയിലാണ് പരാതിക്കാരി താമസിച്ചിരുന്നത്. ഡിസംബർ മൂന്നിന് രാത്രി 10.30ഓടെ ഗേറ്റിലുണ്ടായിരുന്ന പ്രതി മഞ്ജുനാഥ് ഗൗഡ പാഴ്‌സൽ എടുക്കാൻ ഗേറ്റിലെത്തിയപ്പോൾ യുവതിയെ അസഭ്യം പറയുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നതിനാൽ ഇയാൾക്കായി പാഴ്‌സൽ ലഭിച്ച യുവതി മടങ്ങാൻ ശ്രമിച്ചു. ഈ…

Read More

സുവർണസൗധയിൽ 45 ലക്ഷം രൂപ ചെലവിൽ സ്പീക്കറുടെ കസേര സ്ഥാപിച്ചു

ബെംഗളൂരു: സുവർണസൗധയിലെ നിയമസഭാ ഹാളിൽ പുതിയ സ്പീക്കറുടെ കസേര സ്ഥാപിച്ചു. 45 ലക്ഷം രൂപയിൽ നിർമിതമായ പീഠമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.   ബംഗളൂരു മെത്തഡിസ്റ്റ് പള്ളിയിലെ സ്പീക്കറുടെ കസേരയുടെ മാതൃകയിലാണ് സുവർണസൗധയിൽ സ്പീക്കറുടെ കസേര ഒരുക്കിയിരിക്കുന്നത്. റോസ് വുഡ് കൊണ്ടാണ് പീഠം നിർമ്മിച്ചിരിക്കുന്നത്. ഈ ആഡംബര കസേരയ്ക്ക് 45 ലക്ഷം രൂപയാണ് ചെലവ്. നേരത്തെ, സാധാരണ മരം കൊണ്ടാണ് പീഠം തയ്യാറാക്കിയിരുന്നത്.

Read More

തിരക്ക് കുറക്കാൻ പുതിയ വഴികൾ; ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് എക്സ്പ്രസ് വേ പദ്ധതിയുമായി ബിബിഎംപി. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കനകപുരയിലേക്കും റോഡ് കണക്റ്റിവിറ്റി നൽകുന്നതാണ് പുതിയ പദ്ധതി. നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് കനകപുര റോഡെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെട്രോ റെയിൽ ഇതുവഴി കടന്നുപോകുന്നതിനാൽ ഗ്രേഡ് സെപ്പറേറ്റർ നിർമിക്കാൻ പ്രയാസമാണ്. ഇക്കാരണത്താൽ, ബദൽ ക്രമീകരണം നടത്തേണ്ടത്…

Read More

വിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40ലധികം വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ സോയിഡ താലൂക്കിലെ ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂൾ ബസ് മറിഞ്ഞ് 40 ലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞാതെന്നാണ് റിപ്പോർട്ടുകൾ 50 ലതികം വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാർഥികൾ താമസിച്ചിരുന്നത്. രാവിലെ വാട്ടർ സ്‌പോർട്‌സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഉടൻ നാട്ടുകാർ ചേർന്ന് ബസിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെടുത്തു. പിന്നീട് രണ്ട് ആംബുലൻസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ…

Read More

നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി വയോധികൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ കുമ്പളങ്ങി സ്വദേശിയായ വയോധികൻ മരിച്ചു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. കുമ്പളങ്ങിയിലെ മുൻ പഞ്ചായത്തംഗമായിരുന്നു. ഭാര്യ: ആലീസ്. മകൾ: അശ്വനി. മരുമകൻ: രഞ്ജിത് മാക്സി (ഡെൽ ടെക്നോളജീസ്). സംസ്കാരം തിങ്കളാഴ്ച 2 ന് സെയ്ന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.

Read More

മൈസൂരു-ബെംഗളൂരു പാത; വിവിധഭാഗങ്ങളിലെ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കൂടുതൽ സർവീസ് റോഡുകൾ വരുന്നു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു പാതയിൽ കൂടുതൽ വികസനപ്രവൃത്തികൾ വരുന്നു. കൂടുതൽ സർവീസ് റോഡുകൾ നിർമിക്കാനാണ് പദ്ധതി. വിവിധഭാഗങ്ങളിൽ പാതയിലേക്ക് കടന്നുവരാനും ഇറങ്ങാനും കഴിയുന്നതിനാണിത്. പാതയിലൂടെ വരുന്നവർക്ക് മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള വിവിധ പട്ടണങ്ങളിലേക്ക് കടന്നുവരാൻ ഇത് വഴിയൊരുക്കും. ഇതിനായി സർവീസ് റോഡുകൾ നിർമിക്കണമെന്ന് നാട്ടുകാർ കുറേക്കാലമായി ആവശ്യമുയർത്തി വരുന്നതായിരുന്നു. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ തുടങ്ങിയതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഏഴുമീറ്റർ വീതിയിലുള്ള റോഡുകളാണ് നിർമിക്കുക. റോഡുമായി ബന്ധിപ്പിച്ച് ടോൾ ബൂത്തുകളുമുണ്ടാകും. മൈസൂരുവിൽ പാതയാരംഭിക്കുന്ന മണിപ്പാൽ ആശുപത്രി ജങ്ഷനിൽ മേൽപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.

Read More

ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങൾ: അന്വേഷണം ആരംഭിച്ച് ലോകായുക്ത

ബെംഗളൂരു : ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളെപ്പറ്റി ലോകായുക്ത അന്വേഷണം തുടങ്ങി. മരണങ്ങളിൽ ലോകായുക്ത സ്വമേധയാ കേസെടുത്തിരുന്നു. ലോകായുക്ത എസ്.പി. എസ്. സിദ്ധരാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണ സംഘം ആശുപത്രിയിലെ പ്രസവ വാർഡിലും തീവ്രപരിചരണ വിഭാഗത്തിലും മരുന്നുകൾ സംഭരിച്ചുവെക്കുന്നിടത്തും പരിശോധന നടത്തി. ഏതാനും രേഖകൾ ശേഖരിച്ചു. ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച അഞ്ച് സ്ത്രീകളാണ് മരിച്ചത്. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നൽകിയ ഐ.വി. ഫ്ലൂയിഡാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്ത ഐ.വി.ഫ്ലൂയിഡാണിതെന്ന് പറയുന്നു. ഇത് ആശുപത്രിയിൽ വിതരണം ചെയ്ത പശ്ചിമബംഗാൾ ആസ്ഥാനമായ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.…

Read More

ബെലഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : സംസ്ഥാന നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് ബെലഗാവിയിലെ സുവർണ വിധാൻസൗധയിൽ തിങ്കളാഴ്ച തുടക്കമാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിയിടപാട് കേസും വഖഫ് ബോർഡ് ഭൂമിയേറ്റെടുക്കുന്നതിലെ പ്രതിഷേധവും ബല്ലാരി ജില്ലാ ആശുപത്രിയിലെ മാതൃമരണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. ഈ വിഷയങ്ങൾ സഭയിലുന്നയിക്കാനൊരുങ്ങിയാണ് ബി.ജെ.പി.യും ജെ.ഡി.എസുമെത്തുന്നതെന്നാണ് സൂചന. പ്രധാനപ്പെട്ട അഞ്ചു ബില്ലുകൾ ഇത്തവണ സഭയിലെത്തും. കർണാടക യൂണിവേഴ്‌സിറ്റി അമെൻഡ്‌മെന്റ് ബിൽ, ബസവന ബാഗെവാഡി ഡിവലപ്‌മെന്റ് അതോറിറ്റി ബിൽ, റൂറൽ ഡിവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്‌സിറ്റി അമൻഡ്‌മെന്റ് ബിൽ, കർണാടക ലേബർ വെൽഫെയർ…

Read More

മഴയിൽ വിളനാശം: നഗരത്തൽ പച്ചക്കറി വിലക്കയറ്റം, ഉപഭോക്താക്കൾ ദുരിതത്തിൽ

ബെംഗളൂരു: സംസ്ഥാനത്തുടനീളം ഫെംഗൽ ചുഴലിക്കാറ്റ് അടിച്ചതോടെ വിളനാശം സംഭവിച്ചു. ഇതോടെ പച്ചക്കറി വില കുതിച്ചുയാരാണ് കാരണമായി. കോലാർ, രാംനഗർ, ചിക്കബെല്ലാപൂർ, ബെംഗളൂരു റൂറൽ ജില്ലകളിലാണ് അകാല മഴയിൽ കൃഷിനാശമുണ്ടായത്. ഇതുമൂലം മാർക്കറ്റിലേക്ക് ആവശ്യാനുസരണം പച്ചക്കറി എത്താത്തതാണ് വില കൂടാൻ കാരണം. വെളുത്തുള്ളി കിലോയ്ക്ക് 600 രൂപയാണെങ്കിൽ ജാതിക്ക 500 രൂപ വരെയാണ് വിൽക്കുന്നത്. ബെംഗളൂരുവിലെ പഴയതും പുതുക്കിയതുമായ പച്ചക്കറി വില തക്കാളി: കിലോയ്ക്ക് 60-70, വെളുത്തുള്ളി: 550-600, ഉള്ളി: 70-80, ജാതിക്ക: 500, കടല: 180-200, മുളക്: 40-80, ഉരുളക്കിഴങ്ങ്: 50- 55 രൂപ.…

Read More

അടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിന് മദ്യംനല്‍കി വന്ധ്യംകരിച്ചു; കുടുംബാസൂത്രണ പദ്ധതിക്കെതിരെ പരാതി

അഹമ്മദാബാദ്: അടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തി. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് വന്ധ്യംകരണം നടത്തിയത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് സംഭവം. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ ഗുജറാത്ത് കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പുകള്‍ക്ക് പ്രത്യേക ടാര്‍ജറ്റും നല്‍കിയിരുന്നു. ഫാം ജോലിയുടെ മറവിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ സമീപിച്ചത്. ദിവസവും നാരങ്ങയും പേരക്കയും പറിക്കുന്നതിന് 500 രൂപ വാഗ്ദാനം ചെയ്തു. ഫാമിലേക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേനെ യുവാവിനെ സര്‍ക്കാര്‍ വാഹനത്തില്‍…

Read More
Click Here to Follow Us