ഛേത്രിയുടെ ഹാട്രിക്കിൽ ബാഗ്ലൂർ ഫൈനലിലേക്ക്

അങ്ങനെ ആദ്യ ഐ എസ് എല്ലിൽ തന്നെ ബെംഗളൂരു എഫ് സി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ തോളിലേറിയാണ് ബെംഗളൂരു ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പൂനെ സിറ്റിയെ തോൽപ്പിച്ചാണ് ബെംഗളൂരിവിന്റെ മുന്നേറ്റം. ബെംഗളൂരുവിന്റെ മൂന്ന് ഗോളുകളും ഛേത്രിയുടെ വകയായിരുന്നു. ഗോൾ രഹിതമായി അവസാനിച്ച ആദ്യ പാദ സെമിക്ക് ശേഷം കണ്ടീരവയിൽ എത്തിയ ടീമുകളെ നിറഞ്ഞ സ്റ്റേഡിയമാണ് സ്വീകരിച്ചത്. എവേ ടീമായ പൂനെ ആയിരുന്നു തുടക്കത്തിൽ മുന്നേറ്റങ്ങൾ നടത്തിയത്. പക്ഷെ ഗുർപ്രീത്…

Read More

രണ്ടാം സെമിയും സമനിലയിൽ, ഐവേ ഗോൾ മുൻതൂക്കം ചെന്നൈക്ക്

ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലാക്കുക ആയിരുന്നു. ഡിഫൻസിൽ ഊന്നിയ ടാക്ടിക്സുമായായിരുന്നു ചെന്നൈയിൻ ഇന്ന് ഗോവയിൽ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗോവ അറ്റാക്കാണ് ആദ്യ പകുതി മുതൽ കണ്ടത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് ചെന്നൈയിൻ ഡിഫൻസിനെ ഗോവ കീഴ്പ്പെടുത്തിയത്. കോറോ ലാൻസറോട്ടെ സഖ്യം തന്നെയാണ് ഇത്തവണയും ഗോവയ്ക്ക് ഗോളുമായി എത്തിയത്. കോറോയുടെ ശ്രമം…

Read More

ആദ്യ സെമി സമനിലയിൽ

ഐ എസ് എൽ 2017-18 സീസണിലെ ആദ്യ സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് പൂനെ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന് പൂനെ സിറ്റി ബെംഗളൂരു എഫ് സി മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. മികു, ഛേത്രി, മാർസലീനോ ആൽഫാരോ എന്നീ മികച്ച ഗോളടിക്കാർ ഇറങ്ങിയിട്ടും ഗോൾ ഒന്നും ബാലെവാദി സ്റ്റേഡിയത്തിൽ പിറന്നില്ല‌. ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് വിഷാൽ കൈത്ത് രക്ഷിച്ചത് ഒഴിച്ചാൽ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും ഇന്ന് സൃഷ്ടിച്ചില്ല. ബെംഗളൂരു എഫ് സിയുടെ സീസണിലെ രണ്ടാം…

Read More

ജംഷഡ്പൂരിനെ തകർത്ത് ഗോവ മുന്നാം സ്ഥാനത്ത്, ആശ്വാസ ജയം നേടി എടികെ കൊൽക്കത്ത

ജംഷദ്പൂരിന്റെ സെമി സ്വപ്നങ്ങൾക്ക് ചുവപ്പ് കാർഡ് വാങ്ങികൊടുത്ത് സുബ്രതാ പോൾ. പ്ലേ ഓഫിനു വേണ്ടി ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ എഫ് സി ഗോവയെ നേരിട്ട ആശാന്റെ ടീമിന്റെ വിധി ആദ്യ നിമിഷങ്ങളിൽ തന്നെ തീരുമാനമായി. ഏഴാം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി ഗോൾകീപ്പർ സുബ്രതാ പോളാണ് കളിയുടെ വിധി എഴുതിച്ചത്. പെനാൾട്ടി ബോക്സിനു പുറത്ത് നിന്ന് ബോൾ കൈ കോണ്ട് തടഞ്ഞതിനാണ് സുബ്രത റെഡ് കണ്ടത്. പിന്നീട് എഫ്സി ഗോവയുടെ ജയത്തിലേക്കുള്ള വഴി എളുപ്പമായി. കോറോ ഇരട്ട ഗോളും…

Read More

വിജയത്തോടെ മുന്നാം സ്ഥാനം ഉറപ്പിച്ചു ചെന്നൈ, തോൽവിയോടെ മുബൈയും പുറത്തേക്ക്

ഐ എസ് എൽ സീസൺ നാലിലെ ലീഗ് ഘട്ടത്തിലെ രണ്ടാം സ്ഥാനം ചെന്നൈയിൻ എഫ് സി ഉറപ്പിച്ചു. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയതോടെയാണ് ചെന്നൈയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിൻ വിജയിച്ചത്. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റെനെ മെഹ്ലിച്ചാണ് ചെന്നൈയുടെ മൂന്നു പോയന്റ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്നായി 32 പോയന്റാണ് ചെന്നൈയിന് സീസണിൽ ഉള്ളത്. മൂന്നാം സ്ഥാനക്കാർക്കെതിരായാകും ചെന്നൈയിൻ സെമി കളിക്കുക. മുംബൈ തോറ്റതോടെ കേരള…

Read More

സമനിലയോടെ ഡൽഹിയും സീസൺ അവസാനിപ്പിച്ചു

മൂന്നു പെനാൾട്ടികൾ പിറന്ന ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നു ഗോളുകളും പെനാൾട്ടിയിൽ നിന്നായിരുന്നു. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഡെൽഹി ഇന്ന് സമനില വഴങ്ങിയത്. ഡെൽഹി ഡൈനാമോസിനു വേണ്ടി കാലു ഉച്ചെയും പൂനെ സിറ്റിക്ക് വേണ്ടി അൽഫാരോയും ഇരട്ട ഗോളുകൾ നേടി. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഡെൽഹി ഡൈനാമോസിന്റെ 18 മത്സരങ്ങൾ അവസാനിച്ചപ്പോൾ 19 പോയന്റുമായി എട്ടാം സ്ഥാനം ഉറപ്പിച്ചു. പൂനെ സിറ്റിക്ക് ഇന്നത്തെ സമനിലയോടെ 30…

Read More

കപ്പടിച്ചില്ല, കലിപ്പടക്കിയില്ല, ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്

കപ്പില്ല എങ്കിൽ കലിപ്പെങ്കിലും അടക്കാം എന്ന് കരുതിയ ബ്ലാസ്റ്റേഴ്സിനു അതും നടന്നില്ല‌. ഇന്ന് ബെംഗളൂരുവിൽ നാലാം ഐ എസ് എൽ സീസണിലെ അവസാന മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഇഞ്ച്വറി ടൈം ഗോളുകളിൽ പരാജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ അവരുടെ നാട്ടിൽ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇരു ടീമുകൾക്കും ഫലം പ്രശ്നമാകില്ല എന്നതുകൊണ്ട് തന്നെ വിരസമായ മത്സരമാണ് കണ്ടീരവയിൽ ഇന്ന് കണ്ടത്. മികച്ച അവസരങ്ങൾ ഒന്നും ഇരുടീമുകളും ഇന്ന് സൃഷ്ടിച്ചില്ല. ജാക്കിചന്ദ് സിംഗിന് ആദ്യ പകുതിയിൽ പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന്…

Read More

“വെറുതെ ഒരു കളി” അവസാന ലീഗ് മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് കരുത്തൻമാരുടെ മണ്ണിൽ;നിറഞ്ഞ് കവിഞ്ഞ് കണ്ഠീരവ സ്‌റ്റേഡിയം.

ബെംഗളൂരു : കണ്ഠീരവ  സ്റ്റേഡിയം ഇന്ന്  ആദ്യമായി നിറയും‌. നാളെ ഇന്ന് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്ന മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുകയാണ്‌‌. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഫാൻ പോരായി മാറുന്ന മത്സരത്തിനായി രണ്ട് ടീമുകളുടെ ആരാധകരും കച്ചകെട്ടി ഇറങ്ങിയതാണ് സ്റ്റേഡിയം നിറയാനുള്ള കാരണം. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കണ്ടീരവ മഞ്ഞക്കടലാക്കും എന്നത് ഉറപ്പാണ്. ലീഗ് മത്സരങ്ങളിൽ ഇരുടീമുകളുടേയും അവസാന മത്സരം കൂടിയാണിത്. യോഗ്യതയും ഒന്നാം സ്ഥാനവും ഉറപ്പിച്ച ബെംഗളൂരുവിന് നാളത്തെ മത്സര ഫലം നിർണായകമല്ല ഇന്നലത്തെ ഗോവ…

Read More

കൊൽക്കത്തയേം ബ്ലാസ്റ്റേഴ്‌സിൻ്റെ സ്വപ്നങ്ങളേം തകർത്തു തരിപ്പണമാക്കി എഫ്സി ഗോവ

നിർണായക മത്സരത്തിൽ എ ടി കെയെ തച്ചുടച്ച് ഗോവ സെമി സാധ്യത സജീവമാക്കി. 5-1നാണു  ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. എ ടി കെയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മത്സരത്തിന്റെ തുടക്കത്തിൽ ഗോവ പുറത്തെടുത്തത്. ആദ്യ 21 മിനുട്ടിനുള്ളിൽ മൂന്ന് ഗോളുകളാണ് ഗോവ എ ടി കെ വലയിൽ അടിച്ചു കയറ്റിയത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി.  ബെംഗളുരുവിനെതിരെ ജയിച്ചാലും കേരളത്തിന് സെമി പ്രവേശനം സാധ്യമാവില്ല. എ ടി കെയുടെ ആക്രമണം കണ്ടു ആണ് മത്സരം തുടങ്ങിയതെങ്കിലും 10ആം മിനുറ്റിൽ…

Read More

മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം തച്ചുതകർത്ത് ഡൈനാമോസ്

ഡെൽഹി ഡൈനാമോസിന് ഈ ഐ എസ് എല്ലിൽ ഒരു സ്വപ്നവും ബാക്കിയില്ല‌ പക്ഷെ ഇപ്പോ ഡെൽഹിയുടെ പണി ബാക്കിയുള്ള ഐ എസ് എൽ ടീമുകളുടെ സ്വപ്നം തകർക്കലാണ്. ഇന്ന് മുംബൈയുടെ ഐ എസ് എൽ പ്ലേ ഓഫ് സ്വപ്നമാണ് ഡെൽഹി ഡൈനാമോസ് തകർത്തത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്‌. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഡെൽഹി ഡൈനാമോസ് ആക്രമണം മാത്രം ടാക്ടിക്സാക്കി ആയിരുന്നു ഇറങ്ങിയത്. നന്ദകുമാറിലൂടെ അഞ്ചാം മിനുട്ടിൽ തന്നെ ഡെൽഹി ലീഡെടുത്തു. രണ്ടാം പകുതിയിൽ എവർട്ടൺ സാന്റോസ് മുംബൈയുടെ പ്ലേ ഓഫ്…

Read More
Click Here to Follow Us