ശ്രീരംഗപട്ടണ-കുശാൽനഗർ നാലുവരിപ്പാത നിർമാണം മാർച്ചോടെ ആരംഭിക്കും

ബെംഗളൂരു: ശ്രീരംഗപട്ടണ-കുശാൽനഗർ നാലുവരിപ്പാതയുടെ നിർമാണം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത അറിയിച്ചു. മടിക്കേരി ജില്ലാഭരണകൂട മന്ദിരത്തിന്റെ ഒന്നാംനിലയിൽ എം.പി.യുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് എം.പി.യുടെ പ്രഖ്യാപനം. ഹൈവേപദ്ധതിയുമായി ബന്ധപ്പെട്ട്, ഭൂമി ഏറ്റെടുക്കൽ ആരംഭിച്ച് രണ്ട് പാക്കേജുകളായാണ് പ്രവൃത്തി ആരംഭിക്കുക. ഇതിനായുള്ള പ്രാരംഭനടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ ഉടൻ തുടങ്ങും. കുടകിന്റെ സമഗ്രമായ വികസനം അനിവാര്യമാണ്. വികസനകാര്യങ്ങളിൽ പൊതുജനങ്ങളുമായുള്ള ആശയവിനിമയം പുതിയ എം.പി. ഓഫീസ് സുഗമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

പതിവ് പോലെത്തന്നെ ഈ കൊല്ലവും ക്രിസ്മസ്, പുതുവത്സരാവധി നാടെത്താൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം

ബെംഗളൂരു : ക്രിസ്മസ്, പുതുവത്സരാവധിയോടനുബന്ധിച്ച് നാടെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടി ബെംഗളൂരു മലയാളികൾ. ക്രിസ്മസിന് മുൻപുള്ള ദിവസങ്ങളിൽ തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. ക്രിസ്മസിന് മുൻപുള്ള വെള്ളിയാഴ്ചയായതിനാൽ 20-നാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം കേരള, കർണാടക ആർ.ടി.സി. ബസുകളിലും ടിക്കറ്റില്ല. അതിനാൽ, നാട്ടിലേക്കുള്ള യാത്ര പ്ലാൻചെയ്യാൻ സാധിക്കാതെ ഒട്ടേറെ മലയാളികളാണ് ആശയക്കുഴപ്പത്തിലായത്. പ്രത്യേക ബസുകളോ തീവണ്ടികളോ പ്രഖ്യാപിച്ചാൽമാത്രമേ നാട്ടിൽപോകാൻ സാധിക്കൂ എന്ന അവസ്ഥയാണ്. സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ നിരക്കിൽ നാട്ടിലേക്കുപോകാൻ സാധിക്കാത്ത ഒട്ടേറെയാളുകളാണ് പ്രത്യേക സർവീസുകൾക്ക്‌ കാത്തുനിൽക്കുന്നത്. എറണാകുളം എക്സ്പ്രസ് (12677), കന്യാകുമാരി എക്സ്പ്രസ് (16526), കൊച്ചുവേളി…

Read More

നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. നെല്ല്യാടി പുഴയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹം പൊക്കിള്‍ക്കൊടി വേർപെടുത്താത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

സുവർണ വിധാൻസൗധയ്ക്കുമുൻപിൽ പ്രതിഷേധിച്ച കർഷകർ ഡ്രൈവർമാരെ ബന്ദിയാക്കി

driver

ബെംഗളൂരു : നിയമസഭയുടെ ശീതകാലസമ്മേളനം നടക്കുന്ന ബെലഗാവി സുവർണ വിധാൻസൗധയ്ക്കുമുൻപിൽ പ്രതിഷേധിച്ച കർഷകർ ബസുകൾ തടഞ്ഞുനിർത്താൻ ഡ്രൈവർമാരുടെ കൈകെട്ടി ബന്ദിയാക്കി. പുണെ-ബെംഗളൂരു ദേശീയപാതയിലാണ് കർഷകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുയർത്തി പ്രവർത്തകർ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചു. സമരം കഴിഞ്ഞേ യാത്ര തുടരാവൂ എന്ന് നേതാക്കൾ യാത്രക്കാരോട് അഭ്യർഥിച്ചു. ഇതിനിടെ നോർത്ത് വെസ്റ്റ് കെ.ആർ.ടി.സി.യുടെ രണ്ടുബസുകൾ റോഡരികിലൂടെ മുന്നോട്ടുവന്നു. ബസുകളെ പിന്തുടർന്ന പ്രവർത്തകർ അകത്തുകയറി ഡ്രൈവർമാരുടെ കൈയിൽ ഷാൾ കെട്ടി സീറ്റിനുപുറകിലേക്ക് ബന്ദിച്ചു. ബസുകളുടെ സ്റ്റിയറിങ്ങും ഷാൾ കെട്ടി ബന്ധിച്ചു. കർഷകർ തോളിലിടുന്ന പച്ച ഷാളാണ്…

Read More

സ്കൂട്ടറിലെത്തിയ സംഘം ജഡ്ജിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു; കേസ് എടുത്ത് പോലീസ്

ബെംഗളൂരു : ജഡ്ജിയുടെ മൊബൈൽഫോൺ സ്കൂട്ടറിലെത്തിയ സംഘം തട്ടിപ്പറിച്ചു. സിവിൽ ജഡ്ജി മഹന്തേഷ് മത്താഡിന്റെ (30) ഫോണാണ് തട്ടിപ്പറിച്ചത്. ബെംഗളൂരുവിലെ ക്രെസന്റ് റോഡിൽ കഴിഞ്ഞദിവസം രാത്രി 9.40-നാണ് സംഭവം. ജഡ്ജി നടന്നുപോവുമ്പോൾ കൈയിലുള്ള ഫോൺ തട്ടിപ്പറിക്കുകയായിരുന്നു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.  

Read More

ചതിച്ച് ആശാനേ; വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകി 15 യാത്രക്കാർക്ക് ഇറങ്ങാനായില്ല

ചെന്നൈ : വന്ദേഭാരതിന്റെ വാതിലുകൾ തുറക്കാൻ വൈകിയതിനാൽ 15 യാത്രക്കാർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കുപോകുന്ന വന്ദേഭാരത് വണ്ടിയുടെ രണ്ട് കോച്ചുകളുടെ നാല് വാതിലുകളാണ് തുറക്കാൻ വൈകിയത്. സാങ്കേതികപ്പിഴവാണോയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ചെന്നൈയിൽനിന്ന് പുറപ്പെട്ട തീവണ്ടി ദിണ്ടിക്കലിൽ എത്തിയപ്പോൾ സി-4, സി-5 എ.സി.ചെയർകാറിലാണ് സംഭവം. ലോക്കോ പൈലറ്റ് ഒരു ബട്ടൺ അമർത്തിയാൽ എല്ലാ കോച്ചുകളുടെയും വാതിലുകൾ കൃത്യമായി തുറക്കേണ്ടതാണ്. തുറന്നില്ലെങ്കിൽ യാത്രക്കാർക്ക് ലോക്കോ പൈലറ്റിനോട് എമർജൻസി സ്വിച്ച് അമർത്തി സംസാരിക്കാനുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.

Read More

പുതിയ നീക്കങ്ങൾ; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടങ്ങൾ മൂന്നിലൊന്നായി കുറഞ്ഞു; പദ്ധതി കേരളത്തിലും നടപ്പാക്കാൻ നീക്കം

ബെംഗളൂരു : ആധുനിക ഗതാഗതക്രമീകരണ സംവിധാനം വന്നതോടെ മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ അപകടമരണങ്ങൾ ഗണ്യമായി കുറഞ്ഞു. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമാണ് (എ.ടി.എം.എസ്.) 119 കിലോമീറ്ററുള്ള പാതയിൽ അപകടമരണം മൂന്നിലൊന്നായി കുറച്ചതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചു. എ.ടി.എം.എസിന്റെ സാധ്യതയെപ്പറ്റി ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കേന്ദ്രമന്ത്രിയുടെ മറുപടി. പുതിയ സംവിധാനം ദേശീയപാതയിൽ നടപ്പാക്കിയതിനെത്തുടർന്ന് ഈവർഷം സെപ്റ്റംബർമുതൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അപകടങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ കുറയ്ക്കുകയാണ് എ.ടി.എം.എസിന്റ പ്രാഥമികലക്ഷ്യം. ക്യാമറ, സ്പീഡ് സെൻസർ എന്നിവയിൽനിന്ന്…

Read More

നടൻ ദർശന്റെ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപ നൽകിയ ജാമ്യഹർജിയിൽ ഉത്തരവ് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടന്നത്. തനിക്ക് ലഭിച്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ദർശന്റെ ആവശ്യം. കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ഒന്നിലധികം തെളിവുകളും കുറ്റകൃത്യത്തിൻ്റെ ഗൗരവവും ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) പി.പ്രസന്ന കുമാർ ദർശൻ്റെ ജാമ്യത്തിനെതിരെ വാദിച്ചു. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ദർശൻ്റെ ഷൂസിലും വസ്ത്രങ്ങളിലും…

Read More

കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു – ചെന്നൈ അതിവേഗപാതയിൽ കർണാടകത്തിൽ വരുന്ന 71 കിലോമീറ്റർ ഭാഗം തുറന്നു കൊടുത്തു

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു – ചെന്നൈ അതിവേഗപാതയിൽ കർണാടകത്തിൽ വരുന്ന 71 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ആന്ധ്രാപ്രദേശിലൂടെയും തമിഴ്‌നാട്ടിലൂടെയുമുള്ള പാതയുടെ ഭാഗങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. 2025 ഓഗസ്റ്റോടെ ഈ ഭാഗത്തെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 71 കിലോമീറ്റർ പൂർത്തിയായ ഭാഗം പ്രദേശവാസികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിവേഗപാതയിലൂടെ വെറുതേ യാത്ര ചെയ്ത് മടങ്ങുന്നവരും നിരവധിയാണ്. ഹൊസ്‌കോട്ടെയ്ക്ക് സമീപത്തെ ജിന്നഗെരെ ക്രോസിലുള്ള ക്ഷേത്രം പാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു. പിന്നീട് ക്ഷേത്രം മാറ്റിസ്ഥാപിച്ചെന്നും പാതയിലെ ചെറിയ ചില പണികൾ ഒഴിച്ചാൽ ബാക്കിയെല്ലാം പൂർത്തിയാക്കി…

Read More

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

sm krishna

ബെ​ഗളൂരു: മുൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു. മഹാരാഷ്ട്ര ഗവർണർ(2004-2008) കർണാടക മുൻ മുഖ്യമന്ത്രി(1999-2004) മൂന്നു തവണ ലോക്സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി…

Read More
Click Here to Follow Us