ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും ജീവിതത്തിൽ ഒരുമിക്കുന്നു. വിവാഹം ഡിസംബറില്‍ നടത്തുമെന്ന് യുവരാജിന്‍െറ അമ്മ ശബ്നം സിങ് അറിയിച്ചു .യുവിയുടെ ജന്മദിനമായ ഡിസംബര്‍ 12ന് മുമ്പാകും വിവാഹം. പഞ്ചാബി ശൈലിയിലുള്ള വിവാഹം ഡല്‍ഹിയിലാണ് നടത്തുക.സിഖ് – ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. ഡൽഹി, ചണ്ഡീഗർ എന്നിവിടങ്ങളിലായി ആയിരിക്കും വിവാഹ പരിപാടികൾ നടത്തുന്നത്.ബില്ല, ബോഡിഗാര്‍ഡ് തുടങ്ങിയ സിനിമകളിലഭിനയിച്ച ഹെയ്സല്‍ കീച്ച് ഇംഗ്ളണ്ടിലാണ് ജനിച്ചത്.ബിഗ്ഗ് ബോസ് സീസൺ 7 നിലും കീച്ച് പങ്കെടുത്തിട്ടുണ്ട്.
Read MoreAuthor: ജാന്‍വി
സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് കൊച്ചിയിൽ ഇന്ന് തുടക്കം;മമ്മൂട്ടി ഉൽഘാടനം
കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് കൊച്ചിയിൽ തുടക്കം.മമ്മൂട്ടി ഉൽഘാടനം നിർവഹിച്ചു.ജയറാം നയിക്കുന്ന കേരളം റോയൽസും ടോളിവുഡ് തൻഡേർസും തമ്മിലാണ് ആദ്യത്തെ മത്സരം. ലീഗ് കളികൾ പ്രധാനമായും മൂന്ന് വിഭാഗമായാണ്,മെൻസ് ഡബിൾസ് ,മിക്സഡ് ഡബിൾസ്,വിമൻസ് ഡബിൾസ് എന്നിവയാണ്.കൊച്ചി,ചെന്നൈ,ബാംഗ്ലൂർ,ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് കളികൾ നടക്കുന്നത്.ലീഗിലെ ഫൈനൽ മത്സരം മലേഷ്യയിലെ കോലാലംപൂരിൽ വച്ച് നവംബർ 12 ആണ് നടക്കുക. കുഞ്ചാക്കോ ബോബനാണ് കേരള ടീം ഐക്കണ്‍ പ്ളേയര്‍.ക്യാപ്റ്റൻ ജയറാം,നരേന് വൈസ് ക്യാപ്റ്റനും. ബൈജു, സൈജു കുറുപ്പ്, അര്ജുന് നന്ദകുമാര്‍, ശേഖര്‍ മേനോന്, ഡോ. റോണി, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന് ജോളി,മംമ്ത മോഹൻദാസ്,പേളി മാണി എന്നിവരാണ് മറ്റുകേരള റോയല്‍സ്…
Read Moreകാൺപൂർ ടെസ്റ്റ്:ന്യൂസിലാൻഡിനു മികച്ച തുടക്കം,വില്യംസണും ലതാമിനും അര്‍ദ്ധ സെഞ്ച്വറി
കാണ്‍പൂര്‍: നിർണ്ണായകമായ 500 മത് ടെസ്റ്റ് മത്സരത്തില്‍ വിജയം തേടിയിറങ്ങിയ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് തിരിച്ചടിക്കുന്നു.ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 318 റണ്‍സിന് പുറത്ത്.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 152 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. മഴ മൂലം രണ്ടാം ദിനത്തിലെ ചായക്കുശേഷമുള്ള സെഷന് പൂര്‍ണമായും നഷ്ടമായപ്പോള്‍ ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്കോറിനൊപ്പമത്തൊന്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറയും ഓപണര്‍ ടോം ലതാമിന്‍െറയും 117 റണ്‍സിന്‍െറ സെഞ്ച്വറി കൂട്ടുകെട്ടാണ് കിവീസിന് കരുത്തായത്. 65 റണ്‍സുമായി വില്യംസണും 56…
Read Moreകാൺപൂർ ടെസ്റ്റ്:ഒന്നാം ദിനം സന്ദർശകർക്ക് മേൽക്കൈ;പുജാരയ്ക്കും മുരളിക്കും അര്‍ദ്ധസെഞ്ച്വറി
കാണ്‍പുര്‍: നിർണ്ണായകമായ 500 റാമത് ടെസ്റ്റിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിട്ടുണ്ട്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയിയും മികച്ച തുടക്കമാണ് നല്‍കിയത്.109 പന്തില്‍ 62 റണ്‍സ് നേടിയ പൂജാരയും 170 പന്തില്‍ 65 റണ്‍സ് നേടിയ വിജയിയും പുറത്തായതോടെ ഇന്ത്യ താളം കണ്ടെത്താന്‍ വിഷമിച്ചു.ക്യാപ്റ്റന്‍ വിരാട് കോലി 9 റണ്‍സിനും അജിങ്ക്യെ…
Read Moreആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ;ജനജീവിതം ദുസ്സഹമായി
ഗുണ്ടൂര്‍ :ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ തുടരുന്നു.ഇന്നലെ മുതൽ ആരംഭിച്ച മഴ കനത്തതോടെ ജനജീവിതം സ്തംഭിച്ചു.സംസ്ഥാനത്തെ പ്രധാന സിറ്റികൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്.ഹൈദരാബാദിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഗുണ്ടുർ -ഹൈദരാബാദ് റോഡിലൂടെ ഉള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു.വിജയവാഡ, ഗുണ്ടൂര്‍, കുര്‍നൂല്‍, കാക്കിനട എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുഷ്കരമായിരിക്കുകയാണ്.
Read Moreമുംബൈയിൽ അതീവ ജാഗ്രതാ നിർദേശം;ആയുധധാരികളെ കണ്ടെന്ന് സ്കൂൾ വിദ്യാർഥികൾ
മുംബൈ: മുംബൈയിലെ ഉറാൻ മേഖലയിൽ നാവിക ആസ്ഥാനത്തിനു സമീപം കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികളെ കണ്ടെന്ന സ്കൂൾ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലിൽ മുംബൈയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഉറാനിലെ നാവികസേന പരിസരത്തു ശക്തമായ തിരച്ചിൽ ആരംഭിച്ചു.മഹാരാഷ്ട്ര പോലീസിനും ഭീകര വിരുദ്ധ സേനയ്ക്കും പ്രതേക നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖം മറച്ച നിലയിൽ കറുത്ത വസ്ത്രമണിഞ്ഞ അഞ്ചു ആയുധധാരികളെയാണ് കുട്ടികൾ കണ്ടതെന്ന് സ്കൂൾ അധികൃതരെ അറിയിച്ചത്.ഉച്ച സമയം 11 മണിയോടെ ആണ് കുട്ടികൾ അവരെ കണ്ടത്.സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും നടപടികൾ സ്വീകരിച്ചതായും നാവികസേന വ്യക്തമാക്കി.മുംബൈയിലെ എല്ലാ വ്യോമസേനാ യൂണിറ്റുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാവിക ആസ്ഥാനത്തു…
Read Moreവാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികൾ കോടതിയിൽ
ന്യൂഡൽഹി:രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാട്സ്ആപ്പിന്റെ പുതിയ നയമായ ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു.വാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കമ്പനി തങ്ങളുടെ ഭാഗം വിശധീകരിച്ചു.ഉപയോക്താക്കളുടെ സ്വകാര്യതയിൽ ഒരിക്കലും കൈകടത്തില്ലെന്നും അതല്ല വാട്സ്ആപ്പിന്റെ നയമെന്നും ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.വിവരങ്ങൾ ഒരു കാരണവശാലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫേസ്ബുക്കുമായി പങ്കുവയ്ക്കരുതെന്ന് ഹർജിക്കാരായ കർമണ്യ സിങ് സറീൻ ,സ്രേയ സേഥി എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രതിഭ.എം.സിങ് ആവശ്യപ്പെട്ടു.ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർക്ക് അഭിപ്രായമറിയിക്കാൻ അവസരം കൊടുക്കണമെന്നും അതുപോലെ വാട്സ്ആപ്പിൽ നിന്നും മുഴുവനായി വിട്ടുപോയ ഉപയോക്താക്കളുടെ വിവരങ്ങൾ സെർവറിൽ…
Read Moreകുറ്റ്യാടി ദുരന്തം;ആറാമത്തെ മൃതുദേഹവും കണ്ടെടുത്തു;ദുരന്തത്തില്‍ വെറുങ്ങലിച്ച് ഒരു ഗ്രാമം.
കോഴിക്കോട് : കുറ്റ്യാടി പശുക്കടവ് മലവെള്ളപ്പാച്ചിലിൽ കാണാതായ ആറു യുവാക്കളിൽ അവസാനത്തെ ആളുടെ മൃതുദേഹവും കണ്ടെടുത്തു.കോതോട് പാറയുള്ളപറമ്പത്ത് രാജന്റെ മകൻ വിഷുവിന്റെ(20 ) മൃതുദേഹമാണ് പവർ ഹൗസിന്റെ ഭാഗത്തുനിന്നും ബുധനാഴ്ച കണ്ടെടുത്തത്.ഇതോടെ അപകടത്തിൽപ്പെട്ട എല്ലാവരുടെയും മൃതുദേഹം കണ്ടെടുത്തു. ഞാറാഴ്ച കടവന്ത്ര പുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒൻപത് സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്.മൂന്ന് പേർ മലവെള്ളം വരുന്നത് കണ്ടു നീന്തി രക്ഷപ്പെട്ടിരുന്നു.പോലിസും അഗ്നിശമനസേനയും ദുരന്ത നിവാരണസേനയും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
Read Moreപത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി:പത്ത് രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും ,നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്നും റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. പത്തു രൂപ നാണയം റദ്ധാക്കി എന്ന് വാട്സപ്പിലും മറ്റും പ്രചരിച്ച വ്യാജ വാർത്തയെ തുടർന്നാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാണയം സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്.എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും,റദ്ധാക്കാൻ ആലോചിച്ചിട്ട് പോലും ഇല്ലെന്നും ബാങ്ക് വ്യക്തമാക്കി.വ്യാജ വാർത്ത പ്രചരിച്ചതോടെ പത്തു രൂപ നാണയം മാറ്റി വാങ്ങാൻ ബാങ്കുകളിൽ തിരക്കനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.ഇതേ തുടർന്നാണ് ബാങ്ക് വിശദീകരണവുമായി മുന്നോട്ടു വന്നത്.
Read Moreട്വിറ്റർ ബംഗളുരു കേന്ദ്രത്തിലെ ജീവനക്കാരെ പിരിച്ചുവിടുന്നു
ബെംഗളൂരു: ബിസിനസ് അവലോകനത്തിന്റെ ഭാഗമായി ട്വിറ്റർ ബെംഗളൂരു കേന്ദ്രത്തിലെ എഞ്ചിനീയറിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.ഇതിന്റെ ഭാഗമായി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.പിരിച്ചു വിടുന്ന ജീവനക്കാരുടെ കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിൽ ഇതുവരെ സേവനമനുഷ്ടിച്ചവർക്ക് നന്ദി പറയുന്നതായും ഏറ്റവും നല്ല രീതിയിൽ കമ്പനി വിടാൻ അവർക്ക് അവസരം നൽകുന്നതായും ട്വിറ്റർ അറിയിച്ചു. ഇന്ത്യയാണ് ട്വിറ്ററിന് ഏറെ പ്രതീക്ഷയുള്ള രാജ്യം.നിലവിൽ ട്വിറ്റെർ ഏറ്റവും വേഗത്തിൽ വളരുന്ന മാർക്കറ്റ് ഇന്ത്യയാണ്. പരസ്യം,ഉപയോക്താക്കൾ,പങ്കാളികൾ എന്നീ നിലകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇന്ത്യയുടെ സേവനം എന്നും ട്വിറ്റർ അറിയിച്ചു.ഇന്ത്യയുമായി മറ്റു മേഖലകളിൽ നല്ല രീതിയിൽ ബന്ധം തുടരുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞ വർഷമാണ് ബെംഗളൂരു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന…
Read More