ദിലീപിനെതിരായ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ആസിഫലി , ബാല , ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2013 ൽ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. കേസിൽ ദിലീപിനെതിരെ ബലാത്സംഗ കേസ്ആ മാത്രമായിരുന്നു ആദ്യം ചുമത്തിയിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ…

Read More

വനിത യാത്രക്കാർക്ക് സുരക്ഷ: വനിതകൾക്ക് മാത്രം സേവനം നൽകാൻ ഊബർ ബൈക്ക് ടാക്സി സർവീസിൽ ഇനി വനിത റൈഡർമാർ 

ബംഗളുരു : സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കൂടിയതോടെ ഊബർ ബൈക്ക് ടാക്സി സർവീസിൽ വനിത റൈഡർമാരെ നിയോഗിച്ചു. വനിത യാത്രക്കാർക്ക് സുരക്ഷ യാത്ര ഉറപ്പിക്കാൻ വേണ്ടിയാണ് ഇവരുടെ സർവീസ്. വനിത യാത്രക്കാർക്ക് മാത്രമാണ് ഇവരുടെ സേവനം ലഭിക്കുക. യാത്ര സംബന്ധിച്ച് ഉള്ള വിവരങ്ങൾ 5 പേരുമായി പങ്കുവെക്കാനും സൗകര്യമുണ്ട്. കസ്റ്റമർ കെയർ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ മൊബൈൽ നമ്പർ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും പാതി വഴിയിൽ ഇറക്കി വിടുന്നത്, റൂട്ടുമാറ്റി ബൈക്ക് ഓടിക്കുന്നത് ഉൾപ്പെടെ ഉള്ളവ ഉണ്ടാകില്ലന്നും…

Read More

ബസിന് 6000 വിമാനത്തിന് 17000: ക്രിസ്മസ് പുതുവർഷ യാത്രനിരക്ക് കണ്ട് കണ്ണ് തള്ളി മലയാളികൾ

ബംഗളുരു : ക്രിസ്മസ് പുതുവർഷ അവധിക്ക് ബംഗളുരുവിൽ നിന്നുള്ള സ്വകാര്യ ബസ്, വിമാന സർവീസുകൾക്ക് ഉള്ള ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്ന് ഇരട്ടി വരെയാണ് ഉയർത്തിയത്. 20ന് എ സി സ്ലീപ്പർ ബസിൽ എറണാകുളത്തേക്കുള്ള നിരക്ക് 5500-6000 വരെയും ആയി. കോട്ടയത്തേക്ക് 3700-4000 രൂപയും തിരുവനന്തപുരത്തേക്ക് 400-4700 രൂപയുമാണ്. കോഴിക്കോട്ടേക്ക് 2200-2700 രൂപയും കണ്ണൂരിലേക്ക് 2000-2500 രൂപയുമാണ് നിരക്ക്. ബംഗളുരുവിൽ നിന്നുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഉള്ള വിമാന ടിക്കറ്റ് നിരക്ക് 16000-17000…

Read More

നഗരത്തിൽ പെയ്ത മിതമായ മഴയിൽ പോലും പതിവ്പോലെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക്: വഴിയിൽ പെട്ട് യാത്രക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി.   ടിൻ ഫാക്ടറിക്ക് സമീപമുള്ള ഓൾഡ് മദ്രാസ് റോഡ്, ടൗൺ ഹാളിന് സമീപം, എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓസ്റ്റിൻ ടൗണിലെ മദർ തെരേസ റോഡിൽ പൊട്ടി മരം വീണത് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി. അടുത്ത കുറച്ച് ദിവസങ്ങളിൽ, ബെംഗളൂരുവിലും തീരദേശ…

Read More

ശക്തി കൂടിയ ന്യൂനമര്‍ദ്ദം; കേരളത്തിൽ ഇന്നും തീവ്രവും ശക്തവുമായ മഴ; ഇന്ന് തെക്കന്‍ ജില്ലകളില്‍, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സംസ്ഥാനത്തിന്റെ വക 100 വീടുനിർമാണത്തിനെതിരേ ബി ജെ പി

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 100 വീട് വെച്ചുകൊടുക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയെ വീണ്ടും വിമർശിച്ച് ബി.ജെ.പി. രാഹുലിനെയും പ്രിയങ്കയെയും പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമമാണിതെന്നാണ് ആരോപണം. സിദ്ധരാമയ്യ കർണാടകത്തിലെ ജനങ്ങൾക്കുവേണ്ടിയാണോ അതോ ഗാന്ധികുടുംബത്തിനുവേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചോദിച്ചു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളസർക്കാർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വീടുനിർമിക്കാനും അതിനുവേണ്ടി സ്ഥലംവാങ്ങാനും തയ്യാറാണെന്ന് കത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി. പ്രതിഷേധം കടുപ്പിച്ചത്. സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ ബി.ജെ.പി. വിമർശനമുയർത്തിയിരുന്നു.…

Read More

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ശിവമോഗയിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു, ശിവമോഗ ജില്ലയിലെ തീർഥഹള്ളിക്ക് സമീപം ബെറ്റ ബസവാനി വനമേഖലയ്ക്കു സമീപം താമസിക്കുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.  

Read More

പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുത്തു; പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ അമിത രക്തസ്രാവത്തിൽ കുട്ടി മരിച്ചു

തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച തങ്ങൾ ആശുപത്രിയിൽ പോയിരുന്നെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല എന്നാണ് ഗുല്ലി അറിയിക്കുന്നത്. തുടർന്ന് തിരികെ വീട്ടിൽ തന്നെ എത്തി. ശേഷം പ്രസവവേദന വന്നപ്പോൾ സ്വന്തമായി പ്രസവം എടുക്കുകയായിരുന്നു. എന്നാൽ പൊക്കിൾകൊടി അറുത്ത് മാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. പ്രസവത്തിന് രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഈ…

Read More

റെയ്ഡിൽ 49 കോടിയുടെ അനധികൃത സ്വത്ത് കണ്ടെടുത്ത് ലോകായുക്ത

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ആറു ജില്ലകളിൽ സർക്കാരുദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത നടത്തിയ റെയ്ഡിൽ 48.55 കോടി രൂപയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ഗദഗ്, റായ്ചൂരു, കലബുറഗി, ചിത്രദുർഗ എന്നീ ജില്ലകളിലായി 50-ലേറെ ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചന്നപട്ടണ പോലീസ് ട്രെയിനിങ് സ്കൂൾ ഡിവൈ.എസ്.പി. നഞ്ചുണ്ടയ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇകേഷ് ബാബു, ബെസ്‌കോം സൂപ്രണ്ട് എൻജിനീയർ ലോകേഷ് ബാബു, ബെംഗളൂരു റൂറൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. സുനിൽ…

Read More

ശുദ്ധീകരിച്ച വെള്ളം പീനിയ വ്യവസായ മേഖലയിൽ എത്തിക്കാൻ പദ്ധതി; ബി.ഡബ്ല്യു.എസ്.എസ്.ബി.

ബെംഗളൂരു : പീനിയ വ്യവസായ മേഖലയിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കാനുള്ള പദ്ധതി നിർദേശിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സുവിജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.). കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്കായി ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതാണ് പദ്ധതി. 27.5 കോടി രൂപയുടെ പദ്ധതി ബെംഗളൂരു ജലവിതരണ ബോർഡിന്റെ അനുമതി നേടിയശേഷം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. പദ്ധതി പ്രകാരം ബെംഗളൂരു ജല അതോറിറ്റി ദിവസേന 40 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച വെള്ളം വിതരണംചെയ്യും. നാഗസാന്ദ്രയിൽ ദൊഡ്ഡബിദരക്കല്ലു തടാകത്തിന് സമീപത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. പീനിയ വ്യവസായ മേഖലയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് ശുദ്ധീകരണ പ്ലാന്റ്.…

Read More
Click Here to Follow Us