നഗരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് നാളെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തിങ്കളാഴ്ച രാജാജിനഗറിലെ ഗ്ലോബൽ മാളിൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ  ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായിരിക്കും ലുലു. ഏറ്റവും വലിയ ഇൻഡോർ വിനോദ മേഖലയായ ഫൺറ്റ്യുറ യും ഹൈപ്പർമാർക്കറ്റിന്റെ ഭാഗമായിരിക്കും. യു.എ.ഇ.യിലെ ബഹുരാഷ്ട്ര കൂട്ടായ്മയായ ലുലു ഗ്രൂപ്പ് ആരംഭിച്ച ഈ മാൾ 14 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്, 132 സ്റ്റോറുകളും 17 കിയോസ്കുകളും അഞ്ച് നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു. റെസ്റ്റോറന്റുകളും കഫേകളും കൂടാതെ 23 ലധികം ഔട്ട്ലെറ്റുകളുള്ള  ഒരു ഫുഡ് കോർട്ടും ഇവിടെ ഉണ്ടായിരിക്കും. റോളർ ഗ്ലൈഡർ, ടാഗ് അരീന, അഡ്വഞ്ചർ…

Read More

ബെംഗളൂരു എയർപോർട്ടിൽ വീണ്ടും സ്വർണവേട്ട

ബെംഗളൂരു: വ്യാഴാഴ്ച രാത്രി കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച്  തമിഴ്‌നാട്ടിൽ നിന്നുള്ള 18 കള്ളക്കടത്തുകാരുടെ സംഘം കസ്റ്റംസിന്റെ പിടിയിലായി. സംഘത്തിലെ അംഗങ്ങൾ ഗൾഫിൽ നിന്ന് രണ്ട് വിമാനങ്ങളിലായി 2.4 കോടി രൂപ വിലമതിക്കുന്ന 5 കിലോഗ്രാം സ്വർണം  സ്വർണ്ണ പേസ്റ്റ് രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിനും സ്വർണം കടത്താൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെന്ന് പറഞ്ഞാണ് സംഘം എയർപോർട്ടിൽ എത്തിയത്. തമിഴ്‌നാട്ടിൽ ശക്തമായ അടിത്തറയുള്ള പരിചയസമ്പന്നരായ കള്ളക്കടത്തുകാരുടെ സംഘമാണ് പിടിയിലായിരിക്കുന്നത്.

Read More

സദാചാര പോലീസ്: യുവാവിനെ അപമാനിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു: അന്യമത  വിശ്വാസത്തിൽപ്പെട്ട സ്ത്രീകളോട് സംസാരിച്ചതിന്റെ പേരിൽ ബുധനാഴ്ച രാത്രി ഒരാളെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സഹകരണ ക്ഷീര ഉത്പാദക യൂണിയന്റെ കുലശേഖരയിലെ പ്ലാന്റിൽ ദിവസ വേതനകാരായി  ജോലി ചെയ്യുന്ന ജയപ്രകാശും പൃഥ്വിയുമാണ് അറസ്റ്റിലായത്. ഒക്ടോബർ 6 ന് രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായതെന്നും കങ്കനാടിയിൽ നിന്ന് അത്താഴം കഴിച്ച് ലാൽബാഗിലെ താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു താനും  സുഹൃത്ത് പ്രണവും എന്ന് കണ്ണൂരിൽ നിന്നുള്ള മുഹമ്മദ് പിവി (23) തന്റെ പരാതിയിൽ പറഞ്ഞു. വഴിയിൽ അവർ ഒരു ബേക്കറിക്ക് സമീപം നിർത്തുകയും…

Read More

ഹെന്നൂർ-ബഗലൂർ മെയിൻ റോഡിന് ഇനി പുതിയ മുഖം

ബെംഗളൂരു: ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡ് ബ്ലാക്ക് ടോപ്പ് ചെയ്യുന്നു. റോഡിലെ നിരവധി ചെറുതും വലുതുമായ കുഴികൾ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മഴക്കാലം കഴിയുന്നതോടെ  റോഡിന് പുതിയ ഒരു മുഖം ലഭിക്കുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. നഗരത്തിന്റെ കിഴക്കൻ തെക്കുകിഴക്കൻ  പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു ബദൽ റോഡായി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് ഉണ്ടാക്കിയത്. എന്നാൽ റോഡ് ഇപ്പോൾ നിലവിൽ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നന്നാക്കാനുള്ള ജോലികൾ ബുധനാഴ്ച ആരംഭിച്ചതായും നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ബിബിഎംപിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More

നഗരത്തിൽ വിദേശ കറൻസിയുമായി രണ്ട് ഹവാല പണമിടപാടുകാർ പിടിയിൽ

ബെംഗളൂരു: രണ്ട് ഹവാല ഓപ്പറേറ്റർമാരെ ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ വിദേശ കറൻസി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ച് തടഞ്ഞത്. അമേരിക്കൻ ഡോളർ, ദിർഹം, യൂറോ എന്നീ വിദേശ കറൻസികൾ മലയാളം പത്രങ്ങളിൽ പൊതിഞ്ഞ് മിക്സർ–ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ചു വെച്ചാണ് കടത്താൻ ശ്രമിച്ചത്. 1962 –ലെ കസ്റ്റംസ് നിയമത്തിലെ 104, 113, 135 എന്നീ വകുപ്പുകൾ പ്രകാരം…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണവേട്ട

ബെംഗളൂരു: എയർപോർട്ട് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ഷാർജയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരിൽ നിന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 420 ഗ്രാം സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച (ഒക്ടോബർ 6) പുലർച്ചെ 4 മണിയോടെ എയർ അറേബ്യ വിമാനത്തിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പെട്ടവരാണ് രണ്ട് സംഭവങ്ങളിലും ഉൾപ്പെട്ടിരുക്കുന്നത് . 19,57,393 രൂപ വിലയുള്ള 421.45 ഗ്രാം സ്വർണം പൊടി, വളകൾ, ബിസ്കറ്റ് എന്നിവയുടെ രൂപത്തിൽ പിടിച്ചെടുത്തതായികസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിയായ 47 കാരൻ 116.48 ഗ്രാം…

Read More

മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് സെന്റ് ജോൺസ് മെഡിക്കൽ കോളേജിന് കേന്ദ്ര അംഗീകാരം

ബെംഗളൂരു: വാർദ്ധക്യത്തെ സംബന്ധിച്ച് ശ്രദ്ദേയമായ ഗവേഷണങ്ങൾ നടത്തുന്ന മികച്ച ഇൻസ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട നഗരത്തിലെ സെന്റ് ജോൺസ് ഹോസ്പിറ്റൽ സാമൂഹിക നീതി മന്ത്രാലയത്തിന്റെ വയോസ്ത്രേഷ്ട സമ്മാൻ പുരസ്‌കാരം നേടി. മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് ആശുപത്രിയെ മന്ത്രാലയം അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ സിറ്റിസൺ ഹെൽത്ത് സർവീസ് 2005 ൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ കീഴിൽ ഒരു യൂണിറ്റായി ആരംഭിച്ചത്‌. നഗരത്തിലേയും ഗ്രാമീണ മേഖലയിലെയും  പ്രായമായവരുടെ ആരോഗ്യനിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ  യൂണിറ്റ് പ്രവർത്തിക്കുന്നത്.

Read More

ശിവരാജ് സജ്ജനാറും , രമേശ് ഭൂസനൂറും ബിജെപി സ്ഥാനാർത്ഥികൾ

ബെംഗളൂരു: ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഹനഗലിൽ ശിവരാജ് സജ്ജനാറും സിന്ദഗി നിയമസഭാ മണ്ഡലത്തിൽ രമേശ് ഭൂസനൂറും ബി ജെ പി സ്ഥാനാർഥികളായി മത്സരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള അരുൺ സിംഗാണ് ഉപതിരഞ്ഞെടുപ്പിൽ സജ്ജനാർ, ഭൂസനൂർ എന്നിവരെ സ്ഥാനാർത്ഥിയായി നിർത്തുമെന്ന് അറിയിച്ചത്‌ എന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു. സജ്ജനാർ ഹവേരിയിലെ മുൻ ബിജെപി എംഎൽഎയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ദീർഘകാല സഹായിയുമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഹനഗലിലേക്കുള്ള സജ്ജനാറിന്റെ വരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ഇവിടുത്തെ മുൻ എംഎൽഎ അന്തരിച്ച സി എം ഉദാസിയുടെ മരുമകൾ…

Read More

നഗരത്തിലെ ശിശു വിൽപന സംഘം പിടിയിൽ: 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കഴിഞ്ഞ വർഷം ചാമരാജ്പേട്ടിലെ ബിബിഎംപി ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചുള്ള അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് നഗരത്തിൽ ശിശുക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു വലിയ റാക്കറ്റിനെ കണ്ടെത്തുന്നതിലേക്കാണ്. ഈ വർഷം ഏപ്രിലിൽ ഈ റാക്കറ്റിൽ പെട്ട രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 12 കുട്ടികളെ പോലീസ് ഈ റാക്കറ്ററിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. വിദ്യാരന്യപുരയിലെ ദേവി ഷൺമുഖം (26), കത്രിഗുപ്പെയിലെ മഹേഷ് കുമാർ (50), ജലഹള്ളിക്കടുത്തുള്ള മല്ലസന്ദ്രയിലെ ധനലക്ഷ്മി (30), തമിഴ്‌നാട്ടിലെ…

Read More

മഴയിൽ വീട് തകർന്നു: ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു.

ബെംഗളൂരു: ബെലഗാവി ജില്ലയിലെ ബെലഗാവി താലൂക്കിലെ ബാദൽ–അങ്കൽഗി ഗ്രാമത്തിൽ ബുധനാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് ഒരു വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. ഏഴ് പേരിൽ അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ ഏകദേശം 8 വയസ്സുള്ള പെൺകുട്ടികളാണെന്ന് പോലീസ് പറഞ്ഞു. അർജുൻ ഖനാഗവി, ഭാര്യ സത്യവ്വഖനഗവി (45), പെൺമക്കൾ ലക്ഷ്മി (17), പൂജ (8), അവരുടെ ബന്ധുക്കളായ ഗംഗവ്വ ഖനഗവി (50), സവിതഖനഗവി (28), കാഷവ്വ കൊളപ്പനവർ (8) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഒരു…

Read More
Click Here to Follow Us