നമ്മ മെട്രോയുടെ മൈസൂരു റോഡ്-കെങ്കേരി പാത ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ വിപുലീകരിച്ച പർപ്പിൾ ലൈൻ, മൈസൂരു റോഡ്–കെങ്കേരി പാത ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. 7.53 കിലോമീറ്റർ ദൈർഘ്യമുള്ള പാത കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ്പുരിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നമ്മ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള ഈ ലൈനിൽ നായണ്ടനഹള്ളി, ആർ ആർ നഗർ, ജ്ഞാനഭാരതി, പട്ടങ്കെരെ, കെംഗേരി ബസ് ടെർമിനൽ, കെംഗേരി എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. 75,000 ആളുകൾ ഈ ലൈനിൽ യാത്ര ചെയ്യുമെന്നാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) കണക്കാക്കുന്നത്. …

Read More

വാക്‌സിൻ കൂടുതൽ പേരിലേക്കെത്തിക്കാൻ ‘വാക്സിൻ ഉത്സവ്’

ബെംഗളൂരു: കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഴ്ചയിൽ ഒരിക്കൽ ‘വാക്സിൻ ഉത്സവം‘ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ, പ്രതിദിനം നാല് ലക്ഷത്തോളം ഡോസ് വാക്സിൻ നൽകപ്പെടുന്നു, ഇത് സെപ്റ്റംബറിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസുകൾ വരെ ആയി വർദ്ധിപ്പിക്കും. ‘വാക്സിൻ ഉത്സവ്‘ നടത്തുന്നതിലൂടെ പ്രതിദിനം 15 മുതൽ 20 ലക്ഷം ഡോസുകൾ നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി വിശദീകരിച്ചു. സർക്കാർ ആശുപത്രികൾ, പിഎച്ച്സികൾ, മൊബൈൽ യൂണിറ്റുകൾ,…

Read More

മല്ലേശ്വരത്ത് സ്ത്രീകൾക്കായി ബി. സി. യു. കോളേജ് തുറക്കുന്നു.

ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി മല്ലേശ്വരം പതിമൂന്നാം ക്രോസിൽ ഗവൺമെന്റ് ഗേൾസ് പ്രീ–യൂണിവേഴ്സിറ്റി കോളേജിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ നടപ്പ് അധ്യയന വർഷം മുതൽ സ്ത്രീകൾക്കായി ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി കോളേജ് തുറക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് കോളേജ് തുറക്കുന്നതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന്, ഓഗസ്റ്റ് 26 ന് നടന്ന സർവകലാശാല സിൻഡിക്കേറ്റ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്‌. ” ഡിഗ്രി കോഴ്സുകൾക്ക് പുറമേ, മൂല്യവർദ്ധിത, നൈപുണ്യ–അധിഷ്ഠിത, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു,” എന്ന് വി. സി. …

Read More

പുതിയ മെട്രോ ലൈനിലെ യാത്ര സുഗമമാക്കാൻ ബിഎംടിസിയുടെ 35 ബസുകൾ കൂടി.

ബെംഗളൂരു: മൈസൂർ റോഡിനും  കെങ്കേരി മെട്രോ സ്റ്റേഷനും ഇടയിലെ  യാത്ര സുഗമമാക്കാൻ , ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഒൻപത് റൂട്ടുകളിൽ 35 മെട്രോ ഫീഡർ ബസുകൾ ആരംഭിക്കും, ഇത് രാവിലെ 7 മുതൽ രാത്രി 9 വരെ മൊത്തം 499 ട്രിപ്പുകൾ നടത്തും.  യാത്രക്കാരുടെ തിരക്കും ആവശ്യകതയും അടിസ്ഥാനമാക്കി സേവനങ്ങൾ യുക്തിസഹമാക്കുമെന്ന്  ബിഎംടിസിയുടെ അറിയിച്ചു. ഫീഡർ ബസുകൾക്കു പുറമേ, മൈസൂരു റോഡിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിലവിലെ ബിഎംടിസി സർവീസുകളും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കും. ഇവ ഇലക്ട്രിക് ബസുകളല്ല, സാധാരണ ഫീഡർ ബസുകളാണെന്ന് ബിഎംടിസി അധികൃതർ കൂട്ടിച്ചേർത്തു. രാജരാജേശ്വരി ക്ഷേത്രം, ഹാലഗേവദേരഹള്ളി, ശ്രീനിവാസപുര ക്രോസ്,…

Read More

300 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കള്ളൻ പിടിയിൽ

ബെംഗളൂരു: വീടുകൾ ക്ഷേത്രങ്ങൾ മറ്റ്‌ തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ഒരു കള്ളൻ ഒടുവിൽ നഗരത്തിൽ വെച്ച് പിടിക്കപ്പെട്ടതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിന് അന്നമ്മ ക്ഷേത്രത്തിൽ വെച്ച് വാനിറ്റി ബാഗിൽ നിന്ന് ഒരു സ്ത്രീയുടെ സ്വർണ്ണ ചെയിൻ മോഷ്ടിച്ചെന്ന് ആരോപിച്ച് മൈസൂർ സ്വദേശി സയ്യിദ് അഹമ്മദ് എന്ന മുഹമ്മദ് (36) നെ ഉപ്പാർപേട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പാർപേട്ട്, കലാശിപാല്യ, ചാമരാജ്പേട്ട് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട നാല് കേസുകൾ പിടികൂടാൻ ഈ അറസ്റ്റ് സഹായകമായെന്ന് ഉപ്പാർപേട്ട് പോലീസ് ഇൻസ്പെക്ടർ ശിവസ്വാമി സി ബി പറഞ്ഞു. ഇയാൾ…

Read More

സോഫ്റ്റ് വെയർ എഞ്ചിനീയർ സുരക്ഷാ ജീവനക്കാരന്റെ വേഷം കെട്ടി കംപ്യൂട്ടറുകൾ മോഷ്ടിച്ചു.

ബെംഗളൂരു: ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ സുരക്ഷാ ജീവനക്കാരന്റെ വേഷം കെട്ടി സിഎംആർ യൂണിവേഴ്സിറ്റിയിൽ നിന്നും നഗരത്തിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും കമ്പ്യൂട്ടർ ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഈ വർഷം ലോക്ക്ഡൗൺ സമയത്ത് മെയ് 4 നും 11 നും ഇടയിൽ 35 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചതിന് ഓഗസ്റ്റ് 21 ന് ഒഡീഷ സ്വദേശി രാജ് പത്ര (27) യെ ബഗല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ണ വസ്തുക്കളിൽ കമ്പ്യൂട്ടർ പ്രോസസ്സറുകൾ (സിപിയു), റാം, ഹാർഡ് ഡിസ്ക് എന്നിവ ഉൾപ്പെടുന്നു. 2018 ൽ…

Read More

കുട്ടികളിലെ കോവിഡ് ലക്ഷണങ്ങൾ; ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ട് ബിബിഎംപി ചീഫ്.

ബെംഗളൂരു: ഇനി മുതൽ, എല്ലാ ശിശുരോഗവിദഗ്ദ്ധരും കുടുംബ ഡോക്ടർമാരും മെഡിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും കുട്ടികളിൽ ഇൻഫ്ലുവെൻസ പോലുള്ള അസുഖങ്ങളോ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനോ കോവിഡ് എന്ന് സംശയം തോന്നുന്ന ലക്ഷങ്ങളോ കണ്ടാൽ കെ പി എം ഇ പോർട്ടലിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ച് മൂന്നാം തരംഗം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുൾ കണ്ടെത്തുന്നതിനായി ശരിയായ പേരും വിലാസവും മറ്റ് വിശദാംശങ്ങളും പോർട്ടലിൽ പരാമർശിക്കേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. നിലവിലുള്ള എല്ലാ…

Read More

കോവിഡ് വാക്സിൻ; സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മികച്ചത്.

ബെംഗളൂരു: സംസ്ഥാനത്ത്  59.1 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഇത് ദേശീയ ശരാശരിയായ 47.3 ശതമാനത്തേക്കാൾ കൂടുതലാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുപോലെ തന്നെ, രണ്ട് ഡോസുകളുടെയും കാര്യത്തിൽ ദേശീയ ശരാശരി 13.6 ആണ്. എന്നാൽ  സംസ്ഥാനത്തെ 17.8 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭ്യമായിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. അതേസമയം, 2021 ഓഗസ്റ്റ്…

Read More

നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി സംരക്ഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഉദ്യോഗസ്ഥരും വിദഗ്ധരും ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് പറയുമ്പോഴും തൊട്ട് അടുത്തുള്ള മറ്റ് കുന്നുകളിൽ തുടർച്ചയായി നടത്തുന്ന സ്ഫോടനവും മേഖലയിലെ മനുഷ്യ ഇടപെടലുകളും ഇതിൽ ഒരു പങ്കുവഹിച്ചേക്കാമെന്നത് അവർ തള്ളിക്കളയുന്നില്ല. ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, രംഗപ്പ സർക്കിളിലെ ബ്രഹ്മഗിരി ഹിൽസിലൊ അല്ലെങ്കിൽ പോലീസ് ചെക്ക്പോസ്റ്റിന് സമീപമുള്ള പത്താം ക്രോസിലൊ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരത്തെ, പല നദികളും ഇവിടെ നിന്നും ഉത്ഭവിച്ചിരുന്നു. നന്ദി ഹിൽസ് അഞ്ച് നദികളുടെ ഉത്ഭവകേന്ദ്രമാണ്…

Read More

സ്കൂൾ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലെ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ രൂപീകരിച്ചത് പോലെ, ഈ വർഷം ഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന തങ്ങളുടെആവശ്യം മാതാപിതാക്കൾ ആവർത്തിച്ചു. രാജസ്ഥാൻ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത്തരം സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്തും അത്തരമൊരു സമിതി രൂപീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു, നിലവിലെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും, ”എന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം 50 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകാൻ അവർ ശ്രമിക്കുന്നതായി ഒരു രക്ഷിതാക്കളുടെ സംഘടനയുടെ പ്രതിനിധി പറഞ്ഞു. ഈ വർഷത്തെ പ്രവേശനത്തിനായി കഴിഞ്ഞ വർഷത്തെ…

Read More
Click Here to Follow Us