പുതിയ മെട്രോ ലൈനിലെ യാത്ര സുഗമമാക്കാൻ ബിഎംടിസിയുടെ 35 ബസുകൾ കൂടി.

ബെംഗളൂരു: മൈസൂർ റോഡിനും  കെങ്കേരി മെട്രോ സ്റ്റേഷനും ഇടയിലെ  യാത്ര സുഗമമാക്കാൻ , ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഒൻപത് റൂട്ടുകളിൽ 35 മെട്രോ ഫീഡർ ബസുകൾ ആരംഭിക്കും, ഇത് രാവിലെ 7 മുതൽ രാത്രി 9 വരെ മൊത്തം 499 ട്രിപ്പുകൾ നടത്തും.  യാത്രക്കാരുടെ തിരക്കും ആവശ്യകതയും അടിസ്ഥാനമാക്കി സേവനങ്ങൾ യുക്തിസഹമാക്കുമെന്ന്  ബിഎംടിസിയുടെ അറിയിച്ചു. ഫീഡർ ബസുകൾക്കു പുറമേ, മൈസൂരു റോഡിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിലവിലെ ബിഎംടിസി സർവീസുകളും മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കും. ഇവ ഇലക്ട്രിക് ബസുകളല്ല, സാധാരണ ഫീഡർ ബസുകളാണെന്ന് ബിഎംടിസി അധികൃതർ കൂട്ടിച്ചേർത്തു. രാജരാജേശ്വരി ക്ഷേത്രം, ഹാലഗേവദേരഹള്ളി, ശ്രീനിവാസപുര ക്രോസ്,…

Read More